April 27, 2024

Login to your account

Username *
Password *
Remember Me
അന്താരാഷ്ട്രം

അന്താരാഷ്ട്രം (240)

ദില്ലി: ഇന്ധന വില വർധനയ്ക്ക് എതിരെ കലാപം നടക്കുന്ന ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ സ്ഥിതി അതീവ ഗുരുതരം. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചുകൊന്നു. 13 പൊലീസുകാരെ കൊലപ്പെടുത്തിയ സമരക്കാർ രണ്ട് പേരുടെ തലവെട്ടിയെടുത്തു. എൽപിജി വിലവർധന സർക്കാർ പിൻവലിച്ചിട്ടും പ്രതിഷേധക്കാ‍ർ പിന്മാറിയിട്ടില്ല. ആയിരത്തോളം പേർ ആശുപത്രിയിലായി. 24 മണിക്കൂറിൽ 2000 പേർ അറസ്റ്റിലായി. എൽ പി ജി വിലവർധന പിൻവലിച്ചെന്നും പ്രധാനമന്ത്രി രാജി നൽകിയെന്നും പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയോവ് പ്രഖ്യാപിച്ചിട്ടും സംഘർഷം പടരുകയാണ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് തീയിട്ട സമരക്കാർ ആൽമറ്റി നഗരത്തിന്റെ മേയറുടെ വീടും കത്തിച്ചു. എൽപിജി വില നിയന്ത്രണം സർക്കാർ എടുത്തു കളഞ്ഞതോടെയാണ് മധ്യ ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ കലാപം തുടങ്ങിയത്. വാഹനങ്ങളിൽ വ്യാപകമായി എൽപിജി ഉപയോഗിക്കുന്ന രാജ്യത്ത് വില ഇരട്ടി ആയതോടെ ജനക്കൂട്ടം തെരുവിലിറങ്ങി. സമരം അതിവേഗം കലാപമായി. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചു കൊന്നു. ആൽമറ്റിയിൽ പൊലീസ് ആസ്ഥാന മന്ദിരം ആക്രമിച്ച സമരക്കാർക്ക് നേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് സൈന്യം വെടിയുതിർത്തു. 13 പൊലീസുകാരെ കൊലപ്പെടുത്തിയ പ്രക്ഷോഭകാരികൾ രണ്ട് ഉദ്യോഗസ്ഥരുടെ തല വെട്ടി മാറ്റി. കഴിഞ്ഞ ദിവസം മാത്രം 353 പൊലീസുകാർക്ക് പരിക്കുണ്ട്.
കൊച്ചി: ഉച്ചഭക്ഷണ പരിപാടിയെന്ന് അറിയപ്പെട്ടിരുന്ന പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ പദ്ധതി മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി അക്ഷയപാത്ര ഫൗണ്ടേഷനും യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഫൂഡ് പ്രോഗ്രാമും പങ്കാളികളാകുന്നു.
ദില്ലി: ഇന്ത്യൻ ജയിലിൽ കഴിയുന്ന പാക് തടവുകാരുടെയും പാക്കിസ്ഥാനിലുള്ള ഇന്ത്യൻ തടവുകാരുടെയും വിവരങ്ങൾ പരസ്പരം കൈമാറി ഇരുരാജ്യങ്ങളും. എല്ലാവര്‍ഷവും വിവരങ്ങൾ കൈമാറാനുള്ള ധാരണ അനുസരിച്ചായിരുന്നു ഇത്.
ഫിലിപ്പീൻസിൽ വീശിയടിച്ച റായ് ചുഴലിക്കാറ്റില്‍ ചൊവ്വാഴ്ച 52 പേരെ കാണാതായെന്ന് സ്ഥിരീകരിച്ചതോടെ മൊത്തം മരണ സംഖ്യ 375 ആയെന്ന് ഫിലിപ്പൈൻ നാഷണൽ പൊലീസിനെ ഉദ്ധരിച്ച് സിഎൻഎൻ ഫിലിപ്പീൻസ് റിപ്പോർട്ട് ചെയ്തു.
കൊച്ചി: യുഎസ് വിപണിയില് ഹോണ്ട നവി വാഹനങ്ങളുടെ വിതരണം ആരംഭിച്ച്, ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആഗോള കയറ്റുമതി രംഗം വിപുലീകരിക്കുന്നു. ഹോണ്ട ഡി മെക്സിക്കോ വഴിയായിരിക്കും നവിയുടെ കയറ്റുമതി. 2021 ജൂലൈയില് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ മെക്സിക്കോയിലേക്കുള്ള സികെഡി കിറ്റുകളുടെ കയറ്റുമതി ആരംഭിച്ചിരുന്നു.
യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ പലസ്ഥലങ്ങളിലായി 11 സെന്‍റീമീറ്റര്‍ മുതല്‍ 28 സെന്‍റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. അതിശക്തമായ മഴയില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ച് പോവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനമാണ് കാലിഫോര്‍ണിയയില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ലണ്ടന്‍: 2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരുപത് വ്യക്തികളിൽ എട്ടാം സ്ഥാനത്താണ് മോദി. ബ്രിട്ടീഷ് ഡാറ്റ് അനലിസ്റ്റ് കമ്പനിയായ യൂഗോവ് നടത്തിയ സര്‍വേയിലൂടെയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. 38 രാജ്യങ്ങളില്‍ നിന്നും 42,000 പേരുടെ അഭിപ്രായങ്ങള്‍ എടുത്താണ് യുഗോവ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറകെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, അമിതാബ് ബച്ചന്‍, വീരാട് കോലി എന്നിവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പട്ടിക പ്രകാരം ആദ്യത്തെ അഞ്ച് സ്ഥാനത്ത് ബാരാക് ഒബാമ, ബില്‍ഗേറ്റ്സ്, ഷി ജിന്‍പിങ്, ക്രിസ്റ്റ്യാനോ റൊണാല്‍ഡോ, ജാക്കി ചാന്‍ എന്നിവരാണ്. മോദിക്ക് മുന്നില്‍ ആറ് ഏഴ് സ്ഥാനങ്ങളില്‍ യഥാക്രമം ടെസ്ല മേധാവി ഇലോണ്‍ മസ്കും, ഏഴാം സ്ഥാനത്ത് ലെയണല്‍ മെസിയുമാണ്. മോദിക്ക് പിന്നില്‍ ഒന്‍പതാം സ്ഥാനത്ത് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിനാണ്. ചൈനീസ് വ്യവസായ പ്രമുഖന്‍ ജാക്ക് മായാണ് പത്താം സ്ഥാനത്ത്. പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ 12മത്തെ സ്ഥാനത്താണ്. ഇതേ സമയം ഷാരൂഖ് ഖാന്‍ 14മത്തെ ഇടത്തും, അമിതാബ് ബച്ചന്‍ 15മത്തെ സ്ഥാനത്തുമാണ്. വീരാട് കോലി 18മത്തെ സ്ഥാനത്താണ്. അതേ സമയം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പട്ടികയില്‍ അവസാന സ്ഥാനത്താണ്. പോപ്പ് ഫ്രാന്‍സിസ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്.
ജക്കാർത്ത: ഇന്തൊനേഷ്യയിൽ ഭൂചലനം, ഇന്തോനേഷ്യയിലെ മോമറിയിൽ നിന്ന് 115 കിലോമീറ്റർ (71 മൈൽ) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. , റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് .
യുഎഇ: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ 35-ാം സ്ഥാപക ദിനം ആഘോഷിക്കുമ്പോള്‍, ഗ്രൂപ്പിന് കീഴില്‍ 455 സ്ഥാപനങ്ങളായി ആഗോള വളര്‍ച്ച പ്രഖ്യാപിക്കുകയും, അതിലൂടെ ഇന്ത്യയിലെയും ജിസിസിയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായി ഉയര്‍ന്നുവരികയും ചെയ്തിരിക്കുന്നു.
ഇസ്രായേലിലെ എലിയറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ പഞ്ചാബിൽ നിന്നുള്ള 21-കാരി ഹർനാസ് സന്ധു വിജയിയായി. പരാഗ്വേയും ദക്ഷിണാഫിക്കയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.