വ്യത്യസ്ത പ്രദേശങ്ങൾ, ഭാഷകൾ, വിഭാഗങ്ങൾ എന്നിവയിലുടനീളമുള്ള സ്രഷ്‌ടാക്കളുടെ കഴിവും സർഗ്ഗാത്മകതയും ആഘോഷമാക്കുവാൻ ഫാൻഫെസ്റ്റ് 2022.
വെര്‍ച്വല്‍ പെര്‍ഫോമന്‍സുകളിലൂടേയും ഷോകളിലൂടേയും ആരാധകര്‍ക്ക് വിരുന്നൊരുക്കുന്നത് നാല്‍പ്പതിലധികം കണ്ടന്റ് ക്രിയേറ്റര്‍മാര്‍
കൊച്ചി, ജൂൺ 16, 2022: ഇന്ത്യയിലെ ആരാധകര്‍ക്ക് ആഘോഷമായി യൂട്യൂബ് ഫാന്‍ഫെസ്റ്റ് 2022 മടങ്ങിയെത്തുന്നു. ജൂണ്‍ 30ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്തരായ താരങ്ങള്‍ അണിനിരക്കുന്ന പെര്‍ഫോമന്‍സുകളും സ്‌കെച്ചുകളും ലൈവ് ചലഞ്ചുകളുമാണ് ആരാധകരെ കാത്തിരിക്കുന്നത്. പ്രേക്ഷകർക്ക് അവരുടെ പ്രിയ താരങ്ങള്‍ക്ക് പിന്തുണ അറിയിക്കാനും അവരുമായി സംവദിക്കാനുമുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്. ജൂലൈ ഒന്ന് മുതല്‍ രണ്ട് വരെ നീണ്ടു നില്‍ക്കുന്ന വെര്‍ച്വല്‍ മീറ്റാണ് ആരാധകരെ കാത്തിരിക്കുന്നത്.
വ്യത്യസ്ത വിഭാഗങ്ങളിലുള്ള ക്രിയേറ്റര്‍മാരേയും ആര്‍ട്ടിസ്റ്റുകളേയും ആഘോഷിക്കുകയാണ് യൂട്യൂബ് ഫാന്‍ഫെസ്റ്റ് 2022. ഡാന്‍സ്, മ്യൂസിക്, കോമഡി തുടങ്ങിയ മേഖലകളിലെ പ്രമുഖ ഇന്ത്യന്‍ താരങ്ങളുടെ പെർഫോമൻസിന് പുറമെ ആദ്യമായി ബ്യൂട്ടി, ഫാഷന്‍, ഫുഡ്, ആര്‍ട്ട്, ഗെയിമിംഗ്, മോട്ടിവേഷന്‍, ഷോര്‍ട്‌സ് തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള താരങ്ങളായിരിക്കും ഫാന്‍ഫെസ്റ്റിൽ ശ്രദ്ധാകേന്ദ്രമാകുന്നത്.
രാജ്യത്തെ താരങ്ങളുടെ സർഗാത്മകതയും കഴിവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 2013 മുതല്‍ ഇന്ത്യയിൽ എല്ലാ വർഷവും യുട്യൂബ് ഫാന്‍ഫെസ്റ്റ് നടത്തി വരുന്നത്. കാഡ്ബറി 5 സ്റ്റാറും ഐക്യൂ നിയോ 6 ഉം ചേര്‍ന്നാണ് യൂട്യൂബ് ഫാന്‍ഫെസ്റ്റ് ഇന്ത്യ 2022 അവതരിപ്പിക്കുന്നത്. ഫാന്‍ഫെസ്റ്റിന്റെ പൂര്‍ണമായ ലൈനപ്പ് ട്രെയിലര്‍ വീഡിയോയിൽ കാണാം. ആരാധകര്‍ക്കായി ലൈവ് സ്ട്രീമിംഗും ഉണ്ടായിരിക്കുന്നതാണ്.