Login to your account

Username *
Password *
Remember Me

2022 ലെ അവതാർ ഡൈവർജ് പുരസ്‌കാരങ്ങൾ നേടി 'ടൈറ്റിൽ വിന്നർ' ആയി യു‌എസ്‌ ടി

UST wins Avatar Diverge Awards 2022 as 'Title Winner' UST wins Avatar Diverge Awards 2022 as 'Title Winner'
വനിതാ ജീവനക്കാരുടെ നേതൃത്വത്തിലുള്ള എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾക്കായുള്ള പുരസ്‌കാരങ്ങൾ യു എസ് ടി നേടി
കൊച്ചി, മേയ് 23, 2022: വനിതാ ജീവനക്കാരുടെ നേതൃത്വത്തിലുള്ള എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾക്കായുള്ള 2022 ലെ അവതാർ ഡൈവർജ് അവാർഡുകൾ നേടി ടൈറ്റിൽ വിന്നർ ആയി പ്രമുഖ ഡിജിറ്റൽ ട്രൻസ്ഫോർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി.
ഇന്ത്യയിൽ വൈവിധ്യങ്ങളുടെ ആദ്യ വക്താവും അതിന്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിലിടങ്ങൾക്ക് അംഗീകാരം നൽകിവരുന്ന ആദ്യത്തെ ഗ്രൂപ്പുമാണ് അവതാർ. തൊഴിലിടങ്ങളിലെ വൈവിധ്യങ്ങൾ, നീതി, അംഗീകാരം എന്നിവയുടെ വിപുലമായ പ്രവർത്തനങ്ങളും, തൊഴിൽ മേഖലയിലെ സ്ത്രീകളുടെ അകമഴിഞ്ഞ പങ്കാളിത്തത്തിനും അവതാർ ഊന്നൽ നൽകുന്നു. അവതാർ സംഘടിപ്പിച്ച സേഗ്യു സെഷനിലാണ് അവാർഡുകൾ നൽകിയത്. ലിംഗ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഗൽഭരായ വനിതാ നേതാക്കളുടെയും സംഘടനകളുടെയും വിജയഗാഥകളും സേഗ്യു സെഷനിൽ അവതരിപ്പിച്ചു.
യു.എസ്.ടി ബംഗളൂരു കേന്ദ്രത്തിലെ നൗയു (നെറ്റ്‌വർക്ക് ഓഫ് വിമൺ അസോസിയേറ്റ്‌സ്) ടീമാണ് അവാർഡ് ജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. വനിതകൾക്ക് പിന്തുണ തേടുന്നതിനും പരസ്പരം പഠിക്കുന്നതിനുമുള്ള ഒരു മികച്ച വേദിയായാണ് നൗ യു പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കായുള്ള എംപ്ലോയി റിസോഴ്‌സ് ഗ്രൂപ്പുകളുടെ സംഭാവനകളിലും നേട്ടങ്ങളിലും അഭിനന്ദനാർഹമായ പ്രകടനമാണ് ശ്രീദേവി ശരത്തിന്റെ നേതൃത്വത്തിലുള്ള ടീം കാഴ്ച്ച വച്ചത്. ശ്രീദേവി ശരത്, അഖിലാണ്ടേശ്വരി സെന്തിൽനാഥൻ, ദേച്ചമ്മ പൊന്നപ്പ എന്നിവരടങ്ങിയ യുഎസ് ടി ടീം, ഹാക്ക് ഇക്വിറ്റി-ക്രാക്കിംഗ് ദി ഇൻക്ലൂഷൻ കോഡ് മത്സരത്തിലും വിജയം നേടിയതോടെ യുഎസ് ടിക്ക് സേഗ്യു സെഷനിലെ അഭിമാനകരമായ രണ്ട് അവാർഡുകളാണ് ലഭിച്ചത്.
യു എസ് ടി യെയും നൗയു ബംഗളുരുവിനെയും പ്രതിനിധീകരിച്ച് യു എസ് ടി യുടെ ആഗോള ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് മേധാവിയും ചീഫ് വാല്യൂസ് ഓഫീസറുമായ സുനിൽ ബാലകൃഷ്ണൻ അവാർഡുകൾ സ്വീകരിച്ചു. "ആഗോളതലത്തിൽ തന്നെ യു.എസ്.ടി.യിൽ ലിംഗ വൈവിധ്യം ഉൾക്കൊള്ളുന്നതിനായി സ്ഥാപനത്തിലുടനീളം നടത്തി വരുന്ന ശ്രമങ്ങളുടെ അംഗീകരമായി ഈ അവാർഡുകൾ ലഭിക്കുന്നതിൽ അഭിമാനമുണ്ട്. എല്ലാവർക്കും തുല്യ അവസരമൊരുക്കുന്ന തരത്തിലുള്ള സാഹചര്യം വളർത്തിയെടുക്കുന്നതിന് കഴിഞ്ഞ 22 വർഷമായി നടപ്പാക്കി വരുന്ന അചഞ്ചലമായ പ്രതിബദ്ധത ഞങ്ങളെ സഹായിച്ചിട്ടുണ്ട്. യുഎസ് ടി യിൽ കരിയറും കുടുംബവും സമന്വയിപ്പിക്കാൻ അമ്മമാരെ സഹായിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞബദ്ധമാണ്. എല്ലാ തലങ്ങളിലും മാറ്റം വരുത്താനുള്ള യു എസ് ടിയുടെ മൂല്യങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുരസ്‌ക്കാരങ്ങൾ, " സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
