November 29, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ബെംഗളൂരു: ആദിത്യ ബിർള ഗ്രൂപ്പ് സംരംഭമായ TMRW 8 ഡിജിറ്റൽ-ഫസ്റ്റ് ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. TMRW അടുത്ത ഏതാനും വർഷങ്ങളിൽ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഡിജിറ്റൽ ഫസ്റ്റ് 'ഹൗസ് ഓഫ് ബ്രാൻഡ്' ബിസിനസ്സ് സൃഷ്ടിക്കാനുള്ള പാതയിലാണ്.
കൊച്ചി: ദേശീയ പൈതൃക മൃഗമായ ആനകളുടെ സംരംക്ഷണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഗജോത്സവത്തിന്റെ ഭാഗമായുള്ള ആ ആന പ്രദര്‍ശനം ഡിസംബര്‍ 1 ന് ആരംഭിക്കും. ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ജോണ്‍ ഡി ബ്രിട്ടോ സ്‌ക്കൂളിന് സമീപമുള്ള സിഎസ് ഐ ഹാളിലാണ് പ്രദര്‍ശനം നടക്കുക.
കൊച്ചി: മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധയാകര്‍ഷിച്ച് വീട്ടമ്മ . വയനാട് സ്വദേശിനിയായ ബേബി ലതയാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ മുളകൊണ്ടുള്ള പൂക്കള്‍ നിര്‍മിക്കുന്നത്.
കൊച്ചി: ലോകകപ്പ് ആരംഭിച്ചതോടെ ഖത്തറിലേക്കു യാത്ര ചെയ്യുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി വി ഏറ്റവും മികച്ച അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ അവതരിപ്പിച്ചു. 7 മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള അന്താരാഷ്ട്ര റോമിങ് പായ്ക്കുകളാണ് അവതരിപ്പിച്ചത്.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി താരങ്ങളും, ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് ഐമന്‍, മുഹമ്മദ് അസ്ഹര്‍ എന്നിവര്‍ മുന്‍നിര പോളിഷ് ക്ലബ്ബായ റാക്കോവ് ചെസ്റ്റോചോവയില്‍ മൂന്നാഴ്ച്ചത്തെ പരിശീലനം നടത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഓദ്യോഗികമായി സ്ഥിരികരിച്ചു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര തൊഴില്‍ അന്വേഷണ പോര്‍ട്ടലായ മോണ്‍സ്റ്റര്‍ ഡോട്ട് കോം ഇനി ഫൗണ്ടിറ്റ് ഡോട്ട് ഇന്ത്യ എന്ന പേരില്‍ പുതിയ ലോഗോയും പുതിയ കാഴ്ചപ്പാടുമായാവും അറിയപ്പെടുക.
കൊച്ചി: വാങ്ങുന്നവരേയും വിദൂര മേഖലകളിലെ പ്രാദേശിക വില്‍പനക്കാരേയും സഹായിക്കുകയും എല്ലാവരേയും ഇ-കോമേഴ്സ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവുമായുള്ള സര്‍ക്കാരിന്‍റെ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സില്‍ (ഒഎന്‍ഡിസി) ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍റര്‍നെറ്റ് കോമേഴ്സ് കമ്പനിയായ മീഷോ പങ്കാളിയാകും.
ദില്ലി: സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പെന്‍സില്‍വാനിയയിലെ ദേശീയ പാതയിലെ ചൊവ്വാഴ്ച ടെസ്ലയുടെ മോഡല്‍ എസ് കാര്‍ കത്തി നശിച്ചത്. ബാറ്ററിയില്‍ നിന്നും ഉയര്‍ന്ന് തീ അണയ്ക്കാന്‍ രണ്ട് മണിക്കൂറിലേറെ സമയം കൊണ്ട് 12000 ഗാലണ്‍ വെള്ളമാണ് അഗ്നിശമന സേനാംഗങ്ങള്‍ ഉപയോഗിച്ചത്.
ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സ്‌പെയിന്‍ നേടിയത് ലോകകപ്പ് ചരിത്രത്തില്‍ അവരുടെ ഏറ്റവും വലിയ വിജയം(7-0). ഇതാദ്യമായാണ് സ്‌പെയിന്‍ ഒരു ലോകകപ്പ് മത്സരത്തില്‍ ഏഴ് ഗോളുകള്‍ അടിച്ചുകൂട്ടുന്നത്. ഡാനി ഓല്‍മോ, മാര്‍ക്കോ അസന്‍സിയോ, ഫെരാന്‍ ടോറസ്, ഗാവി, കാര്‍ലോസ് സോളര്‍, ആല്‍വാരോ മൊറാട്ട എന്നിവരായിരുന്നു സ്കോറര്‍മാര്‍. ടോറസ് ഇരട്ട ഗോള്‍ നേടി. ഖത്തര്‍ ലോകകപ്പില്‍ ഇതോടെ ഗംഭീര തുടക്കം നേടാന്‍ ലൂയിസ് എന്‍‌റിക്വയ്ക്കും കൂട്ടര്‍ക്കുമായി.