ഉത്സവകാല വാങ്ങലുകളുടെ ആവേശത്തിന് ഊര്‍ജ്ജം പകരാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, ഇന്ത്യയിലെ മുൻനിര പ്രീമിയം കാര്‍ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) തങ്ങളുടെ ഉപഭോക്താക്കൾക്കായി ആകർഷകവും താങ്ങാനാവുന്നതുമായ സാമ്പത്തിക പദ്ധതികൾ ലഭ്യമാക്കാനായി ബാങ്ക് ഓഫ് മഹാരാഷ്‍ട്രയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പുതിയ ഹോണ്ട അമേയ്‍സ്, ഹോണ്ട ജാസ്സ്, ഹോണ്ട WR-V, ഹോണ്ട സിറ്റി എന്നിവ വാങ്ങുമ്പോൾ കുറഞ്ഞ പലിശ നിരക്കും തടസ്സരഹിതമായ വേഗത്തിലുള്ള ലോണുകളും ഉപയോഗിച്ച് ആവേശകരമായ കാർ ഫൈനാൻസ് സ്കീമുകൾ ലഭ്യമാക്കാൻ ഈ പങ്കാളിത്തം ഹോണ്ട ഉപഭോക്താക്കളെ സഹായിക്കും.
ഈ ഒത്തുചേരലോടെ, ശമ്പളമുള്ള ജീവനക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, പ്രൊഫഷണൽ, ബിസിനസുകാർ അല്ലെങ്കിൽ അഗ്രികൾച്ചറിസ്റ്റുകൾ തുടങ്ങിയ വ്യത്യസ്ത വരുമാന ഗ്രൂപ്പുകളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സിഗ്‍നേച്ചര്‍ പ്രോഡക്ടായ "മഹാ സൂപ്പർ കാർ ലോൺ" പ്രയോജനപ്പെടും. വാഹനത്തിന്‍റ് വിലയുടെ 90% വരെ ഫൈനാന്‍സ്, 7.05% (RLLR മായി ബന്ധപ്പെടുത്തിയത്) മുതൽ ആരംഭിക്കുന്ന കുറഞ്ഞ പലിശ നിരക്ക് (ROI), ആകെ 48 മണിക്കൂർ വരുന്ന സമയം കൊണ്ട് തടസ്സരഹിതമായ അനുമതി, കോർപ്പറേറ്റ് സാലറി അക്കൗണ്ട് ഉടമകള്‍ക്കും, നിലവില്‍ ഹൗസിംഗ് ലോൺ എടുത്തിട്ടുള്ളവര്‍ക്കും വേണ്ടി ROI യിൽ ഇളവ്, പ്രോസസ്സിംഗ് ഫീസ് വേണ്ട (2021 ഡിസംബര്‍ 31 വരെ), പ്രീ/പാര്‍ട്ട് പേമെന്‍റ് ചാര്‍ജ്ജുകള്‍ വേണ്ട എന്നിവ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. വാഹനത്തിന്‍റെ വിലയുടെ 80% വരെ കാർ ലോണ്‍ കോർപ്പറേറ്റ് ക്ലയന്‍റുകളായി രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്കും ലഭ്യമാകും.