April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഇന്ത്യയിലെ പ്രീമിയം കാറുകളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) ഇപ്പോൾ കാറുകളിൽ ഒരു നൂതന ആന്‍റിവൈറസ് ക്യാബിൻ എയർ ഫിൽട്ടർ വാഗ്ദാനം ചെയ്യുന്നു,
വെട്ടുകാട് ക്രിസ്തു രാജത്വ തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആണ് തീരുമാനം. ഗതാഗതമന്ത്രി ആന്റണി രാജുവും യോഗത്തിൽ പങ്കെടുത്തു .
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്നിര കമ്പനിയായ ഗോദ്റെജ് ആന്ഡ് ബോയ്സ്, പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള വര്ധിച്ചുവരുന്ന ആശങ്കയെ ചെറുക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു.
കൊച്ചി : 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുന്നിര ടെലികോം സേവന ദാതാക്കളായ വീയും എല് ആന്റ് ടിയുടെ സ്മാര്ട്ട് വേള്ഡ് ആന്റ് കമ്യൂണിക്കേഷന്സ് ബിസിനസും സഹകരിക്കും. സര്ക്കാര് അനുവദിച്ച 5 ജി സ്പെക്ട്രത്തില് നടന്നു വരുന്ന 5 ജി ട്രയലുകളുടെ ഭാഗമായാണ് 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങള് പരീക്ഷിക്കുന്നതിനുള്ള ഈ പൈലറ്റ് പദ്ധതി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148
തൃശ്ശൂർ: കോവിഡ് അതിജീവനത്തിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ പൊയ്യ എ.കെ.എം ഹൈസ്കൂളിലെ അർഹരായ 35 വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ നൽകി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഓ ജോർജ്.ഡി.ദാസ് കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽ കുമാറിനു മൊബൈൽ ഫോണുകൾ കൈമാറി.
കൊച്ചി : ഹയര്‍ ഇന്ത്യയില്‍ നിര്‍മിച്ച പുതിയ 2-3 ഡോര്‍ കണ്‍വെര്‍ട്ടബിള്‍ റെഫ്രിജറേറ്റര്‍ ശ്രേണി അവതരിപ്പിച്ചു. 1,27,000 രൂപയും 1,40,000 രൂപയുമാണ് പ്രാരംഭവിലകള്‍. വ്യത്യസ്തമായ ആഹാരപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ സമയം സൂക്ഷിച്ചു വയ്ക്കുന്നതിനായി 83 % വരെ ഫ്രിഡ്ജ് ഇടം നല്‍കുന്നതാണ് പുതിയ കണ്‍വെര്‍ട്ടബിള്‍ സൈഡ് ബൈ സൈഡ് ശ്രേണിയുടെ പ്രത്യേകത. ഡിയോ-ഫ്രഷ് സാങ്കേതികവിദ്യ, മാജിക് കൂളിംഗ്, ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജി, ശബ്ദ നിയന്ത്രണ സാങ്കേതികവിദ്യ, ഫ്രഷ് ബോക്‌സ്, ജംബോ ഐസ് മേക്കര്‍, അധിക ഡോര്‍ പോക്കറ്റുകള്‍ എന്നിവ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററിലുണ്ട്. കൂടുതല്‍ പച്ചക്കറികള്‍, പാനീയങ്ങള്‍, തണുത്ത ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ പുതുമ നഷ്ടമാകാതെ ദീര്‍ഘസമയം സൂക്ഷിക്കുന്നതിന് ഇതു സഹായിക്കും. സൗന്ദര്യസംവര്‍ദ്ധകവസ്തുക്കള്‍, മറ്റു യുട്ടിലിറ്റി വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതിനുദ്ദേശിച്ചുള്ള ഒരു ഹാംഗിംഗ് ഫ്‌ലെക്‌സി ബോക്‌സും 683 ശ്രേണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതിസൗഹൃദപരമായ റെഫ്രിജറന്റ് ഗ്യാസാണ് ഇരു കണ്‍വെര്‍ട്ടബിള്‍ ശ്രേണിയിലും ഉള്ളത്. വൈഫൈ കണക്ടിവിറ്റിയും കണ്‍ട്രോളും ഈ റെഫ്രിജേറേറ്ററുകള്‍ക്കുണ്ട്. ഇത് ഇവയുടെ ഉപയോഗം കൂടുതല്‍ എളുപ്പമുള്ളതും സുഗമവുമാക്കുന്നു. കംപ്രസ്സറിനും ഫാന്‍ മോേട്ടാറിനും 10 വര്‍ഷത്തെ അഷ്വേഡ് വാറന്റിയുണ്ട്. ''മെയ്ക് ഇന്‍ ഇന്ത്യ'' സംരംഭത്തോടുള്ള ഗാഢമായ സഖ്യത്തിന്റെയും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നൂതനമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയെന്ന ഹയര്‍ ഇന്ത്യയുടെ പ്രതിബദ്ധതയുടെയും ഭാഗമായിട്ടാണ് ഇന്ത്യയുടെ ആദ്യത്തെ 'മെയ്ഡ് ഇന്‍ ഇന്ത്യ' 2 - 3 ഡോര്‍ കണ്‍വെര്‍ട്ടബിള്‍ എസ്ബിഎസ് റെഫ്രിജറേറ്ററുകള്‍ അവതരിപ്പിച്ചതെന്നു ഹയര്‍ അപ്ലയന്‍സസ് ഇന്ത്യയുടെ പ്രസിഡന്റ് എറിക് ബ്രഗാന്‍സ പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ പത്തു വർഷം പൂർത്തിയാക്കുന്ന റെനോ അതിന്റെ പുതിയ സബ്-ഫോർ മീറ്റർ കോംപാക്റ്റ് എസ്യുവിയായ കൈഗർ കൈവരിച്ച സവിശേഷമായ ഒരു നേട്ടം പ്രഖ്യാപിക്കുകയുണ്ടായി. ലോകോത്തര ടർബോചാർജ്ഡ് 1.0ലി പെട്രോൾ എഞ്ചിനോടു കൂടിയ കൈഗർ മികച്ച പ്രകടനവും സ്‌പോർട്ടി ഡ്രൈവും മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്, എആർഎഐ ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ അനുസരിച്ച് 20.5 കിമി/ലി ഇന്ധനക്ഷമതയും നൽകുന്നു.
കൊച്ചി- പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങള്‍ക്കുള്ള സീഡ് ക്യാപിറ്റല്‍ ധനസഹായ വിതരണം നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉത്ഘാടനം ചെയ്യ്തു .
തിരുവനന്തപുരം: പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് പകല്‍ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു.