November 29, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റേയും യു.എന്‍.ഡി.പി ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ്‌സ്‌കേപ്പ് പ്രോജക്ടിന്റേയും ആഭിമുഖ്യത്തില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികള്‍ നാളെ നാടിന് (17-11-2022) സമര്‍പ്പിക്കും. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബെയില്‍ ചെയ്ത് സംസ്‌കരണത്തിനായി കൈമാറുന്ന റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (RRF), ജൈവ മാലിന്യങ്ങള്‍ വിന്‍ഡ്രോ കമ്പോസ്‌ററിംഗ് രീതിയിലൂടെ ജൈവവളമാക്കുന്ന സംവിധാനം, പാഴ്‌വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച അപ്‌സൈക്കിള്‍ പാര്‍ക്ക് എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദേവികുളം എം.എല്‍.എ അഡ്വ. എ.രാജ അദ്ധ്യക്ഷത വഹിക്കും. മൂന്നാര്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിര്‍മ്മിച്ച ജൈവ വളത്തിന്റെ ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് നിര്‍വ്വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ അതിഥിയാകും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍, ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും.
കോഴിക്കോട്: മലയാള സിനിമയിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായി ‘അനക്ക് എന്തിന്റെ കേടാ’ ഫീച്ചർ സിനിമ ചിത്രീകരണം തുടങ്ങാൻ ഒരുങ്ങുന്നു.
കൊച്ചി: സന്തോഷകരമായ ചൈതന്യവും പ്രസരിപ്പും ഉള്‍ക്കൊള്ളുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡിലൈറ്റ് വാച്ച് ശേഖരം ടൈറ്റന്‍ രാഗ വിപണിയില്‍ അവതരിപ്പിച്ചു. മോടിയും രമണീയത്വവും അഴകും സംയോജിപ്പിച്ചു കൊണ്ട് രൂപകല്‍പ്പന ചെയ്ത ഡിലൈറ്റ് വാച്ചുകള്‍ ഉപഭോക്താക്കള്‍ക്ക് സംവേദനത്തിന്‍റെ പുതിയ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു.
മുംബൈ, ഇന്ത്യ: ആഗോള പവർ സൊല്യൂഷൻസ് ആൻഡ് ഹൈഡ്രജൻ ടെക്‌നോളജി പ്രൊവൈഡറായ കമ്മിൻസ് Inc. ഉം ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സും കുറഞ്ഞതും സീറോ-കാർബൺ എമിഷൻ ഫലം നൽകുന്നതുമായ സാങ്കതികവിദ്യ വികസനത്തിൽ സഹകരിക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പുവച്ചു.
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്‌സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ജെഡി പവര്‍ 2022 ഇന്ത്യ സെയില്‍സ് സംതൃപ്തി സൂചികയില്‍ എംജി ഇന്ത്യ ഏറ്റവും ഉയര്‍ റാങ്കിംഗ് നേടി. 1,000 പോയിന്റ് സ്‌കെയിലില്‍, എംജി 881 സ്‌കോര്‍ ചെയ്തു, ടൊയോ' ഇന്ത്യ (878), ഹ്യൂണ്ടായ് ഇന്ത്യ (872) എിവ യഥാക്രമം രണ്ടും മൂും സ്ഥാനങ്ങളില്‍.
തിരുവനന്തപുരം: ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകള്‍ കൂടി നില്‍ക്കുന്ന ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം; നഗരത്തിലെ യാത്രക്കാർക്ക് ഏറെ പ്രിയങ്കരമായ സിറ്റി സർക്കുലർ സർവ്വീസിൽ പുതിയതായി 10 ഇലക്ട്രിക് ബസുകൾ കൂടി.
കൊച്ചി: ബാങ്ക് ഓഫ് ബറോഡ, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2022-23 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ബാങ്കിങ് പങ്കാളികളാവും. ഇക്കാര്യം ക്ലബ്ബ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.
കുഞ്ഞുങ്ങളെ കേള്‍ക്കാന്‍ അവസരമൊരുക്കണം തിരുവനന്തപുരം: ബാല സൗഹൃദ സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു ഗതാഗതം, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ബാല സൗഹൃദമാകണം. മാസത്തില്‍ രണ്ട് തവണ കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള അവസരമൊരുക്കും. അവര്‍ക്ക് എന്തും പറയാനുള്ള അവസരമൊരുക്കണം. അസാധാരണമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാതാപിതക്കളോടോ അധ്യാപകരോടോ കുട്ടികള്‍ തുറന്ന് പറയണം. ഓരോ കുഞ്ഞും കരുതല്‍, സ്‌നേഹം, സംരക്ഷണം എന്നിവ അര്‍ഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പും സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയും സംയുക്തമായി അയ്യന്‍കാളി ഹാളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കണം. മാത്രമല്ല പൊതുസൂഹം ബോധവാന്മാരാകണം. കുട്ടികള്‍ പറയുന്നത് കേള്‍ക്കുന്നതാണ് അവര്‍ക്ക് ഏറെയിഷ്ടം. ഈ ദിനത്തില്‍ കുഞ്ഞുങ്ങള്‍ നല്‍കുന്ന സന്ദേശമാണത്. കുട്ടികളെ കേള്‍ക്കാന്‍ വീട്ടിലുള്ളവര്‍ തയ്യാറാകണം. മനസിലുള്ളത് പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് വളരെ ആശ്വാസമാകും. ക്ലാസ് മുറികളിലും പൊതുയിടങ്ങളിലും അവര്‍ക്ക് പറയാനുള്ള അവസരമൊരുക്കണം. ശിശു കേന്ദ്രീകൃതമായ വിദ്യാഭ്യാസമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാക്കളെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഭാവിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് കുട്ടികളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കുട്ടികളുടെ പരിപാടികള്‍ രൂപപ്പെടുത്തുന്നതിന് പ്രത്യേകം പ്രാധാന്യം നല്‍കണം. കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനും സര്‍ഗവാസനകള്‍ വികസിപ്പിക്കുന്നതിനും വിവിധ വകുപ്പുകളിലൂടെ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ജി പ്രിയങ്ക, പ്രോഗ്രാം മാനേജര്‍ വി.എസ്. വേണു എന്നിവര്‍ സംസാരിച്ചു. ഉജ്ജ്വലബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് വിതരണം ചെയ്തു. ബാലനിധി ക്യുആര്‍ കോഡ് ലോഞ്ച് മന്ത്രി നിര്‍വഹിച്ചു. ടെക്‌നോപാര്‍ക്ക് എംജിഎം ഫിനാന്‍സ് അജിത് രവീന്ദ്രന്‍ ക്യൂആര്‍ കോഡ് മുഖേനയുള്ള ആദ്യ സംഭാവന നല്‍കി. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിയും പ്രമുഖ വ്യക്തികളും മറുപടി നല്‍കി. നിശാന്ദിനി ഐപിഎസ്, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, സീനിയര്‍ സയന്റിസ്റ്റ് വി.ആര്‍. ലളിതാംബിക, ബാലതാരങ്ങളായ സ്‌നേഹ അനു, വസിഷ്ട് എന്നിവരും സംവാദത്തില്‍ പങ്കെടുത്തു. ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ എസ്. നന്മ സ്വാഗതവും നെയ്യാറ്റിന്‍കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആര്‍.എ. ആദര്‍ശ് നന്ദിയും പറഞ്ഞു.