ആലപ്പുഴ : ഫ്ളിപ്കാര്‍ട്ട് ഷോപ്സി വഴിയുള്ള വില്‍പ്പന വര്‍ദ്ധിക്കുന്നതായി ഇ-കോമേഴ്‌സ് ഷോപ്പിങ്ങ് ട്രെന്‍ഡ് . ചെങ്ങന്നൂരില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഷോപ്‌സി വഴി ഉ്ത്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം രണ്ടിരട്ടിയായി വര്‍ധിച്ചു. സ്ത്രീകളുടെ വസ്ത്രങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍, ഫിറ്റ്നസ് ഉപകരണങ്ങള്‍ എന്നിവക്കാണ് കൂടുതല്‍ ആവശ്യക്കാര്‍.
വസ്ത്രങ്ങളും ഗാര്‍ഹിക ഉല്‍പ്പന്നങ്ങളുമാണ് ചെങ്ങന്നൂരിലെ ഉപഭോക്താക്കള്‍ കൂടുതലും തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മാസം സ്ത്രീകളുടെ വസ്ത്രങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വില്‍പ്പനയില്‍ മാത്രം 4 മടങ്ങ് വര്‍ധനവുണ്ടായി. സ്ത്രീകളുടെ കുര്‍ത്തികള്‍ക്കും ബെഡ്ഷീറ്റുകള്‍ക്കുമുള്ള ആവശ്യകത വര്‍ദ്ധിച്ചതിനൊപ്പം വനിതാ ഉപഭോക്താക്കളുടെ എണ്ണവും രണ്ടിരട്ടിയായി വര്‍ദ്ധിച്ചു. ഇതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ മാത്രം കച്ചവടക്കാരുടെ വില്‍പ്പനയില്‍ പ്രതിമാസം 2.5 മടങ്ങ് വര്‍ധവാണുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആകര്‍ഷകമായ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനുള്ള ശ്രമം തുടരാനാണ് ഷോപ്പ്‌സി ലക്ഷ്യമിടുന്നത്. മൂല്യാധിഷ്ഠിതവും വിശ്വസനീയവുമായ പ്ലാറ്റ്ഫോമാണെന്നതും താങ്ങാവുന്ന വിലയുമാണ് ഷോപ്പ്‌സിയെ ഉപഭോക്താക്കളിലേക്ക് ആകര്‍ഷിക്കുന്നത്. സീറോ കമ്മീഷന്‍ മാര്‍ക്കറ്റ് പ്ലേസ് വഴി ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 2.5 ലക്ഷത്തിലധികം വില്‍പ്പനക്കാര്‍ക്ക് 150 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ ആണ് ഇന്ത്യയിലുടനീളം ഈ പ്ലാറ്റ്ഫോമിലൂടെ നല്‍കുന്നത്. രാജ്യത്തെ ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ വില്‍പ്പനക്കാര്‍, ഫ്ളിപ്കാര്‍ട്ടിന്റെ ഷോപ്പ്സി ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്.