September 16, 2025

Login to your account

Username *
Password *
Remember Me
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കാണാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സന്ദര്‍ശകര്‍ക്കൊപ്പം ചെലവിട്ടത് ഒരു മണിക്കൂറിലേറെ.
സര്‍ക്കാരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന മേളയ്ക്ക് കനകക്കുന്നില്‍ വമ്പിച്ച സ്വീകരണം.
കൊച്ചി : കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ വെര്‍ട്യൂസ് അനുഭവിക്കാന്‍ അവസരമൊരുക്കി ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ.
പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ആദ്യ മുറകള്‍ പകര്‍ന്നു നല്‍കുകയാണ് കനകക്കുന്നിലെ പോലീസ് സ്റ്റാളിലെ പ്രത്യേക പരിശീലനം ലഭിച്ച വനിത സിവില്‍ പോലീസ് ഓഫീസര്‍മാര്‍.
ജില്ലയില്‍ ഇന്ന്(മെയ് 30) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.
കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യ ഭംഗിയുടെ ചെറുപതിപ്പ് തിരുവനന്തപുരത്ത് കനകക്കുന്നില്‍ സന്ദര്‍കര്‍ക്കായി തയാറാക്കിയാണ് വനം-വന്യജീവി വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ പങ്കാളിത്തമുറപ്പാക്കിയത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണനമേള ജനഹൃദയം കീഴടക്കി മുന്നേറുന്നു.
അഗ്‌നിരക്ഷാ പ്രവര്‍ത്തകരുടെ സാഹസികതയും വെല്ലുവിളികളും അടുത്തറിഞ്ഞ് കമാന്‍ഡോ ബ്രിഡ്ജിലൂടെയും ബര്‍മാ ബ്രിഡ്ജിലൂടെയുമുള്ള യാത്ര കാണികള്‍ക്ക് ഹരമാകുന്നു. കനകക്കുന്നിലെ അഗ്‌നിരക്ഷാ സേനയുടെ സ്റ്റാളിലും അക്ടിവിറ്റി ഏരിയയിലുമാണ് ഇതിന് അവസരം ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
തിരുവനന്തപുരം: പൂജപ്പുര ജയിലിനു മുന്നിൽ വാർത്ത റിപ്പോർട്ടുചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കകയും ട്രൈപോഡുകൾ തകർക്കുകയും ചെയ്‌ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.