കൊച്ചി : ഹ്രസ്വ-വീഡിയോ ആപ്പായ ജോഷ്, ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്കായി മാര്‍ച്ച് 23 വരെ സൗത്ത് സൂപ്പര്‍ പാര്‍ട്ടി ആരംഭിക്കുന്നു. റെഡ് എഫ്എം 93.5 മായി സഹകരിച്ച്, തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷാ കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തുകയാണ് സൗത്ത് സൂപ്പര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. നാല് കമ്മ്യൂണികളും അവരുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ആധികാരികത പ്രദര്‍ശിപ്പിക്കുന്നതുമായ ഗാനവും ഉള്ളടക്കങ്ങളും സജ്ജീകരിക്കണം. മികച്ച ഉള്ളടക്കമുള്ള സംസ്ഥാനം വിജയിയായി പ്രഖ്യാപിക്കപ്പെടുകയും 2022 ഏപ്രില്‍ രണ്ടിന് നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സൗത്ത് സൂപ്പര്‍ പാര്‍ട്ടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. വീഡിയോകളുടെ എണ്ണം, വീഡിയോ നിലവാരം, ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷാ വീഡിയോകള്‍ സൃഷ്ടിക്കുന്ന സംസ്ഥാനം എന്നിവയുടെ അടിസ്ഥാനത്തില്‍, കാംപയിനിന്റെ അവസാനമാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. സ്‌കോറുകള്‍ ദിവസേന പുറത്തുവരും.
മത്സരത്തിന്റെ ഭാഗമായി തമിഴ് തലൈവാസ്, മലയാളി ജംഗ്ഷന്‍, സിരിഗന്നട, തെലുങ്ക് മിര്‍ച്ചീസ് എന്നിങ്ങനെ നാല് ടീമുകളായി തിരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ളുവന്‍സര്‍മാരില്‍ ചിലരും സംസ്ഥാന ടീം ലീഡര്‍മാരുമാണ് ഇവന്റില്‍ പങ്കെടുക്കുന്നത്. അഖില്‍ സിജെ, ദിവിന്‍ പി, മീനു ലക്ഷ്മി, സാന്ദ്ര എന്നിവരാണ് കേരളത്തില്‍ നിന്നും പങ്കെടുക്കുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുടെയും സെലിബ്രിറ്റികളുടെയും പ്രതിഭകളുടെയും സമ്മേളനമാണ് സൗത്ത് സൂപ്പര്‍ പാര്‍ട്ടി. വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന വ്യത്യസ്തതരം ഉള്ളടക്കങ്ങളെക്കുറിച്ച് ധാരണ നല്‍കുന്നതിനും ഈ ഇവന്റ് ഇന്‍ഫ്ളുവന്‍സര്‍മാരെ സഹായിക്കും. കണ്ടന്റ് ക്രിയേറ്റര്‍മാരെ അവരുടെ കമ്മ്യൂണിറ്റികള്‍ ഇഷ്ടപ്പെടുന്ന ആവേശകരവും വിനോദപ്രദവുമായ ഉള്ളടക്കം പങ്കിടാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പ്രാദേശിക കണക്ഷനുകള്‍ കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റെഡ് എഫ്എമ്മുമായി സഹകരിക്കുന്നതിലൂടെ, കണ്ടന്റ് ക്രിയേറ്റര്‍മാരെ അവരുടെ പ്രേക്ഷകരെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും പ്രോത്സാഹിപ്പിച്ചുകൊണ്ട് അത് രസകരമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു - ജോഷ്, ക്രിയേറ്റര്‍ ആന്‍ഡ് കണ്ടന്റ് ഇക്കോസിസ്റ്റം മേധാവി സുന്ദര്‍ വെങ്കിട്ടരാമന്‍ പറഞ്ഞു.
റെഡ് എഫ്എമ്മില്‍ പുതിയ ഫോര്‍മാറ്റുകളും നൂതനമായ ഉള്ളടക്കവും സൃഷ്ടിക്കാന്‍ ഞങ്ങള്‍ എപ്പോഴും ഉത്സുകരാണ്. ജോഷ് ടീമിനൊപ്പം സൗത്ത് സൂപ്പര്‍ പാര്‍ട്ടി എന്ന പ്രോജക്റ്റ് വിജയകരമായി സമാരംഭിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. റേഡിയോയുടെയും ഡിജിറ്റലിന്റെയും ശക്തിയുടെ ഉചിതമായ ഉദാഹരണമാണ് സൗത്ത് സൂപ്പര്‍ പാര്‍ട്ടി. ഒപ്പം നൂതനവഴികള്‍ പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു. ഇവയെ ഫണ്‍-ഒ-വേഷന്‍ എന്ന് വിളിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. സമീപഭാവിയില്‍ ഇത്തരം കൂടുതല്‍ രസകരമായ വിനോദങ്ങളുമായി ഞങ്ങള്‍ മുന്നോട്ടുവരും-റെഡ് എഫ്എം സിഒഒ നിഷ നാരായണന്‍ പറഞ്ഞു.