കേരള നോളജ് ഇക്കണോമി മിഷന്റെ (KKEM) നേതൃത്വത്തില്‍ നടത്തപ്പെടുന്ന 'കണക്ട് കരിയര്‍ ടു ക്യാംപസ്' (CCC) എന്ന കാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ ആന്‍ഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലും (K-DISC) ഐ.സി.ടി. അക്കാദമി ഓഫ് കേരളയും (ICTAK) ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ലിങ്ക്ഡ്ഇന്നുമായി ധാരണാപത്രം ഒപ്പിട്ടു.
തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്തിൽ തീർപ്പായത് ദീർഘനാൾ കിട്ടിക്കിടക്കുന്ന നിരവധി ഫയലുകൾ. യുപിഎസ് ടി റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ നിയമപ്രശ്നവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കിയതിലൂടെ 78 പേർക്കാണ് നിയമനം ലഭിച്ചത്.
കൊച്ചി: രാജ്യത്തെ യുവാക്കളുടെ തൊഴില്‍-ശേഷി വികസന രംഗങ്ങളില്‍ ഉയര്‍ച്ചയ്ക്കുള്ള ശക്തമായ പിന്തുണ നല്‍കാന്‍ അപ്നാ, എന്‍ഗുരു, പരീക്ഷ എന്നീ ഡിജിറ്റല്‍ സ്റ്റാര്‍ട്ട് അപ്പ്-ഡൊമൈന്‍ വിദഗ്ദ്ധരുമായി ടെലികോം സേവന ദാതാവായ വി സഹകരിക്കും.
കോഴിക്കോട്: അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ഐ. ടി രംഗത്ത് വന്‍മുന്നേറ്റമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്റെ ഏറ്റവും പുതിയ പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ക്യാംമ്പയിനിംഗിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
കേരള അക്കാദമി ഫോർ സ്കിൽ ആൻഡ് എക്സലൻസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ലക്ഷ്യ തൊഴിൽ മേളയിൽ 186 പേർക്ക് ജോലി ലഭിച്ചു. 791 തസ്തികകളിലേക്ക് ഷോട്ട് ലിസ്റ്റ് തയ്യാറാക്കി. 1027 ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു.
കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഈ മാസം 21-ന് ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കാര്യവട്ടം യൂണിവേഴ്സിറ്റി എന്‍ജിനിയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനിയറിംഗ് കോളജില്‍ സംഘടിപ്പിച്ച നിയുക്തി-2021 മെഗാ തൊഴില്‍ മേളയില്‍ 1608 പേര്‍ക്ക് നേരിട്ട് നിയമനം ലഭിച്ചു.
തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന, യുകെ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സോഫ്റ്റ്വെയര് ടെസ്റ്റിങ് കമ്പനി ടെസ്റ്റ്ഹൗസ്, പല കാരണങ്ങളാൽ തൊഴിൽ നഷ്ടമായശേഷം ജോലിയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് തൊഴിലവസരമൊരുക്കുന്നു. കോവിഡ് മഹാമാരിയാലും, വ്യക്തിപരമായ മറ്റു കാരണങ്ങളാലും തൊഴിൽ നഷ്ടമായ നൂറുകണക്കിന് ആളുകൾക്ക് ഈ പദ്ധതി പ്രയോജനകരമാകും.
കൊച്ചി: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്സിന്റെ സഹകരണത്തോടെ മെഡിക്കല്‍ കോഡിങ് വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 8-ന് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.