April 14, 2025

Login to your account

Username *
Password *
Remember Me

പേടിഎം ട്രാവൽ പാസ് പുറത്തിറക്കി

Paytm Travel Pass launched Paytm Travel Pass launched
ദില്ലി: ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ പേടിഎം (വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്) സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‍ഠിത സേവനമായ പേടിഎം ട്രാവൽ പാസ് അവതരിപ്പിച്ചു. സൗജന്യ ക്യാൻസലേഷൻ, യാത്രാ ഇൻഷുറൻസ്, 15,200 രൂപ വരെ വിലയുള്ള കിഴിവുകൾ തുടങ്ങിയവ ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. പതിവായി യാത്ര ചെയ്യുന്നവർക്കും ബിസിനസ് യാത്രക്കാർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പുതിയ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇത് ചെലവ് ലാഭിക്കൽ, അധിക യാത്രാ സുരക്ഷ എന്നിവ ഉറപ്പാക്കുന്നു എന്നും കമ്പനി പറയുന്നു. 1,299 രൂപ വിലയിലാണ് പേടിഎം ട്രാവൽ പാസ് അവതരിപ്പിച്ചിരിക്കുന്നത്.
പതിവായി യാത്ര ചെയ്യുന്നവർ, കോർപ്പറേറ്റ് യാത്രക്കാർ, കൂടുതൽ എളുപ്പവും ലാഭവും ആഗ്രഹിക്കുന്ന യാത്രികർ തുടങ്ങിയവർക്ക് പേടിഎം ട്രാവൽ പാസ് വലിയ കാൻസലേഷൻ നിരക്കുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഒപ്പം ഇൻഷുറൻസ് പരിരക്ഷയും സീറ്റ് തിരഞ്ഞെടുക്കുന്നതിനുള്ള ഓഫറുകളും നൽകുന്നു. പേടിഎം ട്രാവൽ പാസ് നാല് തവണ സൗജന്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സൗജന്യ ആഭ്യന്തര വിമാന യാത്രാ റദ്ദാക്കലുകൾ, യാത്രാ പദ്ധതികൾ മാറിയാൽ പണം നഷ്‍ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കൽ, ബാഗേജ് നഷ്ടം, വിമാന കാലതാമസം, മറ്റ് അപ്രതീക്ഷിത തടസ്സങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള യാത്രാ ഇൻഷുറൻസ് പരിരക്ഷ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പേടിഎം ട്രാവൽ പാസ് ഹൈലൈറ്റുകൾ
സൗജന്യ ഫ്ലൈറ്റ് റദ്ദാക്കലുകൾ: നിങ്ങളുടെ യാത്രാ പദ്ധതികൾ മാറിയാൽ പണം നഷ്‍ടപ്പെടുന്നത് ഒഴിവാക്കാം
യാത്രാ ഇൻഷുറൻസ്: ബാഗേജ് നഷ്‍ടം, വിമാന കാലതാമസം, അപ്രതീക്ഷിത തടസങ്ങൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു.
സീറ്റ് സെലക്ഷൻ കിഴിവ്: ആഭ്യന്തര വിമാനങ്ങളിൽ സീറ്റൊന്നിന് 150 രൂപ കിഴിവ് നേടാം
മൂന്ന് മാസത്തെ വാലിഡിറ്റി: ഒന്നിലധികം യാത്രകൾക്ക് ആനുകൂല്യങ്ങൾ ലോക്ക് ഇൻ ചെയ്യാം. നിരക്ക് വർദ്ധനവ് ലാഭിക്കാം
നാല് തവണ ഉപയോഗിക്കാം: ജോലിക്കോ വിനോദത്തിനോ വേണ്ടി പതിവായി യാത്ര ചെയ്യുന്നവർക്ക് അനുയോജ്യമായ വിധത്തിൽ ഈ പാസ് നാല് തവണ ഉപയോഗിക്കാൻ സാധിക്കും.
യാത്ര കൂടുതൽ താങ്ങാനാവുന്നതും സൗകര്യപ്രദവുമാക്കുന്നു: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളിൽ ഏറ്റക്കുറച്ചിലുകളും റദ്ദാക്കൽ നിരക്കുകൾ അധിക ചിലവുകൾ വരുത്തുന്നതിനാൽ, പേടിഎം ട്രാവൽ പാസ് ഇന്ത്യൻ യാത്രക്കാർക്ക് ഒരു ബജറ്റ്-സൗഹൃദ ബദൽ നൽകുന്നു. മനോഹരമായ കാഴ്ചകൾക്കായി ഒരു വിൻഡോ സീറ്റ് തിരഞ്ഞെടുക്കുന്നത് ഉൾപ്പെടെ പാസ് സുഖകരവും ചെലവ് കുറഞ്ഞതുമായ യാത്രാനുഭവം ഉറപ്പാക്കുന്നു.
പേടിഎം ട്രാവൽ പാസ് എങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്യാം?
പേടിഎം ട്രാവൽ പാസ് സബ്‌സ്‌ക്രൈബ് ചെയ്യാൻ ആദ്യം നിങ്ങളുടെ പേടിഎം ആപ്പ് തുറക്കുക. ശേഷം 'ഫ്ലൈറ്റ്, ബസ് & ട്രെയിൻ' ടാപ്പ് ചെയ്യുക. പിന്നീട് 'ട്രാവൽ പാസ്' തിരഞ്ഞെടുക്കുക. തുടർന്ന് ‘Get Travel Pass for ?1,299’ എന്നതിൽ ക്ലിക്ക് ചെയ്ത് പേയ്‌മെന്‍റ് പൂർത്തിയാക്കുക.
ഓഫറുകൾ എങ്ങനെ റിഡീം ചെയ്യാം?
ആപ്പിലെ 'ഫ്ലൈറ്റ്, ബസ് & ട്രെയിൻ' വിഭാഗത്തിന് കീഴിൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുക. തുടർന്ന് നിങ്ങൾക്ക് ആവശ്യമായ ഫ്ലൈറ്റ് തിരഞ്ഞെടുത്ത് യാത്ര തുടരുക. സൗജന്യ റദ്ദാക്കൽ, യാത്രാ ഇൻഷുറൻസ് തുടങ്ങിയ യാത്രാ പാസ് ആനുകൂല്യങ്ങൾ ഓട്ടോമാറ്റിക്കായി ലഭ്യമാകും. ശേഷം നിങ്ങളുടെ ബുക്കിംഗ് സ്ഥിരീകരിക്കാൻ പേമെന്‍റ് പൂർത്തിയാക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.