April 10, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഏപ്രില്‍ 25 ലോക മലമ്പനിദിനം തിരുവനന്തപുരം: മലമ്പനി അഥവാ മലേറിയ ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇലക്‌ട്രോണിക്‌സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം തിരുവനന്തപുരം: സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 176 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്.
ആവശ്യമായ 16 സ്ഥിരം തസ്തികകള്‍ അനുവദിച്ചു തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ആശുപത്രികളിലും 8 വീതം സ്ഥിരം തസ്തികകള്‍ അനുവദിക്കുകയും ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. അസിസ്റ്റന്റ് സര്‍ജന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റര്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2, എല്‍.ഡി. ക്ലാര്‍ക്ക്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ 8 തസ്തികകള്‍ക്കാണ് ഓരോ ആശുപത്രിക്കും അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. വളരെയധികം യാത്രാക്ലേശമുള്ള ഇടമലക്കുടിയില്‍ ഈ ആശുപത്രികള്‍ പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ ഇവിടത്തെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് വളരെയധികം ആശ്വാസമാണെന്നും മന്ത്രി വ്യക്തമാക്കി.
ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായുള്ള 'ഓപ്പറേഷന്‍ മത്സ്യ' വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പഞ്ചാബ്/കൊച്ചി: പഞ്ചാബിലും ഹരിയാനയിലും നിലവിലുള്ള സുരക്ഷാ ആശങ്കകളും, കവര്‍ച്ച കേസുകളിലുണ്ടാവുന്ന വര്‍ദ്ധനവ് കണക്കിലെടുത്ത് മുത്തൂറ്റ് ഫിനാന്‍സിന്‍റെ പഞ്ചാബ്, ഹരിയാന ശാഖകളില്‍ സുരക്ഷ ശക്തമാക്കി. നിലവിലെ സാഹചര്യങ്ങളില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും, സായുധ കാവല്‍ക്കാരെയും ഏര്‍പ്പെടത്തണമെന്ന പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണിത്. 2022 ഏപ്രില്‍ 21ന് പഞ്ചാബിലെ തരന്‍ തരാന്‍ ജില്ലയില്‍ ഒരു കവര്‍ച്ച സംഘത്തെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. മൂത്തൂറ്റ് ഫിനാന്‍സിന്‍റെ കവര്‍ച്ച പ്രതിരോധ സംവിധാനവും, കൃത്യമായ പൊലീസിന്‍റെ കനത്ത ജാഗ്രതയുമാണ് സംഘത്തിന്‍റെ പദ്ധതി പരാജയപ്പെടുത്തിയത്. കവര്‍ച്ച ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ക്ക് പുറത്ത് നിരന്തര നിരീക്ഷണത്തിന്‍റെ ഫലം കൂടിയാണിത്. നേരത്തെയും ആക്രമണം നടത്താന്‍ ക്രിമിനല്‍ സംഘം പദ്ധതിയിട്ടിരുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഈ സംഘത്തിലെ ചിലരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭീഷണി നിലനില്ക്കുന്നതായി പൊലീസ് പറയുന്നു. ഇതേതുടര്‍ന്നാണ് മുത്തൂറ്റ് ശാഖകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. തരന്‍ തരാന്‍ സിറ്റി, മോഗ, പഞ്ച്കുള മേഖല, വടക്കന്‍ മേഖലയിലെ മറ്റ് മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ എന്നിവിടങ്ങളില്‍ പുറത്ത് ഇതിനകം സായുധരായ ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആശങ്ക അകറ്റാന്‍ എല്ലാ ശാഖകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി പ്രത്യേക സുരക്ഷിത മുറികളില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ട്. ഇതിന് പുറമെ ഉപഭോക്താക്കള്‍ക്ക് മികച്ച സുരക്ഷ ഉറപ്പുനല്‍കുന്നതിനായി കമ്പനിയില്‍ പണയം വച്ചിരിക്കുന്ന എല്ലാ ആഭരണങ്ങളും ടാംപര്‍ പ്രൂഫ് പാക്കിങില്‍ സീലും ചെയ്തു. സ്വര്‍ണാഭരണങ്ങളുമായുള്ള ഉപഭോക്താളുടെ വൈകാരിക ബന്ധം തങ്ങള്‍ മനസിലാക്കുന്നു അതിനാല്‍ ഉപഭോക്താവിന്‍റെ സ്വര്‍ണത്തിന് ഏറ്റവും മികച്ച സംരക്ഷണം നല്‍കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന അധികാരികള്‍ നിര്‍ദ്ദേശിച്ച പ്രകാരം പെട്ടെന്ന് തന്നെ പഞ്ചാബിലെയും ഹരിയാനയിലെയും ബ്രാഞ്ചുകള്‍ക്ക് പുറത്ത് സായുധരായ ഗാര്‍ഡുകളെ വിന്യസിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ വിശ്വാസം നിലനിര്‍ത്താന്‍ ഏറ്റവും മികച്ചത് ചെയ്യാന്‍ തങ്ങള്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നേരിട്ടെത്തി കെട്ടികിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
എല്ലാ ജില്ലകളിലും ഭക്ഷ്യ പരിശോധനാ റെയ്ഡുകള്‍ ശക്തമാക്കും കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തത് 1925 കിലോ കേടായ മത്സ്യം തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ പുതിയൊരു കാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാലികമായ പുനസ്സംഘടനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനായി വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യങ്ങളൊരുക്കും തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയിന്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കി.
തൊഴിൽ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ മാസം 30 നുള്ളിൽ തീർപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.