March 29, 2024

Login to your account

Username *
Password *
Remember Me
പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ (46)

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് തീവ്ര മഴ മുന്നറിയിപ്പും നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം റൂറലിലെ വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻ കുരിശ് സ്വദേശി രാജേഷ് കെ മേനോനാണ് മരിച്ചത്. ക്വാർട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
പനിബാധിതർക്ക്‌ നൽകുന്ന ഡോളോ–-650 ഗുളികയുടെ നിർമാതാക്കൾ ഡോക്ടർമാർക്ക്‌ നൽകിയത്‌ 1000 കോടിയുടെ സൗജന്യങ്ങൾ. മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ സംഘടനയാണ്‌ ഇക്കാര്യം സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്‌.
മാട്ടുപ്പെട്ടി ഡാമിന്റെ 3 സ്പില്‍വെ ഷട്ടറുകള്‍ ഇന്ന് 4.00 മണി മുതല്‍ ആവശ്യാനുസരണം 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണം.
തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. ശിവഗംഗയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.
കള്ളക്കുറിച്ചി: തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. റീ പോസ്റ്റ്‌മോർട്ടം എന്ന കുടുംബത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു .
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ അഞ്ചിനും ആറിനും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
തിരു കോവിഡ് വ്യാപനം ഉയര്‍ന്നതിനെത്തുടര്‍ന്നു ജില്ലയിലെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും 11 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. മടവൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ്, വാമനപുരം പഞ്ചായത്ത് ഒന്ന്, 14 വാര്‍ഡുകള്‍, വെട്ടൂര്‍ പഞ്ചായത്ത് എട്ട്, 10 വാര്‍ഡുകള്‍, ഇടവ പഞ്ചായത്ത് ഏഴാം വാര്‍ഡ്, വിതുര പഞ്ചായത്ത് മൂന്ന്, നാല്, എട്ട്, 10, 13, 14, 17 വാര്‍ഡുകള്‍, കിഴുവിലം പഞ്ചായത്ത് ഒന്ന്, രണ്ട്, 12, 13 വാര്‍ഡുകള്‍ എന്നിവയാണു കണ്ടെയ്ന്‍മെന്റ് സോണുകള്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 35-ാം ഡിവിഷനില്‍ വെള്ളൈക്കടവ്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി 43-ാം വാര്‍ഡില്‍ നവഗ്രാമം മേഖല, 44-ാം വാര്‍ഡില്‍ വിവേകാനന്ദ ലെയിന്‍, മടവൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ വലിയകുന്ന് മേഖല, വിതുര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ആറ്റുമണപ്പുറം, രണ്ടാം വാര്‍ഡില്‍ ശാസ്താംകാവ്, 11-ാം വാര്‍ഡില്‍ പന്നിക്കുഴി, 12-ാം വാര്‍ഡില്‍ പന്നിക്കുഴി, 12-ാം വാര്‍ഡില്‍ മണ്‍കുടിച്ചിറ മേഖല, കുറ്റിച്ചല്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മാമ്പള്ളി സാംസ്‌കാരിക നിലയം, പൂവച്ചല്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മൊട്ടമൂല എല്‍.പി.എസിനു പിന്‍വശം മുതല്‍ ലക്ഷംവീട് കോളനി വരെയുള്ള മേഖല എന്നിവിടങ്ങളാണു മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
തിരു :വാക്സിനെടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിൻ എടുത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി മാർഗനിർദ്ദേശവും പുറപ്പെടുവിച്ചു. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതാണ്. സെന്റിനൽ, റാൻഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളിലും റാൻഡം സാമ്പിളുകൾ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരു :തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാനപാതയിലെ വഴയില മുതൽ പഴകുറ്റിവരെയുള്ള ഭാഗം നാലുവരിപാതയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. നിലവിൽ നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തെത്താൻ ഒരു മണിക്കൂറിലേറെ സമയമെടുക്കും. നാലുവരിപാത യാഥാർത്ഥ്യമാകുന്നതോടെ ഈ ഗതാഗതകുരുക്കഴിയുന്നതൊടൊപ്പം വാണിജ്യ, ടൂറിസം മേഖലയ്ക്കും പുറമെ നാടിന്റെ പുരോഗമനവും സാധ്യമാകും. സാമൂഹികാഘാതപഠനത്തിന്റെ ഭാഗമായി ഓൺലൈനിൽ നടപ്പാക്കിയ പബ്ലിക് ഹിയറിംഗിൽ പൊതുവേ ഉയർന്നുവന്ന അഭിപ്രായം കാലതാമസം കൂടാതെ ഈ പദ്ധതി നടപ്പിലാക്കണമെന്നതായിരുന്നു. കോവിഡ് മൂലം കാലതാമസംനേരിട്ട സാമൂഹികാഘാതപഠന റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും. ഫൈനൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാകുകയും വർഷങ്ങളായി മന്ദഗതിയിലായിരുന്ന പദ്ധതി നിർവഹണം യാഥാർത്ഥ്യമാകുകയും ചെയ്യും. കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയ്ക്ക് പ്രത്യേകമായി നിയോഗിക്കപ്പെട്ട എൽ എ തഹസിൽദാർ കിഫ്ബി-1 ആണ് മതിയായ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുപ്പ് നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി സ്ഥലമേറ്റെടുക്കൽ പദ്ധതി നിർവ്വഹണവും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തിയാകും. 279.31 കോടി രൂപ പ്രവൃത്തിക്കും, 59.22 കോടി രൂപ സ്ഥലമേറ്റെടുപ്പിനും ഉൾപ്പെടെ 338.53 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭ്യമായത്. കിഫ്ബി പദ്ധതികൾ നടപ്പിലാക്കുന്നതിനായി രൂപം കൊണ്ട കെ.ആർ.എഫ്.ബി.പി.എം.യു (കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്ജെന്റ് യൂണിറ്റ്) ആണ് പദ്ധതി നിർവഹണം നടത്തുന്നത്. ജില്ലയുടെ വടക്കു കിഴക്കൻ മേഖലയിലെ ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് പദ്ധതി പൂർത്തീകരണത്തിലൂടെ നടപ്പാക്കുന്നതെന്നും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ ഇതിനെ അട്ടിമറിക്കാൻ ചില കോണുകളിൽ നിന്നും ശ്രമം നടക്കുന്നതായും അത്തരം നീക്കങ്ങളെ ജനം തിരിച്ചറിയുമെന്നും സ്ഥലം എം.എൽ.എയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ശ്രീ ജി.ആർ അനിൽ പറഞ്ഞു.
Page 3 of 4