കൊച്ചി: രാജ്യത്തെ മുന്‍നിര ഫാബ്രിക്സ് നിര്‍മാതാക്കളും റീട്ടെയിലറുമായ റെയ്മണ്ട് പുതിയ വൈബ്സ് ഷര്‍ട്ടിംഗ് ഫാബ്രിക്സ് കളക്ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജനപ്രിയ പുരുഷ വസ്ത്ര ബ്രാന്‍ഡായ റെയ്മണ്ട് ആഗോള തലത്തിലെ പ്രമുഖ ഡിസൈനറായ സുകേത് ധിറനുമായി ചേര്‍ന്ന് ആകര്‍ഷകമായ ഡിസൈനുകളാണ് വൈബ്സ് നിരയില്‍ അവതരിപ്പിക്കുന്നത്.
ഇന്ത്യന്‍ ഗൃഹാതരത്വത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, സമകാലിക സൗന്ദര്യ സങ്കല്‍പങ്ങളെ ഉള്‍ക്കൊള്ളിച്ച്, വര്‍ണങ്ങളില്‍ ശക്തമായ പരീക്ഷണങ്ങള്‍ നടത്തിയാണ് റെയ്മണ്ട് വൈബ്സ് ശ്രേണി അവതരിപ്പിക്കുന്നത്. വാട്ടര്‍കളര്‍ വാഷെസ്, സ്വിര്‍ലിങ് പാല്‍സ്ലി, ബോള്‍ഡ് അബ്സ്ട്രാക്ട്, ടൈ എന്‍ ഡൈ, ചെക്കര്‍ബോര്‍ഡ്. ഡീപ് വിത്ത് ഇന്‍ഡിഗോ, ട്രൈബല്‍ പ്രിന്‍റുകള്‍ എന്നീ ഏഴു വ്യത്യസ്ത പ്രിന്‍റുകളാണ് വൈബ്സ് ശേഖരത്തിലുള്ളത്.
സാധാരണ നിലയിലേക്കു ജീവിതം തിരിച്ചു വന്നു കൊണ്ടിരിക്കെ കാഷ്വല്‍ രീതികളുടെ കാര്യത്തില്‍ പുതുമയുള്ള തലങ്ങളാണ് ഉപഭോക്താക്കള്‍ തേടുന്നതെന്ന് വൈബ്സ് ശേഖരങ്ങള്‍ അവതരിപ്പിച്ചതിനെ കുറിച്ചു പ്രതികരിച്ചു കൊണ്ട് റെയ്മണ്ട് സിഒഒ എസ് ഗണേഷ് കുമാര്‍ പറഞ്ഞു. പ്രതീക്ഷയോടെ ഷോപിങ് നടത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കു മുന്നില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ഉചിതമായ ഒന്നാണ് വൈബ്സ് ശേഖരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടണ്‍, ലിനന്‍, വിവിധ ബ്ലെന്‍ഡുകള്‍ എന്നിവയില്‍ വൈബ്സ് ശേഖരം ലഭ്യമാണ്. മീറ്ററിന് 850 രൂപ മുതലാണ് വില. ടെയ്ലേര്‍ഡ് ഷര്‍ട്ടിന് 1800 രൂപ മുതലാണ് വില. റെയ്മണ്ട് ഷോപുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട് ലെറ്റുകളിലും www.myraymond.com -ലും വൈബ്സ് ഷര്‍ട്ടിംഗ് ഫാബ്രിക്സ് കളക്ഷന്‍ ലഭ്യമാണ്