February 24, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കോഴിക്കോട്: സൈബര്‍പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രൊഡക്ട് എന്‍ജിനിയറിങ് കമ്പനി ഗ്രിറ്റ്സ്റ്റണ്‍ ടെക്‌നോളജീസ് പുതിയ ഓഫീസ് തുറന്നു.
കൊച്ചി: 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന അറ്റാദായം. 3906 ശതമാനം വാര്‍ഷിക വര്‍ധനയോടെ 272.04 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം.
കൊച്ചി: രാജ്യത്തിന്‍റെ പ്രിയപ്പെട്ട എയര്‍ലൈനായ സ്പൈസ്ജെറ്റും ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്കും ചേര്‍ന്ന് വിസയുടെ സഹായത്തോടെ കോ- ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.
കൊച്ചി: വൈവിധ്യമാര്‍ന്ന വിനോദ വിസ്മയക്കാഴ്ചകളുമായി മലയാളികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ വിനോദ ചാനല്‍ സീ കേരളം മാതൃദിനത്തോടനുബന്ധിച്ച് സ്വന്തം ജീവനക്കാര്‍ക്കിടയിലെ അമ്മമാര്‍ക്ക് പ്രത്യേക ആദരം നല്‍കി.
കൊച്ചി – ഐസ്‌ലൻഡിലെ ഡാം സ്പിൽവേയുടെ മുകളിലേക്ക് നാടകീയമായ കയറ്റത്തോടെ ന്യൂ റേഞ്ച് റോവർ സ്‌പോർട്ട് ആഗോള പ്രീമിയർ അരങ്ങേറ്റം നടത്തി.
കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 6,700 കോടി രൂപയിലെത്തിയതായി 2022 ഏപ്രില്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ 4.21 ലക്ഷത്തിലേറെ നിക്ഷേപകരും പദ്ധതിക്കുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. ഗുജറാത്തില്‍ നടന്ന സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചാണ് കേന്ദ്രമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയത്. കേരളത്തിന് എത്രയും വേഗം എംയിംസ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോടാവശ്യപ്പെട്ടു. ഇതിനുള്ള സ്ഥലം സജ്ജമാണെന്നും ഇതിന്റെ എല്ലാ വിശദാംശങ്ങളും കേന്ദ്രത്തിന് സമര്‍പ്പിച്ചതായും കൂടിക്കാഴ്ചയില്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ഫണ്ട് അനുവദിക്കണം. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതും കേന്ദ്രമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോള്‍ ആവശ്യപ്പെട്ടതുമായ കാര്യങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് കേന്ദ്രമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
ആലപ്പുഴ : ഭരണ പരിചയമല്ല ഭരണ മികവിനാധരമെന്ന് ജെ.എസ്.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍.രാജന്‍ ബുബു. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കെ.ആര്‍.ഗൗരിയമ്മ ആറാം ദിവസം ഇറക്കിയ ഒറ്റ ഓര്‍ഡിനന്‍സ് കൊണ്ട് 28 ലക്ഷം പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്.
Ad - book cover
sthreedhanam ad

Popular News

സംസ്ഥാനത്ത് പൂർത്തിയാക്കിയത് 1200-ൽ അധികം വർണ്ണക്ക…

സംസ്ഥാനത്ത് പൂർത്തിയാക്കിയത് 1200-ൽ അധികം വർണ്ണക്കൂടാരങ്ങൾ : മന്ത്രി വി. ശിവൻകുട്ടി

Feb 22, 2026 25 കേരളം Pothujanam

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം 1200-ൽ അധികം വർണ്ണക്കൂടാരങ്ങളാണ് പൂർത്തിയാക്കിയതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവ...