April 01, 2026

Login to your account

Username *
Password *
Remember Me

മേക്ക്അപ്പ് പ്രേമികൾക്കായി ലൈഫ്‌സ്റ്റൈലിന്റെ ‘ഇക്സു’; ആദ്യ ബ്യൂട്ടി ബ്രാൻഡ് പ്രഖ്യാപിച്ച് കമ്പനി

Lifestyle ‘Ixu’ for makeup lovers; The company announced the first beauty brand Lifestyle ‘Ixu’ for makeup lovers; The company announced the first beauty brand
99 രൂപ മുതൽ ഇക്സു ഉൽപ്പന്നങ്ങൾ ലൈഫ്സ്റ്റൈലിൽ
കൊച്ചി: ഇന്ത്യയിലെ മുൻനിര ഷോപ്പിംഗ് ഹബ്ബായ ലൈഫ്സ്റ്റൈൽ തങ്ങളുടെ ആദ്യ ബ്യൂട്ടി ബ്രാൻഡ് അവതരിപ്പിച്ചു. ഇക്സു എന്ന പേരിലാണ് മേക്ക്അപ്പ് പ്രേമികൾക്കായി പുതിയ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. മിതമായ വിലയിൽ വൈവിധ്യമായ ഉൽപ്പന്നങ്ങളിലൂടെ ‘സെൽഫ് ലവ്’ എന്ന സന്ദേശം സ്ത്രീകളിലേക്ക് എത്തിക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. മൃഗകൊഴുപ്പ്, സൽഫേറ്റ്, പാരബെൻസ് എന്നിവയിൽ നിന്ന് മുക്തമാണ് ഇക്സു ഉൽപ്പന്നങ്ങൾ. ഉറച്ച നിലപാടോടും ആത്മവിശ്വാസത്തോടെയും ജീവിതത്തിന്റെ വിജയപാതയിലേക്ക് കുതിക്കുന്ന ശക്തരായ സ്ത്രീകൾക്കുവേണ്ടിയുള്ളതാണ് ഈ ബ്രാൻഡ്.
ഒരു സൗന്ദര്യ പ്രേമിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇക്സു അവതരിപ്പിച്ചിരിക്കുന്നത്. മാറുന്ന ട്രെൻഡിനനുസരിച്ചുള്ള ഉൽപ്പന്നങ്ങളാണ് ഇക്സുവിന്റേത്. ഗുണനിലവാരവും വിലയും ഒരു കുടക്കീഴിൽ ഇവിടെ ഒന്നിക്കുന്നു. ഫൗണ്ടേഷൻ, കൺസീലേഴ്സ്, ബ്ലഷസ്, ഹൈലൈറ്റേഴ്സ് തുടങ്ങി മുഖത്ത് ഉപയോഗിക്കുന്ന ഉൽപ്പനങ്ങളുടെ വിപുലമായ ശ്രേണി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐലൈനറുകൾ, കോൾ പെൻസിലുകൾ എന്നിവ കൂടാതെ ആകര്‍ഷകമായ നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളും നെയിൽ പെയിന്റുകളും 99 രൂപ മുതൽ ലഭ്യമാണ്.
ഇക്സുവിന്റെ എല്ലാ ഉൽപ്പന്നങ്ങളും ലൈഫ്സ്റ്റൈൽ സ്റ്റോറുകളിലും ലൈഫ്സ്റ്റൈലിന്റെ ഇ-കോമേഴ്സ് വെബ്സ്സൈറ്റായ www.lifestylestores.com ലും ലഭ്യമാകും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 75 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.