December 08, 2024

Login to your account

Username *
Password *
Remember Me
പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ (46)

മുൻ എംഎൽഎ കെ.മുഹമ്മദലി അന്തരിച്ചു. ആറു തവണ ആലുവ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായിരുന്നു. 76 വയസായിരുന്നു.
കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ​ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു.
സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക.
കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ സി.ഇ.ഒയുടെ ചുമതല സ്‌നേഹില്‍ കുമാര്‍ സിങ്ങിന് നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്റെയും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും ചുമതലകള്‍ വഹിക്കുന്ന സ്‌നേഹില്‍ കുമാറിന് അധിക ചുമതലയായാണ് ഐ.ടി പാര്‍ക്ക് സി.ഇ.ഒയായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും. പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോർട്ട് കളക്ടർക്ക് നൽകി. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ.
ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകൻ ​ ഴാങ് ലൂക് ഗൊദാർദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ ഗൊദാർദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു.
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനമായ ഇന്നലെ റെക്കോർഡ് വരുമാനം നേടി കെസ്ആർടിസി. പ്രതിദിന വരുമാനം 8.4 കോടി രൂപയാണ് ലഭിച്ചത്. ഇന്നലെ നടത്തിയത് 3941 സർവീസുകളാണ്. സ്വിഫ്റ്റ് സർവീസിന്റെ ഇന്നലത്തെ കളക്ഷൻ 37 ലക്ഷം രൂപയാണ്.
മുന്‍ മന്ത്രിയും ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. എന്‍ എം ജോസഫ് (79)അന്തരിച്ചു. വാര്‍ദ്ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്.
തെലങ്കാനയിലെ സെക്കന്ദരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രിയോടെ ബൈക്ക് ഷോറൂമില്‍ നിന്ന് ആംരംഭിച്ച തീ കെട്ടിടത്തിന്റെ മുകളിലേക്കും വ്യാപിക്കുകയായിരുന്നു.
സമൂഹിക- വനിതാ ക്ഷേമ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. വിദ്യാഭ്യാസത്തില്‍ പുതുസമീപനമായ കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയി ക്രിസ്ത്യൻ പിന്തുടർച്ചാ കേസിൽ നിർണായക നിയമപോരാട്ടം നടത്തിയ വ്യക്തിയാണ്.
Page 2 of 4