അവസരങ്ങളിലെ തുല്യത ഒരു മാനദണ്ഡമാണെന്ന് ഉറപ്പുവരുത്തുന്നതിന് യു‌എസ്‌ടി നടത്തുന്ന ശ്രമങ്ങൾക്കുള്ള ഒരു പ്രധാന അംഗീകാരമായാണ് ഈ അവാർഡുകൾ ലഭിച്ചതെന്നാണ് യു എസ് ടി ബെംഗളൂരു കേന്ദ്രം മേധാവിയും യുഎസ് ടിയുടെ ഇന്ത്യ ആൻഡ് ഏഷ്യ ബിസിനസ് യുണിറ്റ് ജനറൽ മാനേജറുമായ മനു ശിവരാജൻ പറഞ്ഞു.
കൂടാതെ ലിംഗ വൈവിധ്യം വളർത്തുന്നതിനും ജീവനക്കാരുടെ ഇടപഴകൽ മെച്ചപ്പെടുത്തുന്നതിനും വിപുലമായ നൂതന ആശയങ്ങൾ നടപ്പിലാക്കിയ നൗയൂ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
ടീമിന്റെ ആത്മാർത്ഥമായ പരിശ്രമത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ജൻഡർ ഇൻക്ലൂഷനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് യു എസ് ടി ഡൈവേഴ്‌സിറ്റി ഇക്വിറ്റി ആൻഡ് ഇൻക്ലൂഷൻ മേധാവി അനു കോശി പറഞ്ഞു. ജീവനക്കാരുടെ സർഗ്ഗാത്മകതയ്ക്ക് ചുറ്റും ഒത്തൊരുമയുടെയും തുറന്ന മനസ്സിന്റെയും സഹകരണത്തിന്റെയും ഒരു സംസ്കാരം സൃഷ്ടിക്കുന്നതിനുള്ള യുഎസ് ടിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ കൂട്ടത്തിൽ കമ്പനിയെയും ഉൾപ്പെടുത്തിയിരിക്കുന്നു എന്നത്. ഈ തിരിച്ചറിവ് കൂടുതൽ സ്വാധീനമുള്ള ഡൈവേഴ്‌സിറ്റി ആൻഡ് ഇൻക്ലൂഷൻ പ്രോഗ്രാമുകളുമായി മുന്നോട്ട് പോകാൻ യു എസ് ടി യ്ക്ക് പ്രോത്സാഹനം നൽകുന്നതായും അനു കോശി പറഞ്ഞു.
യുഎസ് ടി ഹ്യൂമൻ റിസോഴ്‌സസ് ആഗോള മേധാവി കവിതാ കുറുപ്പ് ചടങ്ങിൽ സംസാരിച്ചു. ദുർഗ പടിഞ്ഞാറവീട്ടിൽ, ദീപ പുളിമൂട്ടിൽകുമാർ, ശിൽപ മേനോൻ, ശ്രീദേവി ശരത്, ധന്യ ശശിധരൻ, സ്വാതി ശ്രീനിവാസൻ, ദേച്ചമ്മ പൊന്നപ്പ, നീത കുര്യാക്കോസ്, രേണു രവീന്ദ്രൻ, നീരജ ശോഭന, ചിത്ര നായർ, അഖിലാണ്ടേശ്വരി സെന്തിൽനാഥൻ, അനു കോശി തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Monday, 23 May 2022 13:39
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Latest Tweets

Looking for a ready theme for your next event conference? 👇 Meet 👉 #Exhibz, your go-to WordPress theme, powered by… https://t.co/dgKo5g3tqs
Independence Day Flash Sale is Live 🎊🎊🎊 Don't miss out on this year's exciting deals! Happy Independence Day 🎊🎊🎊… https://t.co/sdFxtwuID5
Are you developing a restaurant website and looking for a reservation setup? It's really easy when you have 👉 WPCaf… https://t.co/8Yvjb9AZj3
Follow Themewinter on Twitter