April 16, 2024

Login to your account

Username *
Password *
Remember Me

അഞ്ച് ജീവനക്കാരിൽ നിന്ന് 5 കോടിയിലധികം വിറ്റു വരവുള്ള ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് സൈബർ പാർക്ക് കമ്പനി

കോഴിക്കോട്: സൈബർപാർക്കിലെ സ്റ്റാർട്ട് അപ്പ് കമ്പനി കോഡ് ഏയ്സ് ഐടി സൊലൂഷൻസ് വിജയത്തിന്റെ വേറിട്ട പാതയിൽ. 2018ൽ ജിജിൻ, ശരത് എന്നീ രണ്ട് സുഹൃത്തുക്കൾ ചേർന്ന് അഞ്ച് ജീവനക്കാരുമായി ആരംഭിച്ച ഐടി സ്റ്റാർട്ട് അപ് കോഡ് ഏയ്സ് ഐടി സൊലൂഷൻസ്, മൂന്നു വർഷങ്ങൾക്കിപ്പുറം 50 ഉദ്യോഗസ്ഥരും 5 കോടിയിലധികം വിറ്റുവരവിലുമാണ് എത്തി നിൽക്കുന്നത്. ബിരുദ പഠന കാലത്തെ പോക്കറ്റ് മണിക്ക് ഫ്രീലാൻസായി ചെയ്തു തുടങ്ങിയ ജോലിയില്‍ നിന്നായിരുന്നു തുടങ്ങിവച്ച സ്റ്റാർട്ട് അപ് കമ്പനിയിൽ സ്ഥാപകരിലൊരാളായ ജിജിന്റെ കരിയറിന്റെ ഹരിശ്രീ. ഐടി ലോകത്തെ വമ്പൻമാർക്കു മുന്നിൽ പിടിച്ചു നിൽക്കാന്‍ ഈ പങ്കാളിത്തത്തിന്റെ കഠിനാധ്വാനത്തിനു കഴിഞ്ഞു
"സൈബർ പാർക്കിൽ തുടങ്ങിയ മൊബൈൽ ടെൻ എക്സ് എന്ന കുഞ്ഞു ഹബ്ബിൽ നിന്നായിരുന്നു ഇന്ന് കാണുന്ന ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചത്. കഠിനാദ്ധ്വാനം, ടീം വർക്, എന്തും നേടാനുള്ള ആത്മവിശ്വാസം. അതൊക്കെയായിരുന്നു മുന്നോട്ടുള്ള യാത്രയിലെ ഞങ്ങളുടെ വലിയ മൂലധനം. ഈ യാത്രയിൽ വെല്ലുവിളികളും ഏറെയുണ്ടായിരുന്നു. സമ്മർദ്ദങ്ങൾ നിറഞ്ഞ രാപ്പകലുകൾ. ഒരിക്കൽ പോലും വിപണിയിലുള്ള പ്രോഡക്ടിനെ അടിസ്ഥാനമാക്കി അല്ലായിരുന്നു. 80 ശതമാനവും എസ്.ഇ.ഒ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകളാണ് ഞങ്ങൾ കൂടുതലും ആവിഷ്ക്കരിച്ചതും ലോകോത്തര കമ്പനികൾക്കു മുന്നിൽ അവതരിപ്പിച്ചതും. പക്ഷേ വിപണിയിലെയും ഐടി ലോകത്തെയും സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് റിസോഴ്സുകളുടെ അപര്യാപ്തതകൾക്കിടയിലും മുന്നേറാൻ കഴിഞ്ഞു. വർഷത്തിൽ 5 കോടിയിലധികം രൂപയുടെ വിറ്റുവരവ് നേടുന്ന നിലയിലേക്കുള്ള കമ്പനിയുടെ വളർച്ച, ഞങ്ങളുടെ ടീമിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്.’– കോഡ് എയ്സ് ഐറ്റി സൊല്യൂഷൻ എൽ എൽ പി ലിമിറ്റഡ് സിഇഒ ജിജിൻ മോഹൻ പറഞ്ഞു.
" ആഡ് ടെക് ഡെവലപ്മെന്റ്, ഇന്റർനെറ്റ് മാർക്കറ്റിങ്, കണ്ടന്റ് നെറ്റ്–വർക്ക്, മാർക്കറ്റിങ് കണ്സൽട്ടിങ്, പരസ്യ വിപണന തന്ത്രങ്ങൾ എന്നീ ഐടി–ടെക് ലോകത്തിന്റെ പൾസ് അറിയുന്ന സകല മേഖലകളിലും കോഡ് എയ്സ് ഐറ്റി സൊല്യൂഷൻസിനു സാന്നിധ്യമുണ്ട്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം–ഫിറ്റ്നസ്, ലൈഫ് സ്റ്റൈൽ, സാങ്കേതിക വിദ്യ, പേഴ്സണല്‍ ഫിനാൻസ്, വിനോദം എന്നിവയിലും കമ്പനിയുടെ സേവന സന്നദ്ധരായ ടീമുണ്ട്. ഞങ്ങളുടെ വരുമാനത്തിന്റെ 80 ശതമാനവും എസ്‌ഇ‌ഒ അധിഷ്‌ഠിത പ്രോജക്റ്റുകളിൽ നിന്നാണ് ലഭിക്കുന്നത്" കോഡ് എയ്സ് ഐറ്റി സൊല്യൂഷൻ എൽ എൽ പി ലിമിറ്റഡ് സിഒഒ ശരത് കുമാർ പറഞ്ഞു.
ബിസിനസ്–ഐടി സംരംഭങ്ങളുടെ നടുവൊടിച്ച കോവിഡ് മഹാമാരിക്കാലത്തും കോഡ് എയ്സ് ഐറ്റി സൊല്യൂഷൻ തങ്ങളുടെ ബിസിനസ്–തൊഴിൽ ശൃംഖലകളെ വിപുലീകരിച്ചു എന്നതാണ് ഈ കമ്പനിയെ വേറിട്ടു നിർത്തുന്നത്. 5 പേരിൽ തുടങ്ങിയ കമ്പനി ഇന്ന് 50 പേരിൽ എത്തി നിൽക്കുന്നത് ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കമ്പനിയുടെ കരുത്തിന്റെ തെളിവാണ്. ഐടി–ബിസിനസ് രംഗത്ത് പുതിയ അധ്യായമെഴുതിയ കോഡ് ഐടി സൊല്യൂഷൻസ് രണ്ടാം ഘട്ടത്തിലേക്കെത്തുമ്പോൾ അതിന്റെ വേരുകളും വ്യാപിപ്പിക്കുകയാണ്. കോഴിക്കോട് സൈബർ പാർക്ക് ക്യാംപസിലെ ബി വൺ സഹ്യ ബിൾഡിങ്ങിലും ഉടൻ പ്രവർത്തനം ആരംഭിച്ച് കമ്പനി വിപുലീകരിക്കും എന്നാണ് അധികൃതർ നൽകുന്ന വിവരം.
Rate this item
(0 votes)
Last modified on Sunday, 28 November 2021 10:50
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.