March 16, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം : ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പുറത്തിറങ്ങിയ "ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ " എന്ന സിനിമയുടെ അAണിയറ പ്രവർത്തകരെ ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
കോഴിക്കോട്: നവംബര്‍ 8, 2022: സ്റ്റീല്‍ നിര്‍മാണ വ്യവസായത്തിലെ പ്രമുഖ സ്റ്റീല്‍ ഡീറ്റൈലിങ് സ്ഥാപനമായ ക്രോണസ് സ്റ്റീല്‍ ഡീറ്റൈലിങ് പ്രൈവറ്റ് ലിമിറ്റഡ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു. കോഴിക്കോട് നഗരത്തിന്റെ വികസന സാധ്യതകളും മലബാറിന്റെ ഐ.ടി കുതിപ്പും പ്രതിഭകളുടെ ലഭ്യതയും കണ്ടറിഞ്ഞാണ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് തുടങ്ങാന്‍ ക്രോണസ് സ്റ്റീല്‍ തീരുമാനിച്ചത്. സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങില്‍ ആരംഭിച്ച ഓഫീസ് ക്രോണസ് സ്റ്റീല്‍ സ്ഥാപകരായ ജയഘോഷ് രാജേന്ദ്രനും വിനയദാസ് വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, അഡ്വ. ശ്രീകുമാര്‍, പ്രൊഫ. സജീവ് പി.എസ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
11, 12 ക്ലാസുകളിലെ സിലബസ് ലഘൂകരണം നടത്തുമ്പോൾ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11, 12 ക്ലാസുകളിലെ സിലബസ് ലഘൂകരണം സംബന്ധിച്ച് ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ വെട്ടിക്കുറയ്ക്കുകയുണ്ടായി. കോവിഡ് പശ്ചാത്തലവും, പഠനഭാരവും ലഘൂകരണവും പാഠഭാഗങ്ങളുടെ ആവർത്തനവും, നിലവിലെ സാഹചര്യത്തിൽ പ്രസക്തമല്ലാത്ത ഭാഗങ്ങൾ എന്നീ കാരണങ്ങൾ പറഞ്ഞാണ് പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതെങ്കിലും, ഈ ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ചില നിക്ഷിപ്ത താല്പര്യങ്ങൾ ഇതിൽ കടുകൂടിയിട്ടുണ്ടോ എന്ന് സംശയം ഉയർന്നു വരുന്നുണ്ട്. പ്രത്യേകിച്ചും ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പോലുള്ള സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ. ഈ സാഹചര്യത്തിൽ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന കേരളത്തിന് ഇത്തരം നിക്ഷിപ്ത താൽപര്യങ്ങൾക്ക് കൂട്ടു നിൽക്കാനാവില്ല.എന്നാൽ സംസ്ഥാനത്തെ കുട്ടികൾക്ക് പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാഠഭാഗങ്ങൾ കുറയ്ക്കുന്നത് പരിഗണനയിലാണ്. 2 ദിവസത്തിനകം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
വിവിധ ആശുപത്രികളുടെ വികസനങ്ങള്‍ക്ക് 11.78 കോടി തിരുവനന്തപുരം: സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാന സ്‌കൂൾ കായികോത്സവം ലോഗോ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി മവി ശിവൻകുട്ടി പ്രകാശനം ചെയ്തു.
ഓരോ ഓര്‍ഡറിലും രാജ്യത്തിന് സൗജന്യ ടാക്കോ വാഗ്ദാനം ചെയ്യുന്നു കൊച്ചി : ലോകത്തിലെ മുന്‍നിര മെക്സിക്കന്‍-പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍, 'ഇന്ത്യ വിന്‍സ്, യു വിന്‍' ഓഫറിലൂടെ ഇന്ത്യയുടെ സെമിഫൈനലിലേക്കുള്ള മുന്നേറ്റം ആഘോഷിക്കുന്നു.
തിരു: വാർത്താസമ്മേളനത്തിൽ നിന്ന് തുടർച്ചയായി ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന ഗവർണറുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
കോഴിക്കോട്: അയല്‍പ്പക്ക വ്യാപാരികളേയും ചെറുകിട സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനും വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ ഗവൺമെന്റ് എച്ച്എസ്എസിൽ നിർവഹിച്ചു.
റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിലെ കാന്‍സറിനുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍ എംസിസിയില്‍ ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനം സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആര്‍സിസിയില്‍ ലുട്ടീഷ്യം ചികിത്സ തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.