November 21, 2024

Login to your account

Username *
Password *
Remember Me

അക്യുബിറ്റ്സ് ടെക്നോളജീസിന്റെ ആഗോള ബ്ലോക്ക് ചെയിൻ സേവനങ്ങൾക്ക് അംഗീകാരം

Accreditation of Acubits Technologies' Global Blockchain Services Accreditation of Acubits Technologies' Global Blockchain Services
തിരുവനന്തപുരം: ടെക്‌നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന അക്യുബിറ്റ്‌സ് ടെക്‌നോളജീസിന് വിവിധ മാർക്കറ്റ് റിസർച്ച് ഏജൻസികളുടെ അംഗീകാരം. ആഗോളതലത്തിൽ, പ്രത്യേകിച്ച് ബാങ്കിംഗ് വ്യവസായ മേഖലയിൽ, മികച്ച രീതിയിൽ ബ്ലോക്ക്‌ചെയിൻ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനി എന്ന നിലയിലാണ് അക്യുബിറ്റ്‌സിനുള്ള അംഗികാരം. ഐബിഎം, ഫുജിറ്റ്‌സു, ജെപി മോർഗൻ, മൈക്രോസോഫ്റ്റ്, പ്രൈംചെയിൻ ടെക്‌നോളജീസ്, ആർ ത്രീ, റിപ്പിൾ, സൈൻസി തുടങ്ങിയ ആഗോള പ്രമുഖർക്കൊപ്പമാണ് ഇന്ത്യൻ കമ്പനിയായ അക്യുബിറ്റ്സും സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
ഏറ്റവും വലിയ മാർക്കറ്റ് റിസർച്ച് സ്റ്റോറായ റിസർച്ച് ആൻഡ് മാർക്കറ്റ്സാണ് (ആർ ആൻഡ് എം) ബാങ്കിംഗ്, ഫിനാൻസ് വിപണിയിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന പത്ത് സുപ്രധാന ആഗോള കമ്പനികളിൽ ഒന്നായി അക്യുബിറ്റ്സ് ടെക്നോളജീസിനെ തിരഞ്ഞെടുത്ത്. ആഗോളതലത്തിൽ ബാങ്കിംഗ്, ഫിനാൻസ് മേഖലയിലെ ബ്ലോക്ക്ചെയിൻ, അനുബന്ധ സേവനങ്ങൾ എന്നിവ അടിസ്ഥാനമാക്കി വിശദവും സമഗ്രവുമായ ഗവേഷണം നടത്തുന്നറിസർച്ച് കമ്പനി ആണ് ആർ ആൻഡ് എം.
ആർ ആൻഡ് എമ്മിനെ കൂടാതെ, മറ്റൊരു പ്രമുഖ ഗവേഷണ സ്ഥാപനമായ, ദ റിസർച്ച് ഇൻസൈറ്റ്സും വിപണിയിൽ ബ്ലോക്ക്ചെയിൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്ലോബൽ ടോപ്പ് പത്ത് കമ്പനികളിൽ ഒന്നായി അക്യുബിറ്റ്സ് ടെക്നോളജീസിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ബ്ലോക്ക് ചെയിൻ ഇൻ ബാങ്കിങ് മാർക്കറ്റ് അനാലിസിസ് ടു 2026 എന്ന റിസർച്ച്ദി റിപ്പോർട്ടിലാണ് ദ റിസർച്ച് ഇൻസൈറ്റ്സ്, അക്യുബിറ്റ്സിനെ ശ്ലാഖിച്ചിട്ടുള്ളത്.
ആഗോള തലത്തിൽ ബ്ലോക്ക്‌ചെയിൻ സൊല്യൂഷനുകൾ നൽകുന്നതിൽ ഒരു പ്രധാന കമ്പനിയായി ഒന്നിലധികം മാർക്കറ്റ് റിസർച്ച് ഏജൻസികൾ അക്യുബിറ്റ്സിനെ തിരഞ്ഞെടുത്തതിൽ തങ്ങൾക്ക് ഏറെ അഭിമാനമുണ്ടെന്ന് അക്യുബിറ്റ്‌സ് ടെക്‌നോളജീസ് സിഇഒയും സഹസ്ഥാപകനുമായ ജിതിൻ വി ജി പ്രതികരിച്ചു. "ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുമായുള്ള കമ്പനിയുടെ ബന്ധം വർഷങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചതാണ്. വൻതോതിലുള്ള ബ്ലോക്ക്‌ചെയിൻ-പവർ ബിസിനസ്സ് സാഹചര്യങ്ങൾ ഊർജ്ജിതമാക്കാൻ നിരവധി ഉപഭോക്തൃ കമ്പനികളെ, പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയിലെ സ്ഥാപനങ്ങളെ, സഹായിക്കാൻ അക്യുബിറ്റ്‌സിന് കഴിഞ്ഞിട്ടുണ്ട്," അദ്ദേഹം വ്യക്തമാക്കി.
ബ്ലോക്ക്‌ചെയിൻ സൊല്യൂഷനുകൾ പ്രദാനം ചെയ്യുന്നതിലുള്ള വൈദഗ്ധ്യത്തിനു പുറമെ, ടോക്കണൈസേഷനിലും എൻഎഫ്‌ടി ഡൊമെയ്‌നുകളിലുമുള്ള ഓഫറുകളും, അക്യുബിറ്റ്‌സിനെ വിപണി അധിഷ്ഠിത ബ്ലോക്ക്‌ചെയിൻ സേവനങ്ങൾ നൽകുന്നതിൽ മുൻനിരയിൽ എത്തിച്ചിട്ടുണ്ട്. ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് പ്രതിവർഷം 12 ബില്യൺ ഡോളർ വരെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ വിന്യാസത്തിലൂടെ ലാഭിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Rate this item
(0 votes)
Last modified on Friday, 20 May 2022 10:21
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.