April 24, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ മുത്തൂറ്റ് എം ജോര്‍ജ്ജ് പ്രൊഫഷണല്‍ സ്കോളര്‍ഷിപ് 2021-22 ന്‍റെ ഭാഗമായി അര്‍ഹരായ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപുകള്‍ നല്‍കി.
ഗ്രീന്‍, ബ്ലൂ, യെല്ലോ കാറ്റഗറികള്‍ 519 ഹോട്ടലുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതില്‍ ഇതുവരെ 519 ഹോട്ടലുകള്‍ക്കാണ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
കൊച്ചി:കേരള ടൂറിസം, ഐഎംഎ, കെഎസ്ഐഡിസി എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഉട്ടോപ്യന്‍ ഡിസ്റ്റോപിയക്ക് കൊച്ചിയില്‍ തുടക്കമായി.കല, ഡിസൈന്‍, ടെക്നോളജി എന്നിവയുടെ ആഘോഷമായ ഉട്ടോപ്യന്‍ ഡിസ്റ്റോപിയ സംവിധായകന്‍ ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സും കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷനും ചേർന്ന് വിനോദ യാത്രകളിൽ മലിനീകരണം കുറയ്ക്കാൻ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി പൊൻമുടിയിലേക്ക് 200 KM “സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര” നടത്തുന്നു.
സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയിട്ടുള്ള സ്കൂൾവിക്കി പോർട്ടലിൽ മികച്ചവയ്ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
തിരുവനന്തപുരം: 'സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്‌റോസ്‌കോപിക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി.
കേന്ദ്ര ലേബർ കോഡുകളുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനതല ചട്ട രൂപീകരണത്തിന്റെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്പശാല ഇന്ന് (02.07.2022) തിരുവനന്തപുരത്ത് നടക്കും.
കൊച്ചി: കല, ഡിസൈന്‍, ടെക്നോളജി എന്നിവയുടെ ആഘോഷമായ ഉട്ടോപ്യന്‍ ഡിസ്റ്റോപിയ ജൂലൈ രണ്ടു മുതല്‍ ഒന്‍പതു വരെ കൊച്ചിയിലെ ഹൈ-ലൈറ്റ് പ്ലാറ്റിനോയില്‍ നടക്കും.
ശ്രീരാമൻ കുടുംബത്തെയും വ്യക്തിജീവിതത്തെയുമല്ല രാജ്യത്തിനും ജനങ്ങൾക്കുമാണ് പ്രാധാന്യം നൽകിയത്. ഇന്ന് പലരും കുടുംബത്തെക്കുറിച്ച് പറയുമ്പോൾ രോഷം കൊണ്ട് വിറയ്ക്കുന്നതാണ് കാണാൻ കഴിയുന്നത്.