April 04, 2025

Login to your account

Username *
Password *
Remember Me

എംഎസ്എംഇ വായ്പയില്‍ 6.3 ശതമാനം വളര്‍ച്ച

കൊച്ചി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വായ്പ 2022 മാര്‍ച്ച് വരെ 23.12 ലക്ഷം കോടി രൂപയാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍-സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 6.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഈ കാലയളവില്‍ വായ്പ സ്വീകരിച്ച എംഎസ്എംഇകളുടെ എണ്ണത്തില്‍ ആറു ശതമാനം വാര്‍ഷിക വളര്‍ച്ചാ വര്‍ധനയുണ്ടായതായും പള്‍സ് റിപ്പോര്‍ട്ട് പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തിനുശേഷം എംഎസ്എംഇ വായ്പ ക്രമാനുഗത വളര്‍ച്ച നേടുന്നതായും ഈ മേഖല വീണ്ടും ഉയര്‍ന്നുവരുകയാണെന്നും ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. എല്ലാ മേഖലകളിലുമുള്ള എംഎസ്എംഇകളില്‍നിന്നും ഡിമാണ്ട് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 70 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...