Login to your account

Username *
Password *
Remember Me

അമ്പരപ്പിക്കുന്ന വിലക്കുറവിൽ എച്ച്.പി ഒമെൻ ജിഫോഴ്‌സ്‌ ആർ ടി എക്സ് 3060

HP Omen GeForce RTX3060 at surprisingly low prices HP Omen GeForce RTX3060 at surprisingly low prices
കൊച്ചി: ഗെയിമിങ് സ്‌പേസിൽ ഏറ്റവും പുതിയ അഞ്ചാം തലമുറ എ.എം.ഡി പ്രൊസസർ അടങ്ങിയ ഒമെൻ 15 അവതരിപ്പിച്ച് എച്ച്.പി. ശക്തമായ എ എം ഡി റൈസൺ 5000 സീരീസ് പ്രോസസർ, റേഡിയോൺ ഗ്രാഫിക്‌സ്, എൻവീഡിയ ജിഫോഴ്‌സ്‌ ആർ ടി എക്‌സ് 3060 ആർക്കിടെക്‌ചറിൽ നിന്നുള്ള 6 ജി.ബി ജി ഡി ഡി ആർ 6 ഡെഡിക്കേറ്റഡ് ഗ്രാഫിക്‌സ്, ചൂട് നിയന്ത്രണത്തിനായി ടെമ്പസ്റ്റ് കൂളിംഗ് എന്നിങ്ങനെ നിരവധി സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചിട്ടുള്ളതിനാൽ ഇത് മികച്ച പ്രകടനം ഉറപ്പ് നൽകുന്നു.
16.6-ഇഞ്ച് ഡയഗണൽ എഫ്.എച്ച്.ഡി , മൈക്രോ-എഡ്‌ജ്‌, 1920*1080 റെസൊല്യൂഷൻ ഉറപ്പ് നൽകുന്ന ആന്റി ഗ്ലെയർ ബെസൽ ഡിസ്‌പ്ലേയോടൊപ്പം ഒപ്പം ഡ്യുവൽ സ്പീക്കർ , ബി ആൻഡ് ഒ ഓഡിയോ എന്നിവ ചേർന്ന് സമാനതകളില്ലാത്ത ഗെയിമിംഗ് അനുഭവമാണ് ഒമെൻ ജിഫോഴ്‌സ്‌ ആർ ടി എക്സ് 3060 നൽകുന്നത് .
മൾട്ടി സൂപ്പർസ്പീഡ് യു എസ് ബി ടൈപ്പ് സി പോർട്ട്, സ്ലീപ്പ്ചാർജ് പിന്തുണയ്ക്കുന്ന സൂപ്പർസ്പീഡ് യു എസ്ബി ടൈപ്പ് എ പോർട്ട്, രണ്ട് സൂപ്പർസ്പീഡ് ടൈപ്പ് എ യുഎസ്ബി പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ട്, മിനി ഡിസ്‌പ്ളേ പോർട്ട്, ഹെഡ് ഫോൺ /മൈക്രോഫോൺ കോംബോ എന്നിവയുൾപ്പെടെ വിപുലമായ പോർട്ടുകൾ പ്ലഗ് ചെയ്ത് പ്ലേ ചെയ്യാം. ആർ ജി ബിയോട് കൂടിയ ഫുൾ-സൈസ് ബാക്ക്‌ലിറ്റ് കീബോർഡും മൾട്ടി ടച്ച് പിന്തുണയുള്ള എച്ച് പി ഇമേജ് പാഡും ഒമെൻ വാഗ്ദാനം ചെയ്യുന്നു
ഫാസ്റ്റ് ചാർജിംഗ് (45 മിനിറ്റിനുള്ളിൽ 0-50%) സാധ്യമാക്കുന്ന ലിഥിയം അയൺ ബാറ്ററി എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് നിലനിർത്തുന്നു .
വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എ.എം.ഡി റൈസൻ 7 പ്രോസസർ 4.4 ജി എച്ച് ഇസഡ് വരെ വേഗത വാഗ്ദാനം ചെയ്യുന്നു, കൂടാതെ 16 എം ബി എൽ 3 കാഷെയുമുണ്ട്. 1ടി.ബി എസ് എസ് ഡി സ്റ്റോറേജും 16 ജി.ബി ഡി ഡി ആർ 4 3200 എസ് ഡി റാമും ലഭ്യമാണ്. മൈക്ക സിൽവർ നിറത്തിൽ പുതിയ എച്ച്.പി ഒമെൻ 15 ലഭ്യമാണ്, 2.37 കിലോഗ്രാം ഭാരമാണുള്ളത്.
ശ്രദ്ധേയമായ സ്പെസിഫിക്കേഷനുകളോടു കൂടിയ ഒമെൻ 15 ഇപ്പോൾ 112,990 രൂപയ്ക്ക് ലഭ്യമാണ്. ആകർഷകമായ ആനുകൂല്യങ്ങളാണ് എച്ച്.പി ഇന്ത്യ ഈ ഉത്സവ സീസണിൽ ഒമെൻ 15-ൽന് പ്രഖ്യാപിച്ചിട്ടുള്ളത് . 2022 ജനുവരി 31-നുള്ളിൽ വാങ്ങുന്നവർക്ക് രണ്ട് വർഷത്തെ അധിക വാറന്റി (12,999/- രൂപ വിലയുള്ളത്) വെറും 2499/- രൂപയ്ക്കും മൂന്ന് വർഷത്തെ പ്രൊട്ടജന്റ് ആന്റിവൈറസ് സബ്‌സ്‌ക്രിപ്‌ഷനും സൗജന്യ എച്ച്. പി വയർലെസ് മൗസും ലഭിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Popular News

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപ…

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങി

Jan 10, 2022 230 അന്താരാഷ്ട്രം Pothujanam

ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ സുപ്രധാന മേഖലയില്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങി. ദ്വീപ് രാഷ്ട്രത്തിന്‍റെ വിക...

Latest Tweets

🔥 Introducing New Niche at Exhibz 🔥 #Exhibz Our Event Conference #WordPress theme based on #wpeventin plugin come… https://t.co/Eq6Vm8QZvC
We always try to keep ourselves upgraded in terms of modern technology and push our team members to acquire new ski… https://t.co/lOhmnhLPaq
RT @AP: Facebook and its Instagram and WhatsApp platforms are suffering an outage. The company said it was “aware that some people are havi…
Follow Themewinter on Twitter