December 13, 2024

Login to your account

Username *
Password *
Remember Me

സീനിയര്‍ ലിംവിംഗ് മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി സീസണ്‍ ടു

Season Two is ready for a big investment in the senior living sector Season Two is ready for a big investment in the senior living sector
തിരുവനന്തപുരം: സീനിയര്‍ ലിംവിംഗ് മേഖലയില്‍ വന്‍കിട നിക്ഷേപത്തിന് ഒരുങ്ങി സീസണ്‍ ടു. തിരുവനന്തപുരത്തെ പ്രശസ്ത സീനിയര്‍ ലിവിംഗ് സ്ഥാപനമായ ആശാ കെയര്‍ ഹോംസിനെ ഏറ്റെടുത്ത് സീസണ്‍ ടു സീനിയര്‍ ലിവിംഗ് എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ടാണ് ഈ മേഖലയിലേക്കുള്ള സീസണ്‍ ടുവിന്‍റെ ആദ്യ ചുവടുവയ്പ്. 35 മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിശ്രമജീവിതത്തോടൊപ്പം ആവശ്യമായ പരിചരണവും നല്‍കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
ഇതോടൊപ്പം തിരുവനന്തപുരം പേട്ടയില്‍ 42 മുതിർന്ന പൗരന്മാരെ സ്വീകരിക്കാനാകുന്ന പുതിയൊരു സീനിയര്‍ ലിവിംഗ് ഹോം കൂടി നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് പേട്ടയിലെ സീസണ്‍ ടു സീനിയര്‍ ലിവിംഗ് നല്‍കുന്നത്.
ഇതിനു പുറമെ, എറണാകുളത്ത് കാക്കനാട് അറുപതോളം യൂണിറ്റുകളുള്ള സീസണ്‍ ടു സീനിയര്‍ ലിവിംഗ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രീമിയം സീനിയര്‍ ലിവിംഗ് പദ്ധതികളിലൊന്നാണ് ആലുവയില്‍ രാജഗിരി ആശുപത്രിക്കു സമീപം ഒരുങ്ങുന്ന സീസണ്‍ ടുവിന്‍റെ ഫ്ലാഗ്ഷിപ്‌ പദ്ധതി. 720 മുതിര്‍ന്ന പൗരന്‍മാര്‍ക്ക് താമസിക്കാനുള്ള സൗകര്യമുള്ള അതിവിശാലമായ ഈ കാമ്പസില്‍ വിശ്രമജീവിതം ഏറ്റവും ആസ്വാദ്യകരമാക്കാനുള്ള എല്ലാ സൗകര്യങ്ങളും സമന്വയിക്കുന്നു. ജീവിതത്തില്‍ നിന്ന് ഒരിക്കലും വിരമിക്കുന്നില്ല എന്ന ആശയത്തെ മുന്‍നിര്‍ത്തി സജീവമായ വിശ്രമജീവിതത്തെ (active retirement life) പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ പരിചരണത്തില്‍ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരുടെ സേവനവും സീസണ്‍ ടു ലഭ്യമാക്കുന്നു.
“ജീവിതത്തില്‍ നിന്ന് ഒരിക്കലും വിരമിക്കാതിരിക്കുക” (Never Retire from Life) എന്ന ഫിലോസഫിയെ ആസ്പദമാക്കിയാണ് സീസണ്‍ ടു എന്ന ആശയത്തിന് അടിത്തറയിട്ടത്. ജോലികളും ജീവിതഭാരങ്ങളും നിറഞ്ഞ ആദ്യ ഘട്ടത്തിനു ശേഷമുള്ള ജീവിതത്തിന്‍റെ രണ്ടാമിന്നിംഗ്സിനെ വസന്തം പോലെ മനോഹരമായ മറ്റൊരു ഋതുവാക്കി മാറ്റാനുള്ള സാഹചര്യങ്ങളൊരുക്കുയാണ് സീസണ്‍ ടു സീനിയര്‍ ലിവിംഗ് ചെയ്യുന്നത്;" സീസണ്‍ ടു സീനിയര്‍ ലിവിങ്ങിന്‍റെ മുഖ്യ നിക്ഷേപകനായ സാജന്‍ പിള്ള പറഞ്ഞു. ബഹുരാഷ്ട്ര ഐടി കമ്പനിയായ യു എസ് ടി -യുടെ സിഇഒ ആയി രണ്ടു ദശാബ്ദക്കാലം പ്രവര്‍ത്തിച്ച സാജന്‍ പിള്ള ഇപ്പോള്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീരിയല്‍ ഇന്‍വെസ്റ്ററാണ്
"പരമ്പരാഗത സീനിയര്‍ ലിവിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ പാതയാണ് സീസണ്‍ ടു പിന്തുടരുന്നത്. ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ മറ്റൊരു കരിയറോ വേറിട്ടൊരു പ്രൊഫഷനോ സ്വീകരിക്കുന്നവര്‍ക്ക് അതിനനുയോജ്യമായ വര്‍ക്ക് സ്‌പേസ് മുതല്‍ വിശ്രമ ജീവിതം ആരോഗ്യകരമാക്കാനുള്ള ഭൌതിക സാഹചര്യങ്ങള്‍ വരെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 2025 ഓടെ 5000 പേരെ ഉള്‍ക്കൊള്ളുന്ന രാജ്യാന്തര മികവുള്ള സീനിയര്‍ ലിവിംഗ് സ്‌പേസ് സജ്ജമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സീസണ്‍ ടു മുന്നേറുന്നത്.;” സീസണ്‍ ടു-വിന്‍റെ സിഓഓ അഞ്ജലി നായര്‍ പറഞ്ഞു.
അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ അര്‍ബന്‍ സെമി അര്‍ബന്‍ മേഖലകളിലേക്കും സീസണ്‍ ടു-വിന്‍റെ സീനിയര്‍ ലിവിംഗ് പദ്ധതികള്‍ വ്യാപിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര:ക്യാമറയില്‍ അപ്ഗ്രേ…

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര:ക്യാമറയില്‍ അപ്ഗ്രേഡ്, ഫീച്ചറുകള്‍ ലീക്കായി

Dec 09, 2024 42 സാങ്കേതികവിദ്യ Pothujanam

സാംസങ് ആരാധകര്‍ ഗ്യാലക്‌സിയുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പായ എസ്25 അള്‍ട്ര ഇറങ്ങാനായി കാത്തിരിക്കുകയാണ്. ആപ്പിളുമായുള്ള കിടമത്സരത്തില്‍ സാംസങിന് കുതിപ്പേകും...