December 07, 2024

Login to your account

Username *
Password *
Remember Me
ന്യൂഡൽഹി: ഇന്ത്യയുടെ ഫിറ്റ്നസ് ബ്രാൻഡായ റീബോക്ക് വോക്കിംഗ് ഫുട്‌വെയർ ശ്രേണിയിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു.
കൊച്ചി: ശ്രീറാം ഗ്രൂപ്പിന്റെ ഭാഗവും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വായ്പാ ദാതാക്കളുമായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് എക്‌സ്പ്രസ് ടൂ വീലര്‍ ലോണ്‍സ് (ഇ2എല്‍) എന്ന പേരില്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിത വായ്പാ വിതരണ പ്ലാറ്റ്‌ഫോം ആരംഭിച്ചു.
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റ 180-200 സിസി വിഭാഗത്തിലുള്ള സിബി200എക്‌സിന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു.
തിരു : ട്രൂകോളർ ഫോർ ബിസിനസ് 500 ബിസിനസ്സ് ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് കൈവരിച്ചതായി ട്രൂകോളർ പ്രഖ്യാപിച്ചു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഡിജിറ്റല്‍ ഗോള്‍ഡ് പവേഡ് ബൈ സേഫ്ഗോള്‍ഡ് അവതരിപ്പിച്ചു.
കൊച്ചി: പിഒഎസ് വഴിയും ഓണ്ലൈനായും സാധനങ്ങള് വാങ്ങുന്ന എസ്ബിഐ ഡെബിറ്റ് കാര്ഡ് ഉപഭോക്താക്കള്ക്ക് എണ്ണായിരം രൂപ മുതല് ഒരു ലക്ഷം രൂപ വരെയുള്ള തുകകള് ഇഎംഐ ആക്കി മാറ്റാനാവും.
പണലാഭത്തിനൊപ്പം പരിസ്ഥിതി സൗഹാർദം ഉറപ്പു വരുത്തുന്ന ഇലക്ട്രിക്കൽ വാഹനങ്ങൾക്ക് കൂടുതൽ പ്രചാരവും പ്രോത്സാഹനവും നൽകണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി.
മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന കമ്പനിയായ ടാറ്റ മോട്ടോഴ്സ് ദക്ഷിണേന്ത്യയിലുടനീളം ഒറ്റ ദിവസംകൊണ്ട് ആരംഭിച്ചത് 70 പുതിയ വിപണന കേന്ദ്രങ്ങൾ.
ആലപ്പുഴ: വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ ഒന്നു വരെ കല്ലുപാലത്തെ കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ്ങ് കമ്പിനി ലിമിറ്റഡ് (കെ.എസ്.സി.എം.എം.സി.) ഓഫീസ് കെട്ടിടത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചവര്‍, തുടങ്ങാന്‍ ആഗ്രഹിക്കുന്നവന്‍ എന്നിവരെ നേരില്‍ കാണുക, വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും തടസങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരാതികളും പ്രശ്നങ്ങളും മന്ത്രിയോട് നേരിട്ട് പറയാം. ഉന്നത ഉദ്യോഗസ്ഥര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി. വിശദവിവരത്തിന് ഫോണ്‍: 0477 2241272, 8075233622 ഇ-മെയില്‍: This email address is being protected from spambots. You need JavaScript enabled to view it..
കോട്ടയം:കോട്ടയം ജില്ലയില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ ക്ഷീര വികസന വകുപ്പ് കര്‍ഷകര്‍ക്കായി നടപ്പാക്കിയത് 1,20,60,476 രൂപയുടെ പദ്ധതികള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പാല്‍ ഉത്പാദനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലേക്കാള്‍ ആറ് ലക്ഷത്തില്‍പരം ലിറ്ററിന്‍റെ വര്‍ധനവുണ്ടായതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു. 2020 ജൂണ്‍ മാസത്തിലെ കണക്കുകൾ പ്രകാരം 2438227.9 ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉത്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഉത്പാദനം 3040297.56 ലിറ്ററായി. നിലവില്‍ ജില്ലയില്‍ 243 ക്ഷീരസംഘങ്ങളാണുള്ളത്.