September 17, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തൃശൂർ: തൃശൂർ ആസഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ഇൻകർ റോബോട്ടിക്‌സ് പ്രാരംഭ ഘട്ട വെഞ്ച്വർ ക്യാപിറ്റൽ ആയ AHK വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് ധനസമാഹരണ റൗണ്ടിൽ 1.2 ദശലക്ഷം ഡോളർ നിക്ഷേപം നേടി.
കൊച്ചി: സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ജീവിതം കരുപിടിപ്പിക്കാന്‍ വഴിതേടിയെത്തിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനത്തിനു പുറമെ വനിതാദിന സമ്മാനമായി സൗജന്യ തയ്യല്‍ മെഷീനുകളും വിതരണം ചെയ്ത് ഫെഡറല്‍ ബാങ്കിന്റെ മഹനീയ മാതൃക.
കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച് ബിനാലെ. 'പകലിന്റെ വിളക്കിൻ തൂണുകൾ' എന്ന ഗ്രാഫിറ്റി തീർത്തും മധുരം വിതരണം ചെയ്‌തുമാണ് വനിതാദിനം ആഘോഷമാക്കിയത്. ഫോർട്ട്കൊച്ചി കബ്രാൾയാർഡിലായിരുന്നു പരിപാടി.
ഡിജിറ്റല്‍ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഡിജിറ്റല്‍ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: ജോലിയ്ക്കിടയിലും ജീവനാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് അടിയും തടയും പഠിച്ചു വനിതാ ഡോക്ടർമാർ. ആരെയും ആക്രമിക്കാൻ വേണ്ടിയല്ല.
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന്(മാർച്ച്‌ 9) ആരംഭിക്കും. പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. 2023 മാർച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുന്നതാണ് വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ക്ലാസ്സുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോഗം പൊതു വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചു ചേർത്തു. എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.
തിരുവനന്തപുരം: സ്ത്രീകളുടെ ആത്മവിശ്വാസം വളർത്താൻ ആവശ്യമായ ഇടപെടലിന് പൊതു സമൂഹം തയ്യാറാവണമെന്ന് മന്ത്രി ആർ. ചിഞ്ചുറാണി. അബല എന്ന ചുറ്റുപാടിൽ നിന്ന് മോചിതയാവാൻ സ്വന്തം കുടുംബത്തിന്റെയും ചുറ്റുപാടുകളുടെയും പിന്തുണ വനിതകൾക്ക് അനിവാര്യമാണ്.
തിരുവനന്തപുരം: സ്വാതന്ത്രാനന്തര കാലത്ത് രാജ്യത്തെ തന്നെ പ്രമുഖ രംഗത്ത് തിളങ്ങിയുന്നത് തിരുവിതാംകൂറിലെ വനിതാകളായിരുന്നുവെങ്കിലും, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് വേണ്ട സുരക്ഷ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട സമയമാണ് ഇതെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളെ അവരുടെ സ്വപ്ന ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിന് വി തൊഴില്‍ പ്ലാറ്റ്ഫോമായ അപ്നയുമായി സഹകരിച്ച് സ്ത്രീകള്‍ക്ക് ഇന്ത്യയിലുടനീളം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നു.
മുംബൈയിലെ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ “സ്ത്രീകൾക്കായി യോഗ ദിനം” സംഘടിപ്പിച്ചുകൊണ്ടാണ് ബാങ്ക് ആഘോശങ്ങൾക്കു തുടക്കമിട്ടത്. തുടർന്ന്, 'സ്വയം പ്രതിഫലനത്തിന്റെ പ്രാക്ടീസ് & പവർ' എന്ന വിഷയത്തിൽ ഒരു വെബിനാർ നടന്നു.
Ad - book cover
sthreedhanam ad

Popular News

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

Sep 10, 2025 86 കേരളം Pothujanam

ഓണാഘോഷം റിയൽ കേരള സ്റ്റോറിയെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം...