July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
എയര്‍പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഡെസ്‌ക് തിരുവനന്തപുരം: യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഓഫ്‌ലൈൻ - ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ "തെളിമ" പദ്ധതിയുമായി എൻഎസ്എസ് ഹയർസെക്കൻഡറി. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിൽ സ്പെഷ്യൽ ക്ളാസുകൾ തുടങ്ങുന്നതാണ് പദ്ധതി.
തിരുവനന്തപുരം: കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
തൃശൂര്‍: കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ചര്‍മ പരിചരണ വിഭാഗത്തില്‍ ഏഴ് തരം സോപ്പുകള്‍ വിപണിയിലിറക്കി.
സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
കൊച്ചി: ജീവതശൈലിക്ക് ഉതകുന്ന രീതിയില്‍ വിവിധ ആനുവിറ്റി പദ്ധതികളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള സൗകര്യവുമായി ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് ഫോര്‍ച്യൂണ്‍ ഗ്യാരണ്ടി പെന്‍ഷന്‍ അവതരിപ്പിച്ചു.
ശത്രുക്കള്‍ രാജ്യം അക്രമിക്കുമ്പോള്‍ ഒളിച്ചോടുന്ന ഭരണാധികാരിയല്ല താനെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലാന്‍സ്കി യുഎസിനെ ഒരിക്കല്‍ കൂടി അറിയിച്ചു. യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെടുത്താമെന്ന യുഎസ് വാഗ്ദാനം നിരസിച്ചുകൊണ്ടാണ് സെലാന്‍സ്കി മറുപടി പറഞ്ഞത്.
കൊട്ടാരക്കര ; (കൊല്ലം) സംസ്ഥാന ത്തെ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ആശ്വാസ് എന്ന പേരില്‍ സൗജന്യ കൗണ്‍സിലിംഗ് പദ്ധതിയുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം.
ഫയലുകള്‍ തീര്‍പ്പാക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യജ്ഞം
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad