April 20, 2024

Login to your account

Username *
Password *
Remember Me

യു എസ് ടി സ്ഥാപനമായ സൈബർപ്രൂഫിന്റെ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററിന് ക്രെസ്റ്റ് അക്രെഡിറ്റേഷൻ

cyberproof cyberproof
തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിന്റെ ഭാഗമായുള്ള സൈബർപ്രൂഫിന്റെ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററിന് (എസ് ഓ സി) ക്രെസ്റ്റ് അക്രെഡിറ്റേഷൻ ലഭിച്ചു. ഇൻഫർമേഷൻ സെക്യൂരിറ്റി മേഖലയിൽ ആഗോളതലത്തിൽ അംഗീകാരമുള്ള അക്രെഡിറ്റേഷൻ സ്ഥാപനമാണ് ക്രെസ്റ്റ്. സെക്യൂരിറ്റി, സർവീസ് മാനേജ്‌മെന്റ് പ്രവർത്തന മേഖലകളിൽ സൈബർപ്രൂഫിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ക്രെസ്റ്റിന്റെ എസ് ഓ സി അക്രെഡിറ്റേഷൻ.
കമ്പനികളിൽ ഓൺ-സൈറ്റ് ഇൻസ്‌പെക്ഷനുകൾ നടത്തി കൃത്യമായ അവലോകനങ്ങളിലൂടെയാണ് ക്രെസ്റ്റ് തങ്ങളുടെ അക്രെഡിറ്റേഷൻ പ്രക്രിയ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തുള്ള സൈബർപ്രൂഫ്‌ സെക്യൂരിറ്റി ഓപ്പറേഷൻസ് സെൻററിൽ ഓൺ-സൈറ്റ് അവലോകങ്ങളും പഠനങ്ങളും നടത്തിയാണ് അക്രെഡിറ്റേഷനു യോഗ്യമാണോ എന്ന് പരിശോധച്ചത്.
"ക്രെസ്റ്റിന്റെ എസ് ഓ സി സെർട്ടിഫിക്കേഷൻ ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സൈബർപ്രൂഫ് ജീവനക്കാരുടെ മികവിന് ലഭിച്ച പുരസ്ക്കാരം കൂടിയാണിത്. സെക്യൂരിറ്റി സംബന്ധമായ കാര്യങ്ങളിൽ പ്രവർത്തന മികവ് പുലർത്തുന്ന സൈബർപ്രൂഫ്‌, ഞങ്ങളുടെ ഉപയോക്താക്കൾക്ക് നൽകി വരുന്ന ഒന്നാംകിട സേവനങ്ങൾക്കുള്ള അംഗീകാരമാണ് ക്രെസ്റ്റ് എസ് ഓ സി അക്രഡിറ്റേഷൻ," എന്ന് സൈബർപ്രൂഫ്‌ പ്രസിഡണ്ടും ചീഫ് സൈബർ ഓഫീസറുമായ യുവാൽ വോൾമാൻ പറഞ്ഞു.
സൈബർ ആക്രമണങ്ങളെ കണ്ടെത്തുകയും പ്രതിരോധമൊരുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ മുഖമുദ്രയാണ് അതിന്റെ മികച്ച സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ. സൈബർപ്രൂഫിലെ സ്വതന്ത്രമായ അവലോകനത്തിലൂടെ ആ സ്ഥാപനത്തിലെ മികച്ച എസ് ഓ സി സേവനങ്ങൾ വിലയിരുത്തി ഉറപ്പു വരുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു," എന്ന് ക്രെസ്റ്റ് എസ് ഓ സി പ്രെസിഡണ്ട് ഇയാൻ ഗ്ലോവർ അഭിപ്രായപ്പെട്ടു.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:06
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.