March 21, 2023

Login to your account

Username *
Password *
Remember Me

സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആദ്യത്തെ കരിയർ ഡേയുമായി ആമസോൺ

amazon amazon
തിരുവനന്തപുരം : സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആദ്യമായി കരിയർ ഡേ സംഘടിപ്പിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. വെർച്വലായി നടത്തുന്ന ഈ പരിപാടിയിൽ, ആമസോൺ ഏങ്ങനെ രസകരമായ ജോലിസ്ഥലമാകുന്നതെന്നും പ്രവർത്തന രീതികൾ എങ്ങനെയാണെന്നും 21-ാം നൂറ്റാണ്ടിൽ ഇന്ത്യയെ അതിന്റെ യഥാർത്ഥ സാധ്യതകളിലേയ്ക്ക് കൊണ്ടുപോകാൻ കമ്പനി പ്രതിഞ്ജാബദ്ധതയോടെ എങ്ങനെ ഉറച്ചുനിൽക്കുന്നു എന്നുമെല്ലാം പങ്കുവെയ്ക്കാൻ ആമസോൺ നേതൃത്വത്തെയും ജീവനക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്നു .
നിലവിൽ രാജ്യത്തെ 35 നഗരങ്ങളിലായി 8000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ആമസോൺ പ്രഖ്യാപിച്ചു. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, കസ്റ്റമർ സർവീസ്, ഓപറേഷൻ റോളുകൾ എന്നീ മേഖലകളിലാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
സ്വന്തം കരിയർ അനുഭവവും തൊഴിൽ അന്വേഷകർക്കുള്ള ഉപദേശവും പങ്കുവെക്കുന്നതിനൊപ്പം ആമസോൺ സിഇഒ ആൻഡി ജാസ്സിയുമായി ചാറ്റ് ഉൾപ്പെടെയുള്ള രസകരവും വിജ്ഞാനപരവുമായ സെഷനുകളായിരിക്കും കരിയർ ഡേയിൽ അവതരിപ്പിക്കുന്നത്. ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റും ആമസോൺ ഇന്ത്യയുടെ മേധാവിയുമായ അമിത് അഗർവാൾ ഉദ്ഘാടനത്തിന് മുഖ്യപ്രഭാഷണം നടത്തും, തുടർന്ന് ' ലൈഫ് അറ്റ് ആമസോൺ', എന്ന ആമസോണിന്റെ ജോലിസ്ഥല രീതികളെകുറിച്ചും, അവ ജോലി ചെയ്യാൻ മികച്ച സ്ഥലമാക്കി ആമസോണിനെ ഏങ്ങനെ മാറ്റുന്നു എന്നതിനെകുറിച്ചുമൊക്കെ ആമസോൺ മേധാവികളുമായും ജീവനക്കാരുമായും പാനൽ ചർച്ചകൾ നടത്തും.
പരിപാടിയുടെ ഭാഗമായി ആഗോള തലത്തിലും ഇന്ത്യയിൽ കേന്ദ്രീകരിച്ചുമുള്ള നിരവധി സെഷനുകൾക്ക് പുറമേ, 140 ആമസോൺ റിക്രൂട്ടർമാർ രാജ്യത്തൊട്ടാകെയുള്ള തൊഴിലന്വേഷകർക്കായി സൗജന്യമായി 2000 വ്യക്തിഗത തൊഴിൽ പരിശീലന സെഷനുകൾ നടത്തും. ശരിയായ ജോലി ലഭിക്കാൻ, എങ്ങനെ ഫലപ്രദമായി തൊഴിലന്വേഷണം നടത്തണം, എങ്ങനെ റെസ്യൂമെ തയ്യാറാക്കാം, അഭിമുഖത്തെ നേരിടാനുള്ള നുറുങ്ങുകൾ എന്നിവയെക്കുറിച്ച് റിക്രൂട്ട് ചെയ്യുന്നവർ ഉദ്യോഗാർത്ഥികൾക്ക് പറഞ്ഞു നൽകും.
"ഉപഭോക്താക്കളിലൂടെ വൻതോതിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരം ആമസോണിനെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ കരിയർ മെച്ചപ്പെടുത്തുന്നതിനുള്ളൊരു ഇടമാക്കി മാറ്റുന്നു," ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റും ആമസോൺ ഇന്ത്യയുടെ തലവനുമായ അമിത് അഗർവാൾ പറഞ്ഞു. “ആമസോണിയൻസിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ ഇന്നോവേഷനുകൾ ഒരാളുടെ ദൈനംദിന ജീവിതത്തെയും ഉപജീവനത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കാണുന്നതിൽ വളരെയധികം സന്തോഷമുണ്ട്, അത്രയധികം ഉപഭോക്താക്കളും ബിസിനസ്സുകളും ഞങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയെ ഡിജിറ്റലായി പരിവർത്തനം ചെയ്യുന്നതിന്, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അവസരത്തിൽ ഞങ്ങളോടൊപ്പം ചേരാൻ ഊർജ്ജസ്വലരായ ഉദ്യോഗാർത്ഥികളെ തേടുകയാണ് ഞങ്ങളിപ്പോൾ. ഈ കരിയർ ഡേയിലൂടെ, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ദീർഘകാല പ്രതിജ്ഞാബദ്ധതയും ആതിന്റെ പാരമ്പര്യത്തെ ശാക്തീകരിക്കാനും സജീവമാക്കാനുമുള്ള തൊഴിൽ അവസരങ്ങളും ഞങ്ങൾ മുന്നോട്ടുവെയ്ക്കുകയാണ്.”
എഞ്ചിനീയറിംഗ്, അപ്ലൈഡ് സയൻസ്, ബിസിനസ് മാനേജ്മെന്റ്, സപ്ലേ ചെയിൻ, ഓപ്പറേഷൻസ്, ഫിനാൻസ്, എച്ച്ആർ മുതൽ അനലിറ്റിക്സ് വരെ, കോണ്ടെന്റ് ക്രിയേഷൻ, മാർക്കറ്റിംഗ്, റിയൽ എസ്റ്റേറ്റ്, കോർപ്പറേറ്റ് സെക്യൂരിറ്റി, വീഡിയോ, സംഗീതം തുടങ്ങി നിരവധി മേഖലകളിലായ് ഒരു ലക്ഷത്തിലധികം പ്രഫഷണലുകളാണ് ഇന്ന് ആമസോണിൽ ജോലി ചെയ്യുന്നത്. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും നവീകരണം സൃഷ്ടിക്കുന്ന ഇന്ത്യൻ പ്രതിഭകൾ ആമസോണിന്റെ രണ്ടാമത്തെ വലിയ സാങ്കേതിക കേന്ദ്രമായി ഇന്ത്യയെ മാറ്റി.
ആധുനികമായ ഡിജിറ്റൽ ഇന്ത്യയെന്ന സർക്കാരിന്റെ സ്വപ്നമാണ് ആമസോൺ നടപ്പിലാക്കുന്നത്. രാഘവ റാവു, ആമസോൺ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഫിനാൻസ് ആൻഡ് ഇന്ത്യ സിഎഫ്ഒ, പുനീത് ചന്ദോക്, എ.ഐ.എസ്.പി.എലിന്റെയും എഡബ്ല്യൂഎസ് ഇന്ത്യ ആന്റ് സൗത്ത് ഏഷ്യയുടെയും കൊമേർഷ്യൽ ബിസിനസിന്റെ പ്രസിഡന്റ്, മഹീന്ദ്ര നെരൂർക്കർ, ആമസോൺ പേ ഇന്ത്യയുടെ സിഇഒ എന്നിവരുൾപ്പെടെയുള്ള പാനലുമായി പരിപാടിയിൽ നടക്കുന്ന ചർച്ചയിലൂടെ, ഇന്ത്യയിൽ അതിവേഗം വളരുന്ന ആമസോണ്ന്റെ മൂന്ന് ബിസിനസ് മേഖലകളായ ഇ-കൊമേഴ്സ്, ഫിനാൻഷ്യൽ സർവീസസ്, വെബ് സർവീസസ് എന്നിവയുടെ ഭാവി തലങ്ങൾ ആമസോൺ പങ്കുവയ്ക്കും. ചെറിയ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം ആമസോൺ സൃഷ്ടിക്കുന്ന തൊഴിൽ അവസരങ്ങളെക്കുറിച്ച് സംസാരിക്കുന്ന APAC, MENA & LATAM, കസ്റ്റമർ ഫുൾഫിൽമെന്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അഖിൽ സക്സേനയുമായുള്ള ഒരു ചാറ്റും ഈ പരിപാടിയിൽ ഉണ്ടാകും.
ആവേശകരമായ മറ്റ് പാനൽ ചർച്ചകളിലൂടെ, പങ്കെടുക്കുന്നവർക്ക് ആമസോൺ ജീവനക്കാരിൽ നിന്ന് അവരുടെ കരിയറിൽ വന്ന മാറ്റങ്ങൾ, നൂതനമായ കണ്ടുപിടുത്തങ്ങൾ, പരിവർത്തനവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിലെ പ്രവർത്തനം, ജോലിസ്ഥലത്തെ ആദ്യ ദിവസം എന്ന പ്രതീതിയിൽ ഓരോ പ്രവർത്തന ദിവസങ്ങളും മാറുന്ന തനതായ ആമസോൺ രീതികൾ എന്നിവയെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയും ചെയ്യും.
ഇതുവരെ ഇന്ത്യയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ച ആമസോൺ, 2025 ആകുമ്പോഴേക്കും ഇന്ത്യയിൽ 20 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നതാണ്. രാജ്യമെമ്പാടും കൂടുതൽ തൊഴിലവസരങ്ങളും നൈപുണ്യമുള്ള സംരംഭങ്ങളും സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഗവൺമെന്റിന്റെ ഒപ്പം ആമസോണും പ്രവർത്തിക്കും.
ആമസോൺ റിക്രൂട്ടർമാരുമായുള്ള സൗജന്യമായ വ്യക്തിഗത തൊഴിൽ പരിശീലന സെഷനുകൾ സെപ്റ്റംബർ 16, 17 എന്നീ രണ്ട് ദിവസങ്ങളിലായി നടത്തും.
ആമസോൺ കരിയർ ഡേ സെപ്റ്റംബർ 16-ന് രാവിലെ 10:00-ന് ആരംഭിക്കും.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:03
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.