ബംഗളൂരു : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി .കെ.എം) കൂൾ ന്യൂ ടൊയോട്ട ഗ്ലാൻസ പുറത്തിറക്കി. ഇന്ത്യയിലെ ഈ സെഗ്മെന്റിൽ ഏറ്റവും കുറഞ്ഞ വിലയുള്ള ടൊയോട്ട വാഹനം എന്ന വിശേഷണവുമായി എത്തുന്ന കൂൾ ന്യൂ ഗ്ലാൻസയുടെ സ്റ്റൈലിഷ്, സ്‌പോർട്ടി രൂപകൽപന മികച്ച മൂല്യം പ്രതീക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമാണ്.
ടൊയോട്ട കിർലോസ്കർ മോട്ടോർ സെയിൽസ് ആൻഡ് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തദാഷി അസസുമ, സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിങ്ങ് വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് എന്നിവരുടെ സാന്നിധ്യത്തിൽ ഗ്ലാൻസ പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. 6.39 ലക്ഷം രൂപ മുതലാണ് ഷോറൂം വില. മാനുവൽ, ഓട്ടോമാറ്റിക് വകഭേദങ്ങളിൽ ലഭ്യമാണ്. 22 കിലോമീറ്ററിലേറെയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന മൈലേജ്. 6 എയർബാഗുകൾ, എബിഎസ്, ഇബി, വിഎസ്‌സി, ഐഎസ്ഒഫിക്‌സ്, ടിഇസിടി ബോഡി, ഹിൽ ഹോൾഡ് കൺട്രോൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്.അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
കാറും ടോയോട്ടയുമായുള്ള കണക്ടിവിറ്റിക്ക് ഒട്ടേറെ ഫീച്ചറുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പൂർണമായും ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് രൂപകൽപന ചെയ്തിട്ടുള്ള പുതിയ ഗ്ലാൻസ ടൊയോട്ടയുടെ പുതിയ ഉപഭോക്താക്കൾക്കും സൗകര്യപ്രദമാണ്. അനായാസമായി ഉപയോഗിക്കാൻ കഴിയുന്ന പുതുതലമുറ ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, ആപ്പിൾ, ആൻഡ്രോയിഡ് സ്മാർട്ട് ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയാണ് പുതിയ ഗ്ലാൻസയുടെ പ്രധാന സവിശേഷതകൾ.
പുതിയ ഗ്ലാൻസയിൽ കരുത്തും മികച്ച ഇന്ധനക്ഷമതയുമുള്ള കെ സീരീസ് എഞ്ചിനാണുള്ളത്. മികച്ച ഡ്രൈവിങ്ങ് അനുഭവം ലഭ്യമാക്കുന്നതിനായി 66 കെ വി പവർ ലഭിക്കുന്ന നവീനവും കാര്യക്ഷമതയുള്ളതുമായ ഗ്യാസോലൈൻ എൻജിൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിലവിലുള്ള ലൈനപ്പിലേക്ക് കുറഞ്ഞ വിലയിൽ രണ്ട് പുതിയ ഗ്രേഡുകളോടെ ഇ (പുതിയത്), എസ് (പുതിയത്),