കൊച്ചി: ഗോദ്റെജ് ആന്ഡ് ബോയ്സിന് കീഴിലുള്ള മുന്നിര ഫര്ണിച്ചര് സൊല്യൂഷന്സ് ബ്രാന്ഡായ ഗോദ്റെജ് ഇന്റീരിയോ, മാറ്റ്റെസ്സ് വിഭാഗത്തില് അടുത്ത 5 വര്ഷത്തേക്ക് ലക്ഷ്യമിടുന്നത് 20 ശതമാനം വാര്ഷിക വളര്ച്ചാ നിരക്ക്. ഇതിനായി മാറ്റ്റെസ്സുകളുടെ ഉത്പന്ന നിര വര്ധിപ്പിക്കും. അടുത്ത വര്ഷം ഈ വിഭാഗത്തില് എട്ട് പുതിയ ഉല്പ്പന്നങ്ങള് അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതൊടൊപ്പം സോഫാ ബെഡ്്, കിടക്ക ബേസുകള്, ആരോഗ്യകരമായ ഇരിപ്പുവശങ്ങളെ സഹായിക്കുന്ന മറ്റു ഉപകരണങ്ങള് എന്നിങ്ങനെ അനുബന്ധ വിഭാഗങ്ങളിലും വിപുലീകണമുണ്ടാവും.
ഗോദ്റെജ് ഇന്റീരിയോയുടെ പഠനമനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല് ഉറക്കക്കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.93 ശതമാനം ഇന്ത്യക്കാരും ഉറക്കക്കുറവുള്ളവരാണെന്നും രാത്രിയില് 8 മണിക്കൂറില് താഴെ മാത്രം ഉറങ്ങുന്നവരാണെന്നും പഠനത്തില് പറയുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് തങ്ങളുടെ ജോലിയെ ബാധിക്കുന്നുവെന്ന് 58 ശതമാനം പേര് അഭിപ്രായപ്പെട്ടു. കോവിഡിനെ തുടര്ന്ന് ആളുകള് വീടുകളില് തന്നെ കഴിയുന്നത് ഗാഡ്ജെറ്റുകളുടെ ഉപയോഗത്തില് ഗണ്യമായ വര്ധനവ് ഉണ്ടാക്കുകയും, ഈ വര്ധനവ് നല്ല നിലവാരമുള്ള ഉറക്കത്തിന് കടുത്ത തടസമായി മാറുകയും ചെയ്തിട്ടുണ്ട്. ഈ ആവശ്യം മനസിലാക്കിയാണ് ആളുകളെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മാറ്റ്റെസ്സ് വിഭാഗം ഗോദ്റെജ് ഇന്റീരിയോ വികസിപ്പിക്കുന്നത്.
അടുത്തിടെയുള്ള റിപ്പോര്ട്ടുകള് പ്രകാരം കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ ഇന്ത്യയുടെ മാറ്റ്റെസ്സ് വിപണി 11% വാര്ഷിക വളര്ച്ചാ നിരക്ക് നേടിയതായി ഗോദ്റെജ് ഇന്റീരിയോ സീനിയര് വൈസ് പ്രസിഡന്റ് (ബി2സി) സുബോധ് മേത്ത പറഞ്ഞു. ഇന്ത്യയിലെ മാറ്റ്റെസ്സ് വിഭാഗം 12,000-13,000 കോടിയായാണ് കണക്കാക്കപ്പെടുന്നത്. അതില് 40 ശതമാനം ആധിപത്യം സംഘടിത വിഭാഗത്തിനാണ്. ഗോദ്റെജ് ഇന്റീരിയോ, അടുത്ത വര്ഷം എട്ട് പുതിയ ഉല്പ്പന്നങ്ങള് അവതരിപ്പിക്കാന് പദ്ധതിയിടുന്നുവെന്നും അദ്ദേഹം അറിയിച്ചു.