കൊച്ചി: കേരളത്തിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനമായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിന് തുടര്‍ച്ചയായി മൂന്നാം തവണ ഐ.എം.എ. (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്‍സി, യു.എസ്.എ.)യുടെ പ്ലാറ്റിനം മെമ്പര്‍ഷിപ്പും എ.സി.സി.എ.(അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ്) യുടെ ഗോള്‍ഡന്‍ അംഗീകാരവും ലഭിച്ചു.
കേരളത്തില്‍ ആദ്യമായാണ് ഒരു ഫിനാന്‍ഷ്യല്‍ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഐ.എം.എ. യുടെ പ്ലാറ്റിനം മെമ്പര്‍ഷിപ്പ് തുടര്‍ച്ചയായി ലഭിക്കുന്നത്. സി.എം.എ. പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് ഐ.എം.എ. പ്ലാറ്റിനം മെമ്പര്‍ഷിപ്പ് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിന് നല്‍കിയത്.
ഇതോടൊപ്പം യു.കെ. എ.സി.സി.എ.യുടെ ഗോള്‍ഡന്‍ അംഗീകാരവും ലോജിക്കിന് ലഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ക്ലാസുകളിലെ മികവാണ് ഇത്തരമൊരു അംഗീകാരത്തിനായി എ.സി.സി.എ. പ്രധാനമായും പരിഗണിച്ചത്. കൂടാതെ എ.സി.സി.എ. പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ തുടങ്ങിയവയും ഇതോടൊപ്പം പരിഗണിച്ചിരുന്നു.
25 വര്‍ഷത്തെ പാരമ്പര്യമുള്ള ലോജിക്കിന്റെ മികവിനുള്ള അംഗീകാരമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവില്‍ നിന്നും എക്‌സലെന്‍സ് അവാര്‍ഡ് ലോജിക്ക് സ്വീകരിച്ചിരുന്നു. കൂട്ടായ്മയുടെ വിജയമായ ഇത്തരത്തിലുള്ള അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിക്കുവാന്‍ കാരണമെന്ന് ഡയറക്ടര്‍മാരായ കെ.ആര്‍. സന്തോഷ്‌കുമാര്‍, ബിജു ജോസഫ് എന്നിവര്‍ പറഞ്ഞു.