November 27, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: പുത്തന്‍ ആശയങ്ങള്‍കൊണ്ട് ആസ്വാദക പ്രീതി നേടിയ മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്യുന്ന 'കൈയെത്തും ദൂരത്ത്' പരമ്പര 500 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു.
കൊച്ചി: ഗോദ്റെജ് അഗ്രോവെറ്റിന്‍റെ മുന്‍നിര ഡയറി ബ്രാന്‍ഡും സബ്സിഡിയറി ബിസിനസ്സുമായ ഗോദ്റെജ് ജേഴ്സി ആപ്പിള്‍ ്ളേവറിലുള്ള എനര്‍ജി ഡ്രിങ്ക് 'റീചാര്‍ജ്' പുറത്തിറക്കി. ലോക ക്ഷീരദിനമായ ജൂണ്‍ ഒന്നിനാണിത് വിപണിയിലെത്തുക.
തിരുവനന്തപുരം: സ്‌കൂളുകളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധമായി കുരുന്നുകള്‍ക്ക് കൈത്താങ്ങുമായി ടെക്‌നോപാര്‍ക്ക് പാര്‍ക്ക് സെന്റര്‍ സ്റ്റാഫ് അസോസിയേഷന്‍ (ടെപ്‌സ).
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന എഡ്ടെക് സ്റ്റാര്‍ട്ടപ്പായ 90പ്ലസ് മൈ ട്യൂഷന്‍ അപ്പ് തത്സമയ അധ്യാപക പിന്തുണയോടെ വിഷ്വല്‍ ലേര്‍ണിംഗ് ലഭ്യമാക്കുന്നതിനായി കേരളത്തിലും ബെംഗളൂരുവിലും ഹൈബ്രിഡ് ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു.
മറക്കരുത് മാസ്‌കാണ് മുഖ്യം തിരുവനന്തപുരം: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സമയത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മികച്ച അധ്യയന വര്‍ഷം ആശംസിച്ചു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ആള്‍ട്ടര്‍നേറ്റീവ് പ്രോട്ടീനുകളുടെ നിര്‍മ്മാണ ഹബ്ബാക്കി മാറ്റാന്‍ 100 കോടി രൂപ ചെലവഴിക്കുന്നു കൊച്ചി : പാചക ഉല്‍പന്നങ്ങള്‍, ഫ്ളേവേഴ്സ്, പ്രകൃതിദത്ത നിറങ്ങള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളായ സിമേഗ ഫുഡ് ഇന്‍ഗ്രിഡിയന്റ്സ്, സസ്യാധിഷ്ഠിത പ്രോട്ടീന്‍ മേഖലയിലേക്ക് ചുവടുവെക്കുന്നു. അതിനായി കൊച്ചിയില്‍ പുതിയ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതായും കമ്പനി അറിയിച്ചു.
തിരുവനന്തപുരം: കടയ്ക്കലില്‍ രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍പ്പെട്ട് കടയ്ക്കല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിയുന്നവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.
പൊതുവിദ്യാലയങ്ങൾ ശാക്തീകരിക്കുമ്പോൾ പാവപ്പെട്ടവർക്ക് ആണ് ഏറെ നേട്ടമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച 75 കെട്ടിടങ്ങൾ നാടിനു സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി..
കൊച്ചി : റിയോയ്ക്ക് പിന്നാലെ ഫാഷന്‍ വീക്കില്‍ മറ്റൊരു വസ്ത്ര ബ്രാന്‍ഡ് കൂടി പുറത്തിറക്കി ലുലു ഗ്രൂപ്പ്.
തീരദേശ മേഖലയുടെ സാമൂഹ്യപുരോഗതിയില്‍ പ്രത്യേക ശ്രദ്ധയൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും നിരവധി വികസനപദ്ധതികളാണ് കഴിഞ്ഞ 6 വർഷങ്ങളായി എൽ.ഡി.എഫ് സർക്കാർ തീരമേഖലയില്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീരദേശത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തീരദേശ സ്കൂളുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 20 തീരദേശ സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് ജില്ലകളിലെ 15 നിയോജക മണ്ഡലങ്ങളിലായാണ് 18.48 കോടി രൂപ ചെലവഴിച്ച് 20 സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ സ്കൂളുകളുടെ നവീകരണ പദ്ധതിയെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ചുള്ള നടപടികൾ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കിഫ്ബി വഴി 57 വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 66.35 കോടി രൂപയുടെ ഭരണാനുമതിയും നല്‍കി. അതില്‍ ഉള്‍പ്പെട്ട 20 സ്കൂളുകളിലെ കെട്ടിടങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഓഖി, പ്രളയം, ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി എന്നിവ കാരണം ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന തീരദേശ ജനതയുടെ സമഗ്ര വികസനത്തിനും ഉന്നതിക്കുമായി ദീർഘവീക്ഷണത്തോടെയുളള വിവിധ പദ്ധതികളും ഇടപെടലുകളുമാണ് സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ ജി.എല്‍.പി.എസ്, കൊല്ലം ജില്ലയിലെ പഴങ്ങാലം ജി.എല്‍.പി.എസ്, ചെറിയഴീക്കല്‍ ജി.വി.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ ചിറിയ്ക്കകം ജി.യു.പി.എസ്, തൃശൂര്‍ ജില്ലയിലെ മന്തലംകുന്ന് ജി.എഫ്.യു.പി.എസ്, വാടാനപള്ളി ജി.എഫ്.യു.പി.എസ്, മലപ്പുറം ജില്ലയിലെ പുറത്തൂര്‍ ജി.യു.പി.എസ്, വള്ളിക്കുന്ന് ജി.എല്‍.പി.എസ്, അരിയല്ലൂര്‍ ജി.യു.പി.എസ്, താനൂര്‍ നോര്‍ത്ത് ജി.എം.എല്‍.പി.എസ്, പരപ്പനങ്ങാടി ചെറ്റിപടി ജി.എല്‍.പി.എസ്, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സൗത്ത് ജി.എല്‍.പി.എസ്, പയ്യോളി മേലാടി ജി.എല്‍.പി.എസ്, കൊയിലാണ്ടി ജി.എഫ്.യു.പി.എസ്, കണ്ണൂര്‍ ജില്ലയിലെ ഗവ. സിറ്റി എച്ച്.എസ്.എസ്, നീര്‍ച്ചാല്‍ ജി.യു.പി.എസ്, മാടായി ജി.ജി.എച്ച്.എസ്.എസ്, മുഴപ്പിലങ്ങാട് ജി.എച്ച്.എസ്.എസ്, ഏറ്റിക്കുളം മാസ് ജി.എച്ച്.എസ്.എസ്, കവ്വായി ഗവ എം.യു.പി.എസ് എന്നീ സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി.എ മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, വി.അബ്ദുറഹിമാന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.