അനലിറ്റിക്സ് പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ആഗോള സംഘടനയായ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിന്റെ (IoA) ആഭിമുഖ്യത്തില്‍ കേരള സര്‍വകലാശാലയില്‍ അനലിറ്റിക്സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് 2022 സംഘടിപ്പിച്ചു.
വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിതാ വികസന കോര്‍പറേഷന്റെ മെഗാ സംരംഭക കൂട്ടായ്മ ഉദ്ഘാടനവും വായ്പാ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85)അന്തരിച്ചു. തിരുവല്ലയിൽ വെച്ചായിരുന്നു അന്ത്യം. ബ്ലെസ്സി സംവിധാനം ചെയ്ത 'കാഴ്ച്ച' എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായാണ് സിനിമയിൽ തുടക്കംകുറിച്ചത്.
കേരളത്തിലെ ഫുട്ബോൾ, ഹോക്കി പരിശീലകർക്ക് നെതർലാന്റ്സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്പോട്സ് സ്കൂളിൽ ആരംഭിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളിലെ നീന്തൽ താരങ്ങൾ പങ്കെടുക്കുന്ന 71 മത് ആൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം വേദിയാകും.
വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതിനാല്‍ വി സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.
ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര് മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്.
ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും.
മുട്ടത്തറയിൽ കോർപ്പറേഷൻ മാലിന്യ കേന്ദ്രത്തിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ രണ്ട് കാലുകളാണ് കണ്ടത്തിയത്. പ്ലാന്റിലെ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.