November 27, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കാണാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സന്ദര്‍ശകര്‍ക്കൊപ്പം ചെലവിട്ടത് ഒരു മണിക്കൂറിലേറെ.
പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ആദ്യ മുറകള്‍ പകര്‍ന്നു നല്‍കുകയാണ് കനകക്കുന്നിലെ പോലീസ് സ്റ്റാളിലെ പ്രത്യേക പരിശീലനം ലഭിച്ച വനിത സിവില്‍ പോലീസ് ഓഫീസര്‍മാര്‍. സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടി കനകക്കുന്നിലെ എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. സമഗ്രമായ അവബോധത്തിലൂടെയും പ്രായോഗിക പരിശീലന പരിപാടികളിലൂടെയും സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മല്ലിക ദേവി, മിനി, ബിജിലേഖ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ബാഗ് സ്നാച്ചിംഗ്, ചെയിന്‍ സ്നാച്ചിംഗ്, ലൈംഗിക ആക്രമണങ്ങള്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ വിവിധ ഭീഷണികളെ നേരിടാനുള്ള ലളിതമായ പ്രതിരോധ തന്ത്രങ്ങള്‍ക്ക് ഇവിടെ പരിശീലനം ലഭിക്കുന്നു. ആക്രമണങ്ങളുടെയും ആക്രമണകാരികളുടെയും സ്വഭാവം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിയമപരമായ വശങ്ങളെക്കുറിച്ചുള്ള അവബോധം, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പോലീസ് സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകളും ഇവിടെ സാധ്യമാണ്. ഇത്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്ത്രീസുരക്ഷക്ക് അത്യാവശ്യമാണെന്നും എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേരള പോലീസിന്റെ പവലിയന്‍ സന്ദര്‍ശിച്ച ജില്ലാകളക്ടര്‍ ഡോ.നവ് ജ്യോത് ഖോസ പറഞ്ഞു. പോലീസിന്റെ കായിക പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന ചിന്‍ അപ് ബാര്‍, പുഷ് അപ് ബാര്‍, സ്‌കിപ്പിങ് റോപ്പ് എന്നിവയും പ്രദര്‍ശന വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു കൈനോക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളുടെ സംഗ്രഹം പുസ്തക രൂപത്തില്‍ സൗജന്യമായി കരസ്ഥമാക്കാന്‍ അവസരം.
എന്റെ കേരളം മെഗാ മേളയിലെ സേവന സ്റ്റാളുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ 888 പേരാണ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്.
മുട്ട സുനാമി, കുഞ്ഞിത്തല, ചിക്കന്‍ പൊട്ടിത്തെറിച്ചത് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ രുചിക്കാന്‍ കനകക്കുന്നിലേക്ക് ജനപ്രവാഹം.
സര്‍ക്കാരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന മേളയ്ക്ക് കനകക്കുന്നില്‍ വമ്പിച്ച സ്വീകരണം.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ 'പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍' പദ്ധതി പ്രകാരമുള്ള വിവിധ ആനുകൂല്യങ്ങളുടെ പ്രകാശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു.
കൊച്ചി: ബാങ്കിങ്, ധനകാര്യ സേവന രംഗത്തെ മികവിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
തിരുവനന്തപുരം മണക്കാട് ഗവർമെന്റ് ടി ടി ഐയിൽ കെ എസ് ആർ ടി സി ബസ് ക്ലാസ് മുറിയായി. പഠന വണ്ടിയുടെ ഉത്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഗതാഗതമന്ത്രി അഡ്വക്കേറ്റ് ആന്റണി രാജു അധ്യക്ഷനായിരുന്നു.
കൊച്ചി : കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ വെര്‍ട്യൂസ് അനുഭവിക്കാന്‍ അവസരമൊരുക്കി ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ.