June 10, 2026

Login to your account

Username *
Password *
Remember Me

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവലുമായി ഒല

The largest in India  Ola with Pre-Owned Car Festival The largest in India Ola with Pre-Owned Car Festival
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി പ്ലാറ്റ്ഫോമായ ഒല ഏറ്റവും മികച്ച ഡീലുകളും ആനുകൂല്യങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു.ഒരു ലക്ഷം രൂപ വരെയുളള ഡിസ്കൗണ്ടുകള്‍, ഈ മേഖലയില്‍ ആദ്യമായി 12 മാസ വാറണ്ടി, രണ്ടു വര്‍ഷം വരെ സൗജന്യ സര്‍വീസിങ്, ഏഴു ദിവസത്തെ ലളിതമായ റിട്ടേണ്‍ നയം എന്നിവയെല്ലാം കാര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്കു ലഭിക്കും. ഒല ആപിലൂടെ പുതിയതും പ്രീ ഓണ്‍ഡുമായ കാറുകള്‍ വാങ്ങാന്‍ ഒല കാര്‍സ് ഉപഭോക്താക്കളെ സഹായിക്കും. വാഹനം വാങ്ങുന്നതു മുതല്‍ വായ്പ, ഇന്‍ഷൂറന്‍സ്, രജിസ്ട്രേഷന്‍, മെയിന്‍റനന്‍സ് ഗുണമേന്‍മാ നിലവാരം, ഓലയ്ക്ക് വാഹനം തിരിച്ചു വില്‍ക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളിലും സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ബുദ്ധിമുട്ടുകളില്ലാതെ വാഹനം വാങ്ങുകയും വില്‍ക്കുകയും കൈകാര്യം ചെയ്യുകയുമെല്ലാം സാധ്യമാക്കുന്ന ഒരു കുടക്കീഴിലെ സംവിധാനമാണിവിടെ ലഭിക്കുക.മുന്‍പൊരിക്കലും ഇല്ലാതിരുന്ന രീതിയിലുള്ള ആനുകൂല്യങ്ങള്‍ പുതിയ വാഹനം വാങ്ങുന്നതിനേക്കാള്‍ മികച്ചതായ രീതിയില്‍ വാഹന ഉടമസ്ഥത അനുഭവിക്കാന്‍ നിരവധി ഉപഭോക്താക്കളെ സഹായിക്കുമെന്ന് ഒല കാര്‍സ് സിഇഒ അരുണ്‍ സിര്‍ദേശ്മുഖ് ചൂണ്ടിക്കാട്ടി. പ്രവര്‍ത്തനം തുടങ്ങി ആദ്യ മാസത്തില്‍ തന്നെ ഒല കാര്‍സ് അയ്യായിരം വാഹനങ്ങള്‍ വില്‍പന നടത്തുകയുണ്ടായി. നൂറു പട്ടണങ്ങളിലായി 300 കേന്ദ്രങ്ങളിലേക്കു പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതിയും അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനായിരം പേരെ വിവിധ മേഖലകളിലായി നിയമിക്കാനും പദ്ധതിയുണ്ട്.
 
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 25 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...