June 13, 2026

Login to your account

Username *
Password *
Remember Me
സമാപനം സാമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: 2018 മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രവേശനോത്സവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തന്നെ അക്ഷര ലോകത്തേയ്ക്കും കൈപിടിച്ചു കയറ്റി.
ക്വസ്റ്റ് ഗ്ലോബൽ 25-ാം വാ൪ഷികം ഓരോ ജീവനക്കാരുടെയും പേരിൽ 25 മരങ്ങൾ നട്ട് ആഘോഷിക്കുന്നു തിരുവനന്തപുരം: ലോകത്തിലെ അതിവേഗം വളരുന്ന എ൯ജിനീയറിംഗ് സേവന സ്ഥാപനങ്ങളിലൊന്നായ ക്വസ്റ്റ് ഗ്ലോബൽ തങ്ങളുടെ ക്വസ്റ്റ് ഗ്ലോബൽ പ്രതിജ്ഞയായ - ആഗോള വനവത്കരണ യജ്ഞം പ്രഖ്യാപിച്ചു.
പൊതുവിദ്യാലയങ്ങൾ ശാക്തീകരിക്കുമ്പോൾ പാവപ്പെട്ടവർക്ക് ആണ് ഏറെ നേട്ടമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച 75 കെട്ടിടങ്ങൾ നാടിനു സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി..
തീരദേശ മേഖലയുടെ സാമൂഹ്യപുരോഗതിയില്‍ പ്രത്യേക ശ്രദ്ധയൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും നിരവധി വികസനപദ്ധതികളാണ് കഴിഞ്ഞ 6 വർഷങ്ങളായി എൽ.ഡി.എഫ് സർക്കാർ തീരമേഖലയില്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീരദേശത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തീരദേശ സ്കൂളുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 20 തീരദേശ സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് ജില്ലകളിലെ 15 നിയോജക മണ്ഡലങ്ങളിലായാണ് 18.48 കോടി രൂപ ചെലവഴിച്ച് 20 സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ സ്കൂളുകളുടെ നവീകരണ പദ്ധതിയെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ചുള്ള നടപടികൾ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കിഫ്ബി വഴി 57 വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 66.35 കോടി രൂപയുടെ ഭരണാനുമതിയും നല്‍കി. അതില്‍ ഉള്‍പ്പെട്ട 20 സ്കൂളുകളിലെ കെട്ടിടങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഓഖി, പ്രളയം, ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി എന്നിവ കാരണം ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന തീരദേശ ജനതയുടെ സമഗ്ര വികസനത്തിനും ഉന്നതിക്കുമായി ദീർഘവീക്ഷണത്തോടെയുളള വിവിധ പദ്ധതികളും ഇടപെടലുകളുമാണ് സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ ജി.എല്‍.പി.എസ്, കൊല്ലം ജില്ലയിലെ പഴങ്ങാലം ജി.എല്‍.പി.എസ്, ചെറിയഴീക്കല്‍ ജി.വി.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ ചിറിയ്ക്കകം ജി.യു.പി.എസ്, തൃശൂര്‍ ജില്ലയിലെ മന്തലംകുന്ന് ജി.എഫ്.യു.പി.എസ്, വാടാനപള്ളി ജി.എഫ്.യു.പി.എസ്, മലപ്പുറം ജില്ലയിലെ പുറത്തൂര്‍ ജി.യു.പി.എസ്, വള്ളിക്കുന്ന് ജി.എല്‍.പി.എസ്, അരിയല്ലൂര്‍ ജി.യു.പി.എസ്, താനൂര്‍ നോര്‍ത്ത് ജി.എം.എല്‍.പി.എസ്, പരപ്പനങ്ങാടി ചെറ്റിപടി ജി.എല്‍.പി.എസ്, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സൗത്ത് ജി.എല്‍.പി.എസ്, പയ്യോളി മേലാടി ജി.എല്‍.പി.എസ്, കൊയിലാണ്ടി ജി.എഫ്.യു.പി.എസ്, കണ്ണൂര്‍ ജില്ലയിലെ ഗവ. സിറ്റി എച്ച്.എസ്.എസ്, നീര്‍ച്ചാല്‍ ജി.യു.പി.എസ്, മാടായി ജി.ജി.എച്ച്.എസ്.എസ്, മുഴപ്പിലങ്ങാട് ജി.എച്ച്.എസ്.എസ്, ഏറ്റിക്കുളം മാസ് ജി.എച്ച്.എസ്.എസ്, കവ്വായി ഗവ എം.യു.പി.എസ് എന്നീ സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി.എ മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, വി.അബ്ദുറഹിമാന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കാണാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സന്ദര്‍ശകര്‍ക്കൊപ്പം ചെലവിട്ടത് ഒരു മണിക്കൂറിലേറെ.
സര്‍ക്കാരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന മേളയ്ക്ക് കനകക്കുന്നില്‍ വമ്പിച്ച സ്വീകരണം.
കൊച്ചി : കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ വെര്‍ട്യൂസ് അനുഭവിക്കാന്‍ അവസരമൊരുക്കി ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ.
പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ആദ്യ മുറകള്‍ പകര്‍ന്നു നല്‍കുകയാണ് കനകക്കുന്നിലെ പോലീസ് സ്റ്റാളിലെ പ്രത്യേക പരിശീലനം ലഭിച്ച വനിത സിവില്‍ പോലീസ് ഓഫീസര്‍മാര്‍.
ജില്ലയില്‍ ഇന്ന്(മെയ് 30) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.
Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 59 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...