September 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിൽ അധ്യാപക പരിശീലനം പുനക്രമീകരിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹൈസ്കൂൾ വിഭാഗം നവാധ്യാപക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം : കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. പുഷ്‌പ്പോത്സവത്തിന്റെ ഭാഗമായി നഗരവീഥികളിൽ ഒരുക്കുന്ന ഇൻസ്റ്റലേഷനുകളുടെയും അലങ്കാരങ്ങളുടെയും നിർമാണമാണ് ആരംഭിച്ചിട്ടുള്ളത്.
കൊച്ചി: പാരമ്പര്യമായി ആന്‍ജിയോഡെമ ഉള്ളവര്‍ക്കായുള്ള ഇന്‍ജക്ഷനായ സിന്‍റൈസ് ടകേഡ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നീരു വരാന്‍ ഇടയാകുന്ന അപൂര്‍വ്വമായ ഒരു ജനിതക അവസ്ഥയാണ് ഹെറിഡിറ്ററി ആന്‍ജിയോഡെമ.
ജില്ലയുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
തിരുവനന്തപുരം: ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ചു. ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ സൂപ്രണ്ടുമായി ചര്‍ച്ച ചെയ്തു. ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.
കൊച്ചി : സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് വെയര്‍ ബ്രാന്‍ഡായ അണ്ടര്‍ ആമറിന്റെ കേരളത്തിലെ ആദ്യ ബ്രാന്‍ഡ് ഹൗസ് തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കൊച്ചി: ഏറ്റവും പുതുതലമുറ സമകാല കലാകാരന്മാരുടെ സർഗ്ഗവൈഭവം അവതരിപ്പിക്കുന്ന സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് മട്ടാഞ്ചേരി വികെഎൽ വെയർഹൗസിൽ തുടക്കമായി. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളിൽ നിന്നുള്ള 51 അവതരണങ്ങൾ നാല് വേദികളിലായി വേറിട്ട പുത്തൻ ചിന്തകളുടെയും ഭാവുകത്വങ്ങളുടെയും പ്രതികരണങ്ങളുടെയും നവോർജ്ജം പ്രസരിപ്പിക്കുന്നു.
കൊച്ചി: സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായും വീടുകളിലേക്കുമുള്ള ഉപയോഗത്തിനായി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് എച്ച്പി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ സ്മാര്‍ട്ട് പ്രിന്റിംഗ് ആണെന്നതാണ് പുതിയ ശ്രേണിയുടെ പ്രത്യേകത.
കൊച്ചി- ഇന്ത്യന്‍ റേസിംഗ് ലീഗിന്റെ ഉദ്ഘാടനപതിപ്പില്‍ ഗോഡ്‌സ്പീഡ് കൊച്ചി ഓവറോള്‍ ചാമ്പ്യന്മാരായി. പോയിന്റെ നിലയില്‍ രണ്ടാമതായി ഫൈനല്‍ ലെഗിലേക്കു പ്രവേശിച്ച ഗോഡ്‌സ്പീഡ് കൊച്ചി ഫൈനല്‍ ദിവസം മൂന്നു തുടര്‍ച്ചയായ വിജയങ്ങളിലൂടെ ഹൈദരാബാദ് ബ്ലാക്ക് ബേഡ്‌സില്‍ നിന്നു കീരീടം കൈയടക്കുകയായിരുന്നു.
വിജയികൾക്ക് ഒന്നാം സമ്മാനമായി 7 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും ലഭിക്കും. കൂടാതെ, 2 ലക്ഷം രൂപ വീതം അവസാന ഘട്ടത്തിൽ എത്തിയ മറ്റ് രണ്ട് ടീമുകൾക്കും നൽകും.
Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 54 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...