November 21, 2024

Login to your account

Username *
Password *
Remember Me

ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് 2021 ന്യൂഡൽഹിയിൽ സഹോദരങ്ങൾക്ക്

International Children's Peace Prize 2021 for brothers in New Delhi International Children's Peace Prize 2021 for brothers in New Delhi
ഈ വർഷത്തെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഇന്ത്യയിൽ നിന്നുള്ള സഹോദരങ്ങൾക്ക്. ന്യൂഡൽഹി സ്വദേശികളായ വിഹാൻ (17), നവ് അഗർവാൾ (14) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. നൊബേൽ ജേതാവ് കൈലാഷ് സത്യാർഥിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.ആഗോളതലത്തിൽ ഏറ്റവും പ്രധാനപ്പെട്ട യൂത്ത് അവാർഡായ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ്, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ അവകാശ സംഘടനയായ കിഡ്‌സ് റൈറ്റ്‌സിന്റെ സംരംഭമാണ്.
39 രാജ്യങ്ങളിൽ നിന്നുള്ള 169-ലധികം നോമിനേഷനുകളിൽ നിന്നാണ് വിദഗ്ദ്ധ സംഘം ജേതാക്കളെ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്നും യുകെ / നെതർലാൻഡ്‌സിൽ നിന്നുമുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നെതർലൻഡ്സിലെ ഹേഗിലെ പ്രശസ്തമായ ഹാൾ ഓഫ് നൈറ്റ്സിൽ നടന്ന ചടങ്ങിൽ കൈൈലാഷ് സത്യാർഥി പുരസ്കാരം സമ്മാനിച്ചു.
പുരസ്‌കാര ലഭ്യതയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ അവരുടെ സന്ദേശം പ്രചരിപ്പിക്കാൻ പ്രാപ്തരാക്കുന്ന ഒരു അന്താരാഷ്ട്ര പ്ലാറ്റ് ഫോമാണ് ജേതാക്കൾക്ക് ലഭിച്ചത്.
2020-ൽ തുടർച്ചയായ മൂന്നാം വർഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായിരുന്നു ഡൽഹി. ആസ്ത്മ ബാധിച്ച് വളർന്ന വിഹാനെ ഡൽഹി നഗരത്തിലെ വായു മലിനീകരണം മൂലം പലപ്പോഴും അസുഖം ബാധിച്ചിരുന്നു, സഹോദരങ്ങൾക്ക് പലപ്പോഴും വീടിന് പുറത്തിറങ്ങി കളിക്കാൻ പോലും കഴിയുമായിരുന്നില്ല. ഡൽഹിയിലെ ഗാസിപൂർ ലാൻഡ്ഫിൽ തകർച്ചയെ തുടർന്നുള്ള മാലിന്യവും വായു മലിനീകരണവും രൂക്ഷമായതോടെ കുട്ടികൾ വൺ സ്റ്റെപ്പ് ഗ്രീനർ എന്ന ആശയം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചു - ഈ സംരംഭം ചപ്പുചവറുകൾ വേർതിരിക്കാനും മാലിന്യ പിക്കപ്പ് ഡ്രൈവ് സംഘടിപ്പിക്കാനും തുടങ്ങി.
വെറും 15 വീടുകളിൽ നിന്ന്, വൺ സ്റ്റെപ്പ് ഗ്രീനർ ഇപ്പോൾ നഗരത്തിലുടനീളം ആയിരത്തിലധികം വീടുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും ഓഫീസുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുകയും 173,630 കിലോഗ്രാം മാലിന്യം റീസൈക്കിൾ ചെയ്യുകയും ചെയ്തു. സഹോദരങ്ങൾ പലപ്പോഴും പ്രതിദിനം 4-5 മണിക്കൂർ നീക്കിവയ്ക്കുകയുംഇന്ത്യയിലുടനീളമുള്ള കുട്ടികളിൽ തങ്ങളുടെ സുസ്ഥിരതാ സന്ദേശം എത്തിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. മാലിന്യ സംസ്കരണത്തിനായി ഇവർ തയ്യാറാക്കിയ പ്രചാരണ സാമഗ്രികൾ ഡൽഹിയിലെ നൂറിലേറെ സ്കൂളുകളിലാണ് ഉപയോഗിക്കുന്നത്.
2005-ൽ മിഖായേൽ ഗോർബച്ചേവിന്റെ അധ്യക്ഷതയിൽ റോമിൽ നടന്ന സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ ലോക ഉച്ചകോടിക്കിടെയാണ് കുട്ടികളുടെ അന്തർദേശീയ സമാധാന സമ്മാനം ആരംഭിച്ചത്. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതിലും അനാഥർ, ബാലവേലക്കാർ, എച്ച്ഐവി/എയ്ഡ്സ് ബാധിതരായ കുട്ടികൾ തുടങ്ങിയ ദുർബലരായ കുട്ടികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിലും കാര്യമായ സംഭാവനകൾ നൽകുന്ന കുട്ടിക്കാണ് ഇത് വർഷം തോറും നൽകുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.