July 20, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
വാമനപുരം ഗ്രാമ പഞ്ചായത്തില്‍ 'വാമനപുരം നദിക്കായി നീര്‍ധാര' പദ്ധതിയിലുള്‍പ്പെടുത്തി മൈക്രോ ഫോറസ്റ്റ് ഒരുക്കുന്നു. ഇതിനായി 12,000 ഫല വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കമായി. വി.ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്തു. നെടുങ്ങണ്ട എസ്. എന്‍. വി. എച്ച്. എസ്. എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ അധ്യക്ഷയായി.
കഠിനംകുളം ഗ്രാമപഞ്ചായത്തും പുതുക്കുറിച്ചി കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള വി. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന 'വിമുക്തി ഗോള്‍ ചലഞ്ചില്‍' എം. എല്‍. എ ലഹരിക്കെതിരെ ആദ്യ ഗോള്‍ അടിച്ചു.
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു.
മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മലേഷ്യ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ലിങ്കൺ യൂണിവേഴ്സിറ്റിയും സംയുക്തമായി വിവിധ നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ഡോ ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിന് വേണ്ടി  ഡീൻ ഡോ ഗോപകുമാരൻ കർത്ത, ലിങ്കൺ യൂണിവേഴ്സിറ്റി  വൈസ് ചാൻസ്ലർ ഡോ. അമിയ ഭൗമിക് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.
ലോകഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ 'ഉണര്‍വ്വ് 2022' എന്ന പേരില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ 'സ്വഗൃഹം' പദ്ധതിക്ക് തുടക്കം.
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും.
കൊച്ചി : നിസാന്റെ ഗ്ലോബല്‍ പ്രീമിയം എസ് യുവികളായ എക്‌സ്-ട്രെയില്‍, കാഷ്‌കായ്, ജൂക്ക എന്നിവ ഡല്‍ഹിയിലെ മൂവ് ബിയോണ്ട് ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ ബോക്‌സിങ് താരം മേരി കോം മുഖ്യാതിഥി ആയിരുന്നു.
കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ എത്തിയാല്‍ എല്ലാവരുടേയും കണ്ണുകള്‍ ഡ്രൈ ഫ്‌ളവറുകളുടെ സ്റ്റാളിലേക്കാണ്. വിവിധ നിറങ്ങളില്‍ ഉള്ള പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad