September 13, 2025

Login to your account

Username *
Password *
Remember Me
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും മുഖ്യപലിശനിരക്കായ റിപ്പോ നിരക്ക് കൂട്ടി. റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു.
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി സവിശേഷ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്.
കൊച്ചി: യൂസ്ഡ് കാറുകള്‍ക്ക് നൂറ് ശതമാനം കടലാസ് രഹിത ലോണ്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്ഫോമായ റൂപ്പിയുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സഹകരിക്കുന്നു. കാര്‍ദേഖോ, ബൈക്ക്ദേഖോ, സിഗ്വീല്‍സ്, പവര്‍ഡ്രിഫ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ജയ്പൂര്‍ ആസ്ഥാനമായുള്ള ഗിര്‍നാര്‍സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഫിന്‍ടെക് വിഭാഗമാണ് റൂപ്പി.
കൊച്ചി: ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ, 2023 മോഡൽ ഇയർ ഡിസ്‌കവറി സ്‌പോർട്ടിന്റെ വിതരണം ഇന്ത്യയിൽ ആരംഭിച്ചു. ഡിസ്‌കവറി ഡിഎൻഎയുടെ വ്യക്തമായ ആവിഷ്കരണമാണ് ഡിസ്‌കവറി സ്‌പോർട്ട്, ഒപ്പം ആകർഷകമായ ഓഫ്-റോഡ് ശേഷിയും ഇതിൽ ഉൾപ്പെടുന്നു. പ്രായോഗികമായ 5+2 സീറ്റ് പ്രൊഫൈലും 40:20:40 സ്പ്ലിറ്റ്-ഫോൾഡിംഗ് രണ്ടാം നിര സീറ്റുകളും ഉപയോഗിച്ച് സമകാലിക ജീവിതശൈലികളെ നേരിടാൻ സാധിക്കുന്ന രീതിയിലാണ് ഇന്റീരിയർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡിസ്‌കവറി സ്പോർട്സ് പെട്രോളിലും ഡീസലിലും ലഭ്യമാണ്. ഇതിൽ 2.0 l ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 184കിലോവാട്ട് 365 Nm ടോർക്കിലും 2.0 l ടർബോചാർജ്ഡ് ഡീസൽ 150 കിലോവാട്ട്, 430 Nm ടോർക്ക് എന്നിങ്ങനെ യഥാവിധം ലഭ്യമാണ്. ഡിസ്‌കവറി സ്‌പോർട്ടിന്റെ സീറ്റുകൾ മികച്ചതായി തോന്നിക്കുകയും രണ്ടാം നിരയിൽ സ്ലൈഡും റിക്‌ലൈൻ പ്രവർത്തനക്ഷമതയും നൽകുന്നു.കൂടാതെ, എല്ലാ അഭിരുചിക്കും യോജിച്ച പ്രീമിയം സീറ്റ് മെറ്റീരിയലുള്ള കളർവേകളുടെ ഒരു നിരയും ലഭ്യമാണ്. PM2.5 എയർ ഫിൽട്ടറേഷനോടുകൂടിയ ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ, ഉള്ളിലെ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും മികച്ച യാത്രക്കായി ദോഷകരമായ പൊടികളെ ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. ഡിസ്‌കവറി സ്‌പോർട്ട് അതിന്റെ വൈവിധ്യമാർന്ന ഇന്റീരിയർ പരമാവധി പ്രയോജനപ്പെടുത്തുന്നു, അത് ഇന്റീരിയർ സ്‌പേസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും മൂന്ന് വരികളിലും മെച്ചപ്പെട്ട ചെറിയ ഇനം സ്റ്റവേജ് നൽകുന്നതിനും മെച്ചപ്പെടുത്തിയിരിക്കുന്നു. വാഹനത്തിന്റെ എക്‌സ് ഷോറൂം വില 71.39 ലക്ഷം രൂപയാണ്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലേണിങ് ആന്റ് ഡെവലപ്‌മെന്റ് വിഭാഗത്തിന് നേതൃമികവിനുള്ള രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. വ്യക്തിഗത വിഭാഗത്തില്‍ ചീഫ് ലേണിങ് ഓഫീസര്‍ ഓഫ് ദി ഇയര്‍, ഓർഗനൈസേഷനൽ വിഭാഗത്തിൽ മികവ് പുലര്‍ത്തിയ സ്ഥാപനം എന്നീ പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.
കൊച്ചി: ഈ ഉത്സവ സീസണിൽ ഇന്ത്യയിലെ പ്രമുഖ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കുമായി സഹകരിച്ച് അംഗീകൃത പാസഞ്ച൪ ഇവി ഡീല൪മാ൪ക്കായി പ്രത്യേക ഇലക്ട്രിക് വാഹന ഡീല൪ ഫിനാ൯സിംഗ് പദ്ധതി അവതരിപ്പിക്കുന്നു.
കേരളത്തിന്റെ വ്യവസായ മേഖലയിൽ ഗണ്യമായ പുരോഗതിയാണ് ഉണ്ടായതെന്നും മൂന്നര മാസംകൊണ്ട് 42372 സംരംഭങ്ങൾ ആരംഭിച്ചതായും മുഖ്യന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചി : എഥര്‍ എനര്‍ജി, കേരളത്തില്‍ പുതിയ 450 എക്സ് ജനറേഷന്‍ 3 പുറത്തിറക്കി. മികച്ച പ്രകടനവും റൈഡ് നിലവാരവും വര്‍ധിപ്പിക്കുന്ന പുതിയ ഫീച്ചറുകളുമായാണിത് വരുന്നത്.
ആലപ്പുഴ : ഫ്ളിപ്കാര്‍ട്ട് ഷോപ്സി വഴിയുള്ള വില്‍പ്പന വര്‍ദ്ധിക്കുന്നതായി ഇ-കോമേഴ്‌സ് ഷോപ്പിങ്ങ് ട്രെന്‍ഡ് . ചെങ്ങന്നൂരില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഷോപ്‌സി വഴി ഉ്ത്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം രണ്ടിരട്ടിയായി വര്‍ധിച്ചു.
ഒട്ടേറെ സവിശേഷതകളുള്ള ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ സ്മാര്‍ട്ട് വാച്ച് ആമസോണില്‍ ജൂലൈ 23, 24 തീയ്യതികളിലെ ആമസോണ്‍ പ്രൈം ഡേയില്‍ അവതരിപ്പിക്കും കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത്, അസസ്സറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് തങ്ങളുടെ പുതിയ റിഫ്ളക്സ് പ്ലേ സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നു.