കൊച്ചി: സുഗുണ ഫുഡ്സിന്റെ റീട്ടെയില്‍ വിഭാഗമായ സുഗുണ ഡെയ്ലി ഫ്രഷ് ദക്ഷിണേന്ത്യയില്‍ 250 ലധികം സ്റ്റോറുകള്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ചിക്കന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഷ് ചില്‍ഡ് ചിക്കന്റെ വിപുലമായ നിരയാണ് ബ്രാന്‍ഡ് ലഭ്യമാക്കുന്നത്. ആവശ്യമായ അളവുകളില്‍ 8 തരം ഭാഗങ്ങള്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ലഭ്യമാക്കിയിട്ടുണ്ട്. ഒമേഗ 3, ഡിഎച്ച്എ, കാരിറ്റോനോയ്ഡുകള്‍, വിറ്റാമിന്‍-ഡി എന്നിവയുള്ള മൂല്യവര്‍ധിത മുട്ടകളും സുഗുണ ഡെയ്ലി ഫ്രെഷ് സ്റ്റോറുകളില്‍ ലഭ്യമാണ്. ആഗോള മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്‌കരിച്ച ചിക്കനാണ് എല്ലാ റീട്ടെയില്‍ ഔട്‌ലെറ്റുകളിലും ലഭ്യമാക്കിയിട്ടുള്ളത്. എഫ്എസ്എസ്സി 22000 അംഗീകാരമുള്ളതും, എഫ്എസ്എസ്എഐ അനുസരിച്ചുള്ളതുമായ അത്യാധുനിക സംസ്‌കരണശാലകളിലാണ് ചിക്കന്‍ സംസ്‌കരിക്കുന്നത്. ന്യായമായ വിലയ്ക്ക് മുട്ടയും ചിക്കനും ഉള്‍പ്പെടെ മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ടെന്നു സുഗുണ ഫുഡ്‌സ് വൈസ് പ്രസിഡന്റ് ശ്രീ കൃഷ്ണ പ്രസാദ് പറഞ്ഞു. വരും മാസങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുകയാണ് ലക്ഷ്യം