April 26, 2024

Login to your account

Username *
Password *
Remember Me
കൊച്ചി: ഇന്ത്യയിലെ മൂന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ റേറ്റിങ് ബിബിബി + (സ്റ്റേബിള്‍) എന്നതില്‍ നിന്ന് എ- (സ്റ്റേബിള്‍) ആയി കെയര്‍ ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു.
കൊച്ചി: രാജ്യത്തെ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും, വിമുക്ത ഭടന്‍മാര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ഡിഫന്‍സ് സാലറി പാക്കേജ് (ഡിഎസ്പി) ലഭ്യമാക്കാനുള്ള ധാരണാപത്രം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതുക്കി.
കൊച്ചി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകവില കേന്ദ്ര സർക്കാർ വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ​ സിലിണ്ടറിന് അമ്പതും അഞ്ചുകിലോയ്‌ക്ക്‌ 18 രൂപയാണ് ബുധനാഴ്‌ച വർധിപ്പിച്ചത്‌ .
വലപ്പാട്: പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് മണപ്പുറം ഫിനാന്‍സ് വിദ്യാർത്ഥികൾക്കായി പഠന സഹായ പദ്ധതിക്കു തുടക്കമിട്ടു.
കൊച്ചി: ദേശീയ ഖജനാവിലേക്ക് മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറല്‍ ബാങ്കിന് അംഗീകാരം. 2021-22 സാമ്പത്തിക വര്‍ഷത്തെ നേട്ടത്തിനാണ് കേന്ദ്ര എക്സൈസ്, കസ്റ്റംസ് വകുപ്പ് ഫെഡറല്‍ ബാങ്കിനെ ആദരിച്ചത്.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ മുത്തൂറ്റ് എം ജോര്‍ജ്ജ് പ്രൊഫഷണല്‍ സ്കോളര്‍ഷിപ് 2021-22 ന്‍റെ ഭാഗമായി അര്‍ഹരായ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപുകള്‍ നല്‍കി.
കൊച്ചി: കല, ഡിസൈന്‍, ടെക്നോളജി എന്നിവയുടെ ആഘോഷമായ ഉട്ടോപ്യന്‍ ഡിസ്റ്റോപിയ ജൂലൈ രണ്ടു മുതല്‍ ഒന്‍പതു വരെ കൊച്ചിയിലെ ഹൈ-ലൈറ്റ് പ്ലാറ്റിനോയില്‍ നടക്കും.
· കോലാപ്പൂരിലും സംഭാജിനഗറിലും കല്യാണ്‍ ബ്രാന്‍ഡിന് തുടക്കമായി · ന്യൂഡല്‍ഹിയിലെ പതിനൊന്നാമത് ഷോറൂം കമലാ നഗറില്‍ കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് മഹാരാഷ്ട്രയിലെ കോലാപ്പൂരിലും സംഭാജിനഗറിലും (ഔറംഗബാദ്) ഇതാദ്യമായി പുതിയ ഷോറൂമുകള്‍ തുറന്നു.
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലായി ഫെഡറല്‍ ബാങ്ക് ഇന്ന് (ജൂണ്‍ 30,2022) പുതിയ 10 ശാഖകള്‍ തുറന്നു.
കൊച്ചി: റിട്ടയര്‍മെന്‍റ് ബിസിനസ് വിഭാഗത്തില്‍ 29 ശതമാനം വളര്‍ച്ച നേടി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. 2021 സാമ്പത്തിക വര്‍ഷം 2,292 കോടി രൂപയായിരുന്ന ബിസിനസ് 2022 സാമ്പത്തിക വര്‍ഷം 2,956 കോടിയായി ഉയര്‍ന്നു. വിവിധ കാരണങ്ങളാല്‍ റിട്ടയര്‍മെന്‍റ് വിഭാഗം ആരോഗ്യകരമായ വളര്‍ച്ച കൈവരിച്ചതിനാല്‍ വിരമിച്ചതിന് ശേഷം പതിവ് വരുമാനം തേടുന്ന വ്യക്തികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. വിരമിച്ചവര്‍ക്ക് ഭാവി സുരക്ഷിതമാക്കാന്‍ ഏറ്റവും മികച്ചതാണ് ആന്വിറ്റി ഉല്‍പ്പന്നങ്ങള്‍. ഉപഭോക്താക്കള്‍ വിരമിക്കുമ്പോഴുള്ള സാമ്പത്തിക സുരക്ഷിതത്വത്തിന്‍റെ ആവശ്യകത മനസിലാക്കി ഒരു നൂതന ആന്വിറ്റി ഉല്‍പ്പന്നമായ ഐസിഐസിഐ പ്രൂ ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ കമ്പനി പുറത്തിറക്കിയിരുന്നു. പ്രൊഡക്റ്റ് ഓഫ് ദി ഇയര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്‍റെ റിട്ടയര്‍മെന്‍റ് ആന്‍ഡ് പെന്‍ഷന്‍ വിഭാഗത്തില്‍ പ്രോഡക്ട് ഓഫ് ദ ഇയര്‍ 2021 പുരസ്കാരവും ഐസിഐസിഐ പ്രൂ ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ നേടി പ്ലാന്‍ എടുത്ത സമയത്ത് നിശ്ചയിക്കുന്ന പലിശ നിരക്കില്‍ ഉറപ്പായ ആജീവനാന്ത പെന്‍ഷനാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. മറ്റ് സ്ഥിരവരുമാനങ്ങളുടെ പലിശ നിരക്കിലെ ഏതെങ്കിലും അസ്ഥിരത പെന്‍ഷന്‍ തുകയെ ബാധിക്കില്ലെന്നതും പ്രത്യേകതയാണ്. ജോയിന്‍റ് ലൈഫ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ കാലശേഷവും തന്‍റെ പങ്കാളിക്ക് സ്ഥിര വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയും. പ്രതിമാസം, ത്രൈമാസം, അര്‍ധവര്‍ഷം, പ്രതിവര്‍ഷം എന്നിങ്ങനെ നാല് വ്യത്യസ്ത പേഔട്ട് മോഡുകളിലാണ് പ്ലാന്‍ ലഭ്യമാവുന്നത്. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി നൂതനമായ റിട്ടയര്‍മെന്‍റ് പ്ലാനുകളുടെ ഒരു ശ്രേണി ഉണ്ടന്നും അത് അവരെ വിരമിക്കലിന് ശേഷം സമ്മര്‍ദ രഹിതവുമായ ജീവിതം നയിക്കാന്‍ സഹായിക്കുമെന്നും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.