May 14, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദില്ലി: രാജ്യത്തിൻ്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോർട്ട്. പാർലമെൻ്ററി പാനൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 ഡിസംബർ 8 ന് Mi-17 V5 ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് മരിച്ചത്. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റർ തകർന്ന് വീണുണ്ടായ അപകടത്തിൽ മേജർ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് നിരവധി സായുധ സേനാംഗങ്ങളും മരിച്ചിരുന്നു. ചൊവ്വാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഡിഫൻസ് സ്റ്റാൻഡിം​ഗ് കമ്മിറ്റി പതിമൂന്നാം പ്രതിരോധ പദ്ധതി കാലയളവിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ വിമാനാപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. 2021-22ൽ ഒമ്പത് വിമാനാപകടങ്ങളാണ് ഉണ്ടായത്. 2018-19ൽ 11 അപകടങ്ങളും ഉണ്ടായി. ഇതോടെ മൊത്തം അപകടങ്ങളുടെ എണ്ണം 34 ആയി. റിപ്പോർട്ടിൽ 33-ാമത്തെ അപകടമായാണ് ബിപിൻ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിൻ്റെ ഡാറ്റയിൽ വിമാനത്തെ 'Mi-17' എന്നും തീയതി '08.12.2021' എന്നുമാണ് പരാമർശിച്ചിരിക്കുന്നത്. അപകടത്തിന് കാരണം 'HE(A)' അഥവാ 'Human Error (aircrew)' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വൻ വാഹനാപകടം. ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 4 പേർ വെന്ത് മരിച്ചു. 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പത്തിലധികം വാഹനങ്ങൾ കത്തിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്. മൂന്നാമത്തേയും അവസാനത്തേയും ടി20യില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. സ്മൃതി മന്ദാന (47 പന്തില്‍ 77), റിച്ചാ ഘോഷ് (54) എന്നിവരുടെ അര്‍ധ സെഞ്ചുറികാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (39), രാഘ്വി ബിഷ്ട് (30) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രാധ യാദവാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. എം എസ് സോലൂഷൻസിന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് വിദ്യാർത്ഥിയോട് പറഞ്ഞ അധ്യാപകനെ മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.
കൊച്ചി : നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിന്‍റെ സാക്ഷി വിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്.
കൊച്ചി : നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിന്‍റെ സാക്ഷി വിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് കയ്യേറി സമര പന്തൽ കെട്ടിയ സംഭവത്തിൽ സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്‍റ് കൗണ്‍സിൽ ഓഫീസ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍റെ നേതാക്കള്‍ അടക്കം 150പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ദില്ലി: ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ശശി തരൂർ. വയനാട് വിഷയം അടക്കം ഉയർത്തിയാണ് ബില്ലിനെതിരെ കോൺഗ്രസ് എംപി അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിൻ്റെ മറുപടി.
ദില്ലി: റയിൽവേ സ്വകാര്യവത്കരണമെന്നത് സർക്കാർ അജണ്ടയിലില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണ്.ഇത്തരം നുണകൾ പ്രചരിപ്പിക്കരുതെന്ന് കൂപ്പുകൈകളോടെ പറയുകയാണെന്നും അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ദില്ലി : മുംബൈ കുര്‍ളയിലെ അപകടത്തിന് കാരണം ബ്രേക്ക് തകരാർ അല്ലെന്ന് പോലീസ്. ഇ വി വാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവറുടെ പരിചയ കുറവാണ് അപകടകാരണം. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി പോയതാണ് ഇത്ര വലിയ അപകടമുണ്ടാക്കിയതൊന്നും പരിശോധന റിപ്പോർട്ട്. അപകട മരണങ്ങള്‍ ഏഴ് ആയി. 32 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.