തിരുവനന്തപുരം: കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോവയില്‍ സാന്നിദ്ധ്യമുള്ള ആഗോള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കമ്പനിയായ ടാന്‍ജന്‍ഷ്യ കേരളത്തിലെ സൈക്ലോയിഡ്‌സ് ടെക്‌നോളജീസും കാനഡയിലെ സൈക്ലോയിഡ്‌സ് ഐഎന്‍സിയും ഏറ്റെടുക്കാന്‍ ധാരണയില്‍ ഒപ്പുവച്ചു. സൈക്ലോയിഡ്‌സ് കൂടി എത്തുന്നതോടെ ഓഫ്-ഷോര്‍ ഉല്‍പ്പന്ന വികസനത്തിനും ക്ലയന്റ് ഡെലിവറി സെന്ററുകള്‍ക്കുമായി പുതിയ കഴിവുകള്‍ നേടിക്കൊണ്ട് പുതിയ ആശയങ്ങള്‍ അഭിവൃദ്ധിപ്പെടുത്താന്‍ പ്രാപ്തമാക്കുകയും ടാന്‍ജന്‍ഷ്യ ടീമിന് ഇരട്ടി കരുത്തേകുകയും ചെയ്യും. ആഗോള ഉപഭോക്തൃ അടിത്തറയെ പിന്തുണയ്ക്കാന്‍ മാത്രമല്ല, ഇന്ത്യയിലെ വളരുന്ന ഉപഭോക്താക്കളുടെ അടിത്തറയെ പിന്തുണയ്ക്കാനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിക്ഷേപിക്കാനും വിപുലീകരിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ടാന്‍ജന്‍ഷ്യ സിഇഒ വിജയ് തോമസ് പറഞ്ഞു. പുതിയതായി സംയോജിക്കുന്ന കരുത്തിനൊപ്പം ആഗോള തലത്തില്‍ 100ലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതിയുണ്ട്.
ബിഎംഡബ്ല്യു കാനഡ, ട്യൂണ്‍ പ്രൊട്ടക്റ്റ് (എയര്‍ ഏഷ്യ സംരംഭം), ഹോസ്പിറ്റല്‍ കോര്‍പറേഷന്‍ ഓഫ് അമേരിക്ക തുടങ്ങിയ സ്ഥാപനങ്ങളുമായി കരാര്‍ ഉള്ള കേരളം കേന്ദ്രീകരിച്ചുള്ള ആദ്യ ഐടി കമ്പനിയാണ് സൈക്ലോയിഡ്‌സ്. എച്ച്‌സിഎയുടെ ലോകത്തെ ആദ്യ മൊബൈല്‍ ഹാര്‍ട്ട്ബീറ്റ് ഡെവലപ്‌മെന്റ് സെന്റര്‍ സൃഷ്ടിച്ചത് സൈക്ലോയിഡ്‌സാണ്. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, സിടിഎസ്, ഹിറ്റാച്ചി എന്നിവരുടെ കരാറുകള്‍ നേടുകയും ചെയ്തു.
കാനഡ, ഇന്ത്യ, യുഎസ് എന്നിവിടങ്ങളിലെ സാന്നിദ്ധ്യത്തിലൂടെ 'ആഗോളമായി ചിന്തിച്ച്, പ്രാദേശികമായി പ്രവര്‍ത്തിക്കുക' എന്ന ഡെലിവറി മോഡല്‍ സ്വീകരിക്കാന്‍ ടാന്‍ജന്‍ഷ്യയ്ക്കു സാധ്യമാകുന്നു. ലോകമൊട്ടാകെയായി ഇപ്പോള്‍ ടാന്‍ജന്‍ഷ്യയ്ക്കു 1000ത്തിലധികം ഉപഭോക്താക്കളുണ്ട്. 30തിലധികം രാജ്യങ്ങളിലായി 13 ഫോര്‍ച്ച്യൂണ്‍500 ഉപഭോക്താക്കളും ഇതില്‍ ഉള്‍പ്പെടുന്നു.ടാന്‍ജന്‍ഷ്യയുടെ ഉടമസ്ഥതയിലുള്ള ടാന്‍ജന്‍ഷ്യ ഗേറ്റ്‌വേ, ടാന്‍ജന്‍ഷ്യ ഇന്റലിജന്റ് ഓട്ടോമേഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും ലോകമൊട്ടാകെയായി 10 ബില്ല്യന്‍ യുഎസ് ഡോളറിലധികം തുകയുടെ ഇടപാടു നടത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലര്‍, ഏറ്റവും വലിയ അപ്ലയന്‍സസ് ഉല്‍പ്പാദകര്‍, വലിയ ബിവറേജ് ആല്‍ക്കഹോള്‍ വിതരണക്കാര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
എല്ലാ അവകാശികള്‍ക്കും നല്ലൊരു നാളെ വാഗ്ദാനം ചെയ്യുന്നതാണ് ലയനം. ടാന്‍ജന്‍ഷ്യയുമായുള്ള ലയനം ഒരു സംരംഭക മനോഭാവത്തിന്റെയും പരസ്പര പൂരക നൈപുണ്യത്തിന്റെയും യോജിപ്പാണെന്നും ഈ ഏറ്റെടുക്കലിലൂടെ, സൈക്ലോയിഡിലെ ജീവനക്കാരും ക്ലയന്റുകളും പങ്കാളികളും ഒരു വലിയ പ്രവര്‍ത്തന ശൃംഖലയുടെ ഭാഗമാകുകയും റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി2ബി എന്നിവയ്ക്ക് ചുറ്റുമുള്ള ലോകപ്രശസ്ത ടാന്‍ജന്‍ഷ്യ പരിഹാരങ്ങള്‍ പ്രാപ്യമാക്കാനും സാധിക്കുമെന്ന് സൈക്ലോയിഡ്‌സ് മുന്‍ സിഇഒയും ടാന്‍ജന്‍ഷ്യ സ്ട്രാറ്റജിക് ഗ്രോത്ത് എസ്‌വിപിയുമായ എ.ആര്‍. അനില്‍ പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ സാന്നിധ്യം സാങ്കേതികവിദ്യയുടെ മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകതയിലേക്ക് പരിവര്‍ത്തനം ചെയ്യാനും സംഭാവന നല്‍കാനും ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ തുറന്നു. ഇത് കേരളത്തിലോ ഗോവയിലോ ഇന്ത്യയിലോ മാത്രമായി പരിമിതപ്പെടുന്നില്ല, തൊഴിലിലൂടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വിപുലമാകുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ടാന്‍ജന്‍ഷ്യയുടെ കടലാസ് രഹിത പ്രചാരണത്തിന്റെ ഭാഗമായി ഈ വര്‍ഷം 'കടലാസ് ഇടപാടുകളില്‍ നിന്നും കടലാസ് മാറ്റുക' എന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ടാന്‍ജന്‍ഷ്യ. ബിസിനസുകളില്‍ നിന്നും കടലാസ് ജോലികള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. പകര്‍ച്ചവ്യാധി പല പ്രസ്ഥാനങ്ങളെയും ഡിജിറ്റലിലേക്ക് മാറ്റി. ഇത് പുതിയ സ്വാഭാവികതയാകുന്നു. ഈ സാഹചര്യത്തിലാണ് കടലാസ് ഇടപാടുകളില്‍ നിന്നും കടലാസ് ഒഴിവാക്കി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കി ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ച് സമയവും പണവും വിഭവങ്ങളും ലാഭിക്കാനായി ബോധവല്‍ക്കരണം നടത്തുന്നത്.സൈക്ലോയിഡുകളുടെ ഏറ്റെടുക്കല്‍ ഈ ദൗത്യത്തിന് കൂടുതല്‍ കരുത്തു പകരും.