November 24, 2024

Login to your account

Username *
Password *
Remember Me
Author

Author

രാജ്യസഭയിൽ 19 എംപിമാർക്ക് സസ്‌പെൻഷൻ. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിന് കേരളത്തിൽ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർ അടക്കമുള്ള 19 പേരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ജപ്പാനിൽ ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. തലസ്ഥാനമായ ടോക്കിയോയിലെ മുപ്പത് വയസുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ അവസാനം ഇയാൾ യൂറോപ്പിലേക്ക് യാത്ര നടത്തിയിരുന്നു.
ഗുജറാത്തില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 കടന്നു. തിങ്കളാഴ്ച മുതല്‍ ധന്ധുക താലൂക്കിലെ മാത്രം അഞ്ച് പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്.
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി. രോഹിതും ഋഷഭ് പന്തും അടങ്ങുന്ന സംഘം ഹോട്ടലിലെത്തുന്ന ദൃശ്യങ്ങൾ ബിസിസിഐ തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ ജേതാവാണ് നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം.
തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്തിൽ തീർപ്പായത് ദീർഘനാൾ കിട്ടിക്കിടക്കുന്ന നിരവധി ഫയലുകൾ. യുപിഎസ് ടി റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ നിയമപ്രശ്നവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കിയതിലൂടെ 78 പേർക്കാണ് നിയമനം ലഭിച്ചത്.
കൊച്ചി : എഥര്‍ എനര്‍ജി, കേരളത്തില്‍ പുതിയ 450 എക്സ് ജനറേഷന്‍ 3 പുറത്തിറക്കി. മികച്ച പ്രകടനവും റൈഡ് നിലവാരവും വര്‍ധിപ്പിക്കുന്ന പുതിയ ഫീച്ചറുകളുമായാണിത് വരുന്നത്.
തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
കൊച്ചി: ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു.
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡ് ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദി നത്തോടനുബന്ധിച്ച്, “പ്രവാസ ജീവിതവും കാഴ്ചകളും” എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.