April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ പ്രാദേശിക സാഹചര്യം പരിഗണിച്ച് ഓരോ സ്കൂളിനും അവരുടെ പഠന പദ്ധതി തയ്യാറാക്കും വിധം പഠന സാമഗ്രികൾ തയ്യാറാക്കുന്ന നടപടി എസ് സി ഇ ആർ ടി ത്വരിതഗതിയിൽ ആക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സേവന സൗകര്യങ്ങള്‍ ലഭ്യമാക്കാനായി വോഡഫോണ്‍ ഐഡിയയുടെ എന്‍റര്‍പ്രൈസസ് വിഭാഗമായ വി ബിസിനസ് ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയുമായി സഹകരിക്കും.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,666 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,80,038 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9628 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 707 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 82,738 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 82 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,084 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,689 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 348 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8592 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1085, കൊല്ലം 470, പത്തനംതിട്ട 418, ആലപ്പുഴ 660, കോട്ടയം 858, ഇടുക്കി 806, എറണാകുളം 593, തൃശൂര്‍ 1137, പാലക്കാട് 662, മലപ്പുറം 631, കോഴിക്കോട് 433, വയനാട് 309, കണ്ണൂര്‍ 313, കാസര്‍ഗോഡ് 217 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 82,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,69,373 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കൊച്ചി: ഇന്ഡ്സ്ഇന്ഡ് ബാങ്ക് ഉത്സവ കാലത്ത് ഇടപാടുകാര്ക്ക് കൂടുതല് സേവനങ്ങള് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു. ഡെബിറ്റ് കാര്ഡ് ഉടമകള്ക്ക് വന് തുകയുടെ ഇടപാടുകള് ലളിതമായ ഗഡുക്കളായി അടയ്ക്കാന് ഇത് സഹായകമാകും.
കൊച്ചി: മുന്‍നിര ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനെക്കയുടെ ഗ്ലോബല്‍ കപാസിറ്റി സെന്ററായ ആസ്ട്രാസെനെക്ക ഇന്ത്യ തങ്ങളുടെ ആഗോള സാന്നിധ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഇന്ത്യയില്‍ ക്ലിനികല്‍ ഡാറ്റാ ഇന്‍സൈറ്റ്‌സ് ഡിവിഷന് തുടക്കം കുറിച്ചു.
തിരുവനന്തപുരം: കോവിഡിന്റെ പ്രതീക്ഷിതമായ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്ക കുട്ടികളെ സംബന്ധിച്ചാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുമുണ്ട്.
കൊച്ചി: നാറ്റ്വെസ്റ്റ് ഗ്രൂപ്പിന്‍റെ ആഗോള കെയ്പബിലിറ്റി കേന്ദ്രമായ നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ (മുന്‍ ആര്‍ബിഎസ് ഇന്ത്യ) 11-ാമതു നാറ്റ്വെസ്റ്റ് ഗ്രൂപ്പ് എര്‍ത്ത് ഹീറോസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‍ "എര്‍ത്ത് ഗാര്‍ഡിയന്‍" അവാര്‍ഡ് കരസ്ഥമാക്കി.
കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലുഷന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടി.
● സ്മാർട്ട്ഫോൺ വാങ്ങിക്കുമ്പോൾ ബാറ്ററി (65%), ക്യാമറ (63%) എന്നിവയ്ക്ക് മുകളിലായി ഉപഭോക്താക്കളെ ഏറ്റവും അധികം സ്വാധീനിക്കുന്നത് മികച്ച ഓഡിയോ (69%) ഗുണനിലവാരമാണ്. ●
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഇടപെടലിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. ഹേമാവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രദേശത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശാനുസരണം ഉടന്‍ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ്, പൈലറ്റ് മോന്‍സന്‍ പി സണ്ണി എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. സ്ഥലത്തെത്തി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ് നടത്തിയ പരിശോധനയില്‍ ഹേമാവതി തീരെ അവശയാണെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടര്‍ന്ന് ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ഹേമാവതിയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജാക്കാട് എത്തുമ്പോഴേക്കും ഹേമാവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും തുടര്‍ന്ന് സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് ആംബുലന്‍സ് കയറ്റുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ എത്തുന്നതിന് മുന്‍പ് തന്നെ ആംബുലന്‍സിനുള്ളില്‍ വെച്ച് 11 മണിയോടെ ആഷ്‌ലിയുടെ പരിചരണത്തില്‍ ഹേമാവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രന്‍ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്‌ലിയുടെ പരിചരണത്തില്‍ കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവമാണ് ഇത്.