കോഴിക്കോട്: കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ആരോഗ്യസംരക്ഷണ സാധ്യമാകണം എന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഡോക്ടോ സ്മാര്‍ട്ട് കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ പിന്തുണയോടു കൂടി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ പ്രതീഷ് മഹേന്ദ്രന്‍, ചാള്‍സ് വിനോദ് കുമാര്‍, ബിജേഷ് ആര്‍, സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ റെക്കോഡുകള്‍ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഉപയോഗിക്കാനാവശ്യമായ സോഫ്റ്റുവെയറാണ് ഡോക്ടോ സ്മാര്‍ട്ട് നല്‍കുന്നത്. ക്ലിനിക് മാനേജ്മെന്റ്, ഇ.എം.ആര്‍ ഇന്റഗ്രേഷന്‍, പേയ്മെന്റ് ഗേറ്റ് വേ, കമ്യൂണിക്കേഷന്‍ സൊല്യൂഷന്‍സ്, വര്‍ക്ക് ട്രാക്കിങ്, ക്ലയന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലും ഡോക്ടോ സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നുണ്ട്.