കൊച്ചി: പേയ്മെന്‍റ് പ്ലാറ്റ്ഫോമില്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കാനായി യെസ് ബാങ്ക് വിസയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ബാങ്ക് ഈ പങ്കാളിത്തത്തിലൂടെ വിസയുടെ പെയ്മെന്‍റ് ശൃംഖലയില്‍ ഉപഭോക്തൃ, വാണിജ്യ വിഭാഗങ്ങളിലുള്ള ഇടപാടുകാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട വിവിധ തരം ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കും.
വിസ പ്ലാറ്റ്ഫോമിലെ ഒമ്പത് തരം ക്രെഡിറ്റ് കാര്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് യെസ് ഫസ്റ്റ്, യെസ് പ്രീമിയ, യെസ് പ്രോസ്പെരിറ്റി എന്നിവയില്‍ കണ്‍സ്യൂമര്‍ കാര്‍ഡ്, ബിസിനസ് കാര്‍ഡ്, കോര്‍പ്പറേറ്റ് കാര്‍ഡ് വിഭാഗങ്ങളിലാകെ ക്രെഡിറ്റ് കാര്‍ഡ് സേവനം ലഭ്യമാക്കും.
യെസ് ബാങ്ക് - വിസ ക്രെഡിറ്റ് കാര്‍ഡുകളില്‍ ആകര്‍ഷകമായ ലോയല്റ്റി പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും കാലാവധി തീരാത്ത റിവാര്‍ഡ് പോയിന്‍റുകളാണ് ഏറ്റവും പ്രധാന സവിശേഷത. ഈ പോയിന്‍റുകള്‍ യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് തമ്മില്‍ പങ്കുവെയ്ക്കുകയോ കൈമാറുകയോ ചെയ്യാം. ആകര്‍ഷകമായ ഫോറിന്‍ കറന്‍സി മാര്‍ക്ക്അപ്, എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാനുള്ള സൗകര്യം, ഗോള്‍ഫ് കോഴ്സ് പ്രിവിലേജ് തുടങ്ങിയവയാണ് മറ്റ് ആനുകൂല്യങ്ങള്‍.
വിസയുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വിസയുടെ പേയ്മെന്‍റും സുരക്ഷാ സംവിധാനവും വഴി യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ തടസ്സങ്ങളില്ലാതെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്സ്, മര്‍ച്ചന്‍റ് അക്ക്വിസിഷന്‍ ഹെഡ്, രജനിഷ് പ്രഭു പറഞ്ഞു